നിരന്തരപയനിയർ സേവനത്തിൽ കൂടുതൽ സഹോദരങ്ങളെ ആവശ്യമുണ്ട്
1 ‘കർത്താവിന്റെ വേലയിൽ എല്ലായ്പോഴും ധാരാളം ചെയ്വാനുള്ളവരായിരിക്കാൻ’ പൗലോസ് നമ്മെ ഉദ്ബോധിപ്പിച്ചു. (1 കൊരി. 15:58, NW) അനേകരെ സംബന്ധിച്ചിടത്തോളം ഇതിന്റെ അർഥം നിരന്തരപയനിയർ സേവനം ഏറ്റെടുക്കുകയെന്നതാണ്. ഇന്ത്യയിൽ ഓരോ വർഷവും ഏതാണ്ട് 100 വ്യക്തികൾ നിരന്തരപയനിയർ അണികളോടു ചേരുന്നു!
2 ഇപ്പോൾ, ഈ രാജ്യത്തു നിരന്തരപയനിയർമാരായി സേവിക്കുന്നവരുടെ മൂന്നിൽ രണ്ടുഭാഗവും സഹോദരിമാരാണ്. (സങ്കീ. 68:11) മുഴുസമയ സേവകരുടെ അണികളിലേക്കു കൂടുതൽ സഹോദരങ്ങൾക്കു ചേരാൻ കഴിയുമെങ്കിൽ സഭയ്ക്ക് അത് എന്തോരു സന്തോഷമായിരിക്കും! (സങ്കീ. 110:3) അനേകം സഹോദരങ്ങൾക്കും പ്രധാനപ്പെട്ട ലൗകിക, കുടുംബ കടപ്പാടുകൾക്കായി കരുതേണ്ടതുണ്ടെന്നുള്ളതു മനസ്സിലാക്കാവുന്നതാണ്. സഭയുടെ ആത്മീയ ആവശ്യങ്ങൾക്കുവേണ്ടി കരുതാൻ മറ്റുള്ളവരും കഠിനാധ്വാനം ചെയ്യുന്നു. രാജ്യത്തിനുവേണ്ടി തീവ്രയത്നം നടത്തുന്ന ഇവരെ നാം വിലമതിപ്പോടെ വീക്ഷിക്കുന്നു.—1 തിമൊ. 4:10.
3 എന്നിരുന്നാലും, കൂടുതൽ സഹോദരങ്ങൾക്കു നിരന്തരപയനിയർ സേവനം ഏറ്റെടുക്കാൻ കഴിയുമോ? നിങ്ങളുടെ ഭാര്യ പയനിയറിങ് നടത്തുന്നെങ്കിൽ, നിങ്ങൾക്കവരോടൊപ്പം ചേരാൻ കഴിയുമോ? നിങ്ങൾ തൊഴിലിൽനിന്നു വിരമിച്ചിരിക്കുന്നെങ്കിൽ, മുഴുസമയശുശ്രൂഷയിലേതിനെക്കാൾ കൂടുതൽ സംതൃപ്തിദായകമായ വിധത്തിൽ നിങ്ങളുടെ സമയം ചെലവഴിക്കാവുന്ന മാർഗമില്ലെന്നു നിങ്ങൾ സമ്മതിക്കുകയില്ലേ? നിങ്ങൾ സ്കൂൾ പഠനം പൂർത്തീകരിച്ചതേയുള്ളൂവെങ്കിൽ, സേവനത്തിന്റെ കൂടുതലായ പദവികളിലേക്കുള്ള ചവിട്ടുകല്ലെന്നനിലയിൽ നിരന്തരപയനിയർ സേവനം ഏറ്റെടുക്കുന്നതിനു നിങ്ങൾ ഗൗരവാവഹവും പ്രാർഥനാപൂർവകവുമായ ചിന്ത നൽകിയിട്ടുണ്ടോ?—എഫെ. 5:15-17.
4 നല്ല ബിസിനസ് ഉണ്ടായിരുന്ന ഒരു സഹോദരൻ അതു വിറ്റ്, നിരന്തരപയനിയറായി സേവിക്കുന്നതിനുവേണ്ടി അംശകാല ജോലി തിരഞ്ഞെടുത്തു. അദ്ദേഹത്തിന്റെ നല്ല നേതൃത്വം നിമിത്തം അദ്ദേഹത്തിന്റെ നാലുകുട്ടികളിൽ മൂന്നുപേരും സ്കൂൾ പഠനം പൂർത്തിയാക്കിയ ഉടനെതന്നെ നിരന്തരപയനിയർമാരായിത്തീർന്നു. നാലാമത്തെ കുട്ടി അവരോടൊപ്പം ചേരാൻ ആകാംക്ഷയോടെ കാത്തിരുന്നു. ഈ സഹോദരനും അദ്ദേഹത്തിന്റെ കുടുംബവും സമൃദ്ധമായി അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു.
5 ഒരു വലിയ വാതിൽ തുറക്കപ്പെട്ടിരിക്കുന്നു: നിരന്തരപയനിയർ സേവനത്തിനു ‘പ്രവർത്തനത്തിലേക്കുള്ള ഒരു വലിയ വാതിൽ’ തുറക്കുന്നതിനു സാധിക്കും. (1 കൊരി. 16:9) നിരന്തരപയനിയർമാരായിരിക്കുന്ന സഹോദരങ്ങളെ സഭയിൽ കൂടുതലായി ഉപയോഗിച്ചേക്കം. തീക്ഷ്ണമായ വയൽപ്രവർത്തനം അവരുടെ ആത്മീയ പ്രശസ്തി വർധിപ്പിക്കുന്നു, ദിവ്യാധിപത്യ പുരോഗതിക്കു സംഭാവന ചെയ്യുന്നു. നിരന്തരപയനിയറിങ്, സേവനത്തിന്റെ കൂടുതലായ പദവികളിലേക്കു വഴി തുറക്കുന്നതിന് ഇടയാക്കുന്നു. പയനിയറിങ്ങിന്റെ ആദ്യവർഷത്തിനുശേഷം പയനിയർ സേവന സ്കൂളിൽ സംബന്ധിക്കുന്നതിന്റെ അനുഗ്രഹം ആസ്വദിക്കാവുന്നതാണ്. ഏകാകികളായ ശുശ്രൂഷാദാസന്മാരും മൂപ്പന്മാരും ശുശ്രൂഷാ പരിശീലന സ്കൂളിൽ സംബന്ധിക്കുന്നതിനായി എത്തിപ്പിടിച്ചേക്കാം. സഹോദരന്മാർ ഒടുവിൽ സഞ്ചാരവേലയ്ക്കു യോഗ്യത നേടിയേക്കാം. അതേ, നിരന്തരപയനിയർ ശുശ്രൂഷ യഹോവയുടെ സ്ഥാപനത്തിലെ സേവനത്തിന്റെ ഈ മഹത്തായ പദവികളിലേക്കുള്ള വാതിൽ തുറന്നുതരുന്നു.
6 നിരന്തരപയനിയർ സേവനത്തിനായി കാര്യാദികളെ ക്രമീകരിക്കാൻ കഴിയുന്ന സഹോദരങ്ങൾ വർധിച്ച കൊടുക്കലിനോടൊപ്പം കൈവരുന്ന മഹത്തായ സന്തുഷ്ടി ആസ്വദിച്ചേക്കാം.—പ്രവൃ. 20:35.