ജനുവരിയിലേക്ക് മുൻകൂട്ടി ആസൂത്രണം ചെയ്യുക
1 ഒരു ലാക്ക് യഥാർത്ഥത്തിൽ നേടിയെടുക്കുന്നതിന് തുനിഞ്ഞിറങ്ങുന്നതിനു മുമ്പ് നാം ആസൂത്രണം ചെയ്യേണ്ടതുണ്ട്. ദൃഷ്ടാന്തത്തിന്, നാം ഒരു കൺവെൻഷനിൽ സംബന്ധിക്കുന്നതിനും കൂടി അവധിയെടുക്കാൻ ആഗ്രഹിച്ചേക്കാം. അതിന് പണം ശേഖരിക്കുന്നതും താമസസൗകര്യം ലഭ്യമാക്കുന്നതും നമ്മുടെ കാറ് യാത്രക്കുവേണ്ടി സെർവീസ് ചെയ്യുന്നതും പോലുളള കാര്യങ്ങൾക്കുവേണ്ടി മുൻകൂട്ടി ആസൂത്രണം ചെയ്യുന്നത് ഉൾപ്പെട്ടേക്കാം. നമുക്ക് നമ്മുടെ ലാക്ക് നേടണമെങ്കിൽ ഈ ആസൂത്രണങ്ങളെല്ലാം ആവശ്യമാണ്.—സദൃ. 21:5.
2 സമാനമായി, നമുക്ക് സഹായ പയനിയർ സേവനത്തിൽ ഒരു പങ്കുണ്ടായിരിക്കുന്നതിൽ വിജയിക്കുന്നതിന് ആസൂത്രണം ആവശ്യമാണ്. ലോകവ്യാപകമായി നമ്മുടെ പതിനായിരക്കണക്കിനു സഹോദരീ സഹോദരൻമാർ ക്രമമായി സേവനത്തിന്റെ ഈ മാർഗ്ഗം സ്വീകരിക്കുകയും വ്യക്തിപരമായി ധാരാളം പ്രയോജനങ്ങൾ കൊയ്യുകയും ചെയ്യുന്നു. ഒരുപക്ഷേ കഴിവതും നേരത്തെ, അടുത്ത മാസം തന്നെ സഹായ പയനിയർ സേവനത്തിൽ ഒരു പങ്ക് ഉണ്ടായിരിക്കാൻ ആസൂത്രണം ചെയ്യുന്നതിന് താഴെ കൊടുക്കുന്ന നിർദ്ദേശങ്ങൾ നിങ്ങളെ സഹായിച്ചേക്കാം.
3 നിങ്ങൾക്ക് 60 മണിക്കൂർ എന്ന ലാക്കിലെത്തിച്ചേരാൻ കഴിയത്തക്കവണ്ണം ഏററവും കൂടുതൽ സമയം വയലിൽ ചെലവഴിക്കാൻ ക്രമീകരിക്കാൻ കഴിയുന്ന ഒരു സൗകര്യപ്രദമായ കാലഘട്ടം തിരഞ്ഞെടുക്കുക. ഇതിൽ നിങ്ങൾക്കു ലഭ്യമായ അവധിക്കാലത്തിൽ കുറെ ഉപയോഗിക്കുന്നതും ഉൾപ്പെട്ടേക്കാം. സ്കൂളുകളിലായിരിക്കുന്ന ചെറുപ്പക്കാർക്ക് ശീതകാലത്തെയും വസന്തകാലത്തെയും അവധിക്കാലങ്ങൾ സഹായ പയനിയറിംഗിനുവേണ്ടി ഉപയോഗപ്പെടുത്താൻ കഴിയും.
4 അഞ്ചു മുഴു വാരാന്ത്യങ്ങൾ ഉളള മാസങ്ങൾ സാധാരണയായി വയൽ ശുശ്രൂഷക്ക് ലഭ്യമായ കൂടുതൽ സമയം പ്രദാനം ചെയ്യുന്നു. നിങ്ങളോടൊത്ത് പയനിയർമാർ എന്ന നിലയിലൊ പ്രസാധകർ എന്ന നിലയിലൊ പ്രവർത്തിക്കാൻ കഴിഞ്ഞേക്കാവുന്ന മററുളളവരോട് സംസാരിക്കുക.—സദൃ. 20:18.
5 നിങ്ങളുടെ സമയം ഏററം ബുദ്ധിപൂർവം ഉപയോഗിക്കാൻ കഴിയുന്ന ഒരു പ്രായോഗിക പട്ടിക ഉണ്ടാക്കുക. നിങ്ങളുടെ സമയത്തിന്റെ ഒരു നല്ല പങ്ക് വീടുതോറുമുളള വേലക്ക് ചെലവഴിക്കുന്നതിന് ആസൂത്രണം ചെയ്യുക. തെരുവിലും കടകളിലുമുളള സാക്ഷീകരണവും മടക്ക സന്ദർശനവും ബൈബിൾ അദ്ധ്യയനവും പട്ടികപ്പെടുത്താവുന്നതാണ്. സാദ്ധ്യമാകുന്നിടത്ത് സായാഹ്ന സാക്ഷീകരണം നടത്തുന്നതിനെക്കുറിച്ച് പരിഗണിക്കുക. വാരങ്ങളിലെ ദിവസങ്ങളിലെയും വാരാന്ത്യങ്ങളിലെയും സഭയുടെ വയൽസേവനക്രമീകരണങ്ങളോട് സഹകരിക്കുക. മററു സഹോദരീസഹോദരൻമാർക്ക് പിൻതുണ കൊടുക്കുന്നതും അവരോടൊത്ത് പ്രവർത്തിക്കുന്നതും പരസ്പരം പ്രോത്സാഹജനകമായിത്തീരാൻ കഴിയും. ഈ കാര്യം പ്രാർത്ഥനയിലൂടെ തുടർച്ചയായി യഹോവയുടെ മുമ്പാകെ വെക്കുക. (കൊലോ. 4:2) നിങ്ങൾക്ക് സഹായപയനിയറിംഗിൽ ഒരു പങ്കുണ്ടായിരിക്കാൻ ആസൂത്രണം ചെയ്യുമ്പോൾ അവന്റെ മാർഗ്ഗ നിർദ്ദേശത്തിനായി അപേക്ഷിക്കുക.
6 അനേകരും ആദ്യം സഹായ പയനിയർ എന്ന നിലയിൽ മുഴു സമയ സേവനം രുചിച്ചിട്ടുണ്ട്, അത് അവരെ നിരന്തരപയനിയർമാരായിത്തീരാൻ ഉത്തേജിപ്പിച്ചു. ഓരോ ദിവസവും നമ്മെ ഈ ദുഷ്ടവ്യവസ്ഥിതിയുടെ അവസാനം സംബന്ധിച്ചും ക്രിസ്തുയേശു മുഖാന്തരമുളള ആസന്നമായ നീതിയുളള രാജ്യം സംബന്ധിച്ചുമുളള യഹോവയുടെ മഹത്തായ വാഗ്ദാനങ്ങളുടെ നിവൃത്തിയോട് കൂടുതൽ അടുപ്പിക്കുന്നു. ഏതെങ്കിലും രൂപത്തിലുളള മുഴുസമയ സേവനം ആസ്വദിക്കാൻ കഴിഞ്ഞിട്ടുളളവർക്ക് അത് എത്ര അനുഗ്രഹകരമായിരിക്കും! അതിനുവേണ്ടി മുൻകൂട്ടി ആസൂത്രണം ചെയ്യുക, യഹോവ നിങ്ങളുടെ യത്നങ്ങളെ അനുഗ്രഹിക്കട്ടെ.