എല്ലാ സന്ദർഭങ്ങളിലും വരിസംഖ്യകൾ സമർപ്പിക്കുക
1 വീക്ഷാഗോപുരവും ഉണരുക!യും വിലമതിക്കുന്നതിനു നമുക്കു നല്ല കാരണമുണ്ട്. വേറെ ഏതു മാസികകൾക്കാണ് ഇത്രയും സാർവദേശീയമായ ആകർഷണീയതയുള്ളത്? ഈ മാസം നമ്മുടെ പ്രസംഗപ്രവർത്തനത്തിൽ ഈ മാസികകൾക്കുള്ള വരിസംഖ്യകൾ നാം വിശേഷവത്കരിക്കും, എത്ര ശക്തമായ വിവരങ്ങളാണ് ഒക്ടോബർ ലക്കങ്ങളിൽ ഉൾക്കൊണ്ടിരിക്കുന്നത്! സാധാരണമായി നമ്മുടെ മാസികകളിലധികവും വരിസംഖ്യകളും നമ്മൾ സമർപ്പിക്കുന്നതു വീടുതോറുമുള്ള വേലയിലാണ്; എന്നിരുന്നാലും, ഉചിതമായ മറ്റെല്ലാ സന്ദർഭങ്ങളിലും അവ സമർപ്പിക്കാൻ തയ്യാറായിരിക്കുന്നതിനു നാം ആഗ്രഹിക്കും.
2 ഒക്ടോബർ 1-ലെ “വീക്ഷാഗോപുരം” ഇങ്ങനെ പറഞ്ഞുകൊണ്ട് സമർപ്പിക്കുമ്പോൾ “യുദ്ധമില്ലാത്ത ഒരു ലോകം—എപ്പോൾ?” എന്ന ലേഖനത്തിൽ നിങ്ങൾ താത്പര്യം ഉണർത്തിയേക്കാം:
◼“മനുഷ്യന്റെ എല്ലാ ശ്രമങ്ങളുമുണ്ടായിട്ടും സമാധാനപൂർണമായ ഒരു ലോകം പ്രാപ്യമല്ലാത്തതായി തോന്നുന്നത് എന്തുകൊണ്ടെന്ന് അനേകമാളുകൾ ചിന്തിക്കുന്നു. ഒക്ടോബർ 1 വീക്ഷാഗോപുരത്തിന്റെ 4-ാം പേജിലെ ഈ പ്രസ്താവനകളെക്കുറിച്ച് താങ്കൾ എന്തു വിചാരിക്കുന്നു? [പേജിന്റെ അടിഭാഗത്തുള്ള ചതുരത്തിൽനിന്നു ചില പ്രസ്താവനകൾ വായിച്ചിട്ട് പ്രതികരണത്തിന് അനുവദിക്കുക.] തീർച്ചയായും സമാധാനം ഒരിക്കലും ഉണ്ടാകുകയില്ലെന്ന് ഇത് അർഥമാക്കുന്നില്ല. ഇവിടെ യെശയ്യാവു 9:6, 7-ലെ ദൈവത്തിന്റെ വാഗ്ദാനം ശ്രദ്ധിക്കുക.” നിങ്ങൾക്ക് ഈ വാക്യം നിങ്ങളുടെ ബൈബിളിൽനിന്നോ വീക്ഷാഗോപുരത്തിന്റെ 7-ാം പേജിൽ രണ്ടാം കോളത്തിന്റെ മുകളിൽ ഉദ്ധരിച്ചിരിക്കുന്നതിൽനിന്നോ വായിക്കാവുന്നതാണ്. സമാധാനപൂർണമായ ഒരു ലോകത്തിനു വേണ്ടിയുള്ള ഏക പ്രത്യാശയെന്ന നിലയിൽ വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നുവെന്നു ചുരുക്കമായി വിശദീകരിക്കുകയും ലേഖനം വായിക്കുന്നതിനു വ്യക്തിയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക.
3 ബൈബിൾ വിഷയത്തിൽ താത്പര്യം പ്രകടമാക്കാൻ സാധ്യത കുറവുള്ള ആളുകളോടു സംസാരിക്കുമ്പോൾ ഒക്ടോബർ 22-ലെ “ഉണരുക!” അവതരിപ്പിച്ചുകൊണ്ടു നിങ്ങൾക്ക് ഇങ്ങനെ പറയാവുന്നതാണ്:
◼“ഈ മാസികയുടെ പുറംപേജിലെ ചോദ്യം സംബന്ധിച്ചു താങ്കൾ എന്തു വിചാരിക്കുന്നു: ‘ജീവിതം ഇത്ര ഹ്രസ്വമായിരിക്കുന്നത് എന്തുകൊണ്ട്?’ [പ്രതികരണത്തിന് അനുവദിക്കുക.] വാർധക്യം പ്രാപിക്കുന്നതു സംബന്ധിച്ച് ആധുനിക ശാസ്ത്രജ്ഞൻമാർക്കും മറ്റുള്ളവർക്കും എന്താണു പറയാനുള്ളത് എന്നതിലേക്ക് ഈ ലേഖന പരമ്പരകൾ ശ്രദ്ധ ക്ഷണിക്കുന്നു. തുടർന്ന്, നിത്യജീവന്റെ ഭാവിപ്രത്യാശ സംബന്ധിച്ചു നമ്മുടെ സ്രഷ്ടാവു വാഗ്ദാനം ചെയ്തിരിക്കുന്നത് എന്താണ് എന്നതിൽ അതു ശ്രദ്ധകേന്ദ്രീകരിക്കുന്നു. ഈ മാസിക താങ്കൾക്കു ക്രമമായി തപാൽമാർഗം ലഭിക്കാൻ ഞാൻ താത്പര്യപ്പെടുന്നു.”
4 മതപരമായ ചായ്വുള്ളവരെ നിങ്ങൾ കണ്ടെത്തുമ്പോൾ ഒക്ടോബർ 15 “വീക്ഷാഗോപുര”ത്തിലെ ഒരു ലേഖനം എന്തുകൊണ്ട് വിശേഷവത്കരിച്ചുകൂടാ? ഈ അവതരണം അനുകൂലമായ പ്രതികരണത്തിനു തിരികൊളുത്തിയേക്കാം:
◼“ഈ ചോദ്യം സംബന്ധിച്ചു നിങ്ങളുടെ അഭിപ്രായം അറിയാൻ ഞാൻ ആഗ്രഹിക്കുന്നു: ദൈവത്തെ സ്നേഹിക്കാനും അതേസമയംതന്നെ അവനെ ഭയപ്പെടാനും സാധിക്കുമോ?” മറുപടിക്ക് അനുവദിക്കുക, തുടർന്ന്, “സത്യദൈവത്തെ ഇപ്പോൾ ഭയപ്പെടേണ്ടത് എന്തുകൊണ്ട്?” എന്ന ലേഖനത്തിന്റെ ആധാരവാക്യം വായിക്കുക. (സഭാ. 12:13) ന്യായവാദം പുസ്തകത്തിന്റെ 199-ാം പേജിലുള്ള ദൃഷ്ടാന്തങ്ങളിലൊന്ന് ഉപയോഗിക്കുക, തുടർന്ന് വരിസംഖ്യ സമർപ്പിക്കുക.
5 വീടുതോറും പ്രവർത്തിക്കുമ്പോൾ കടകൾ അവഗണിച്ചു കളയരുത്. ഈ പ്രവർത്തനം ആസ്വാദ്യവും ഫലദായകവുമാണെന്നു ക്രമമായി കടകളിൽ സന്ദർശനം നടത്തുന്നവർ വിവരിക്കുന്നു. ഒക്ടോബർ 8-ലെ “ഉണരുക!” സമർപ്പിക്കുമ്പോൾ നിങ്ങൾക്ക് ഇതുപോലൊരു ലളിതമായ അവതരണം പരീക്ഷിക്കാവുന്നതാണ്:
◼“തങ്ങളുടെ സമൂഹത്തെ ബാധിക്കുന്ന പ്രശ്നങ്ങൾ സംബന്ധിച്ച് ഏറ്റവും പുതിയ വിവരങ്ങൾ ലഭിക്കുന്നത് കച്ചവടക്കാർ വിലമതിക്കുന്നുവെന്നു ഞങ്ങൾക്കറിയാം. ഈ ലേഖനങ്ങൾ നിങ്ങൾക്കു താത്പര്യജനകമായിരിക്കുമെന്ന് എനിക്കുറപ്പുണ്ട്.” തുടർന്ന് “മാതാപിതാക്കളിൽ ഒരാൾ മാത്രമുള്ള കുടുംബങ്ങൾ—അവയ്ക്ക് എത്രമാത്രം വിജയിക്കാൻ കഴിയും?” എന്ന ലേഖനത്തിൽനിന്നു ഹ്രസ്വമായി ഒരു ആശയം പങ്കുവെക്കുക.
6 നിങ്ങൾ സന്ദർശിക്കുന്ന വ്യക്തി യഥാർഥത്തിൽ തിരക്കുള്ളവനാണെങ്കിൽ, മാസികകൾ കാണിച്ചുകൊണ്ടു നിങ്ങൾക്ക് ഇങ്ങനെ പറയാവുന്നതാണ്:
◼“നിങ്ങൾ ഇന്ന് ഒരു സന്ദർശകനെ പ്രതീക്ഷിച്ചിരുന്നില്ലെന്ന് എനിക്കറിയാം, അതുകൊണ്ട് ഞാൻ ചുരുക്കിപ്പറയാം. പ്രധാനപ്പെട്ട ഒരു കാര്യം വായിക്കുന്നതിനുള്ള അവസരം നിങ്ങൾക്കു തരാൻ ഞാൻ ആഗ്രഹിക്കുന്നു.” തിരഞ്ഞെടുത്ത ഒരു ലേഖനം കാണിച്ചുകൊണ്ടു മാസികകൾ സമർപ്പിക്കുക.
7 വീടുതോറുമുള്ള കൃത്യമായ രേഖ സൂക്ഷിക്കുകയും സമർപ്പണം നടത്തിയ എല്ലായിടത്തും മടങ്ങിച്ചെല്ലുകയും ചെയ്യുക. വരിസംഖ്യ നിരസിക്കുന്നുവെങ്കിൽ മാസികകളുടെ ഒറ്റപ്രതികൾ സമർപ്പിക്കുന്നതിന് ഉറപ്പുള്ളവരായിരിക്കുക. പിന്നീട് മടക്കസന്ദർശനം നടത്തുമ്പോൾ വരിസംഖ്യ സമർപ്പിക്കുക. ഉചിതമായ എല്ലാ സന്ദർഭങ്ങളിലും വരിസംഖ്യ സമർപ്പിക്കുന്നതിനു നമുക്കു തയ്യാറായും ജാഗ്രതയുള്ളവരായുമിരിക്കാം.