പഴയ പുസ്തകങ്ങൾ പ്രയോജനപ്പെടുത്തൽ
1 “പുസ്തകം ഓരോന്നുണ്ടാക്കുന്നതിന്നു അവസാനമില്ല; അധികം പഠിക്കുന്നതു ശരീരത്തിന്നു ക്ഷീണം തന്നേ,” ജ്ഞാനിയായ ശലോമോൻ രാജാവ് എഴുതി. (സഭാ. 12:12) മാനുഷിക ജ്ഞാനവും തത്ത്വചിന്തകളും അടങ്ങിയ പുസ്തകങ്ങളെ സംബന്ധിച്ച് ഈ പ്രസ്താവന എത്ര സത്യമാണ്. എന്നാൽ വിശ്വസ്തനും വിവേകിയുമായ അടിമ ഉത്പാദിപ്പിക്കുന്നതും ദൈവവചനമായ ബൈബിളിൽനിന്നുള്ള ദിവ്യപരിജ്ഞാനത്തിലധിഷ്ഠിതവുമായ പുസ്തകങ്ങളുടെ കാര്യമോ? നിത്യജീവനിലേക്കു നയിക്കുന്ന പരിജ്ഞാനം ഇവയിൽ അടങ്ങിയിട്ടുണ്ട്.—സദൃ. 2:1-9, 21, 22.
2 ഈ പുസ്തകങ്ങളും അവയിലെ ജീവദായക സന്ദേശവും പൊതുജനങ്ങളുടെ പക്കലെത്തിക്കുക എന്ന ഉദ്ദേശ്യത്തിൽ സൊസൈറ്റി എടുത്ത ഒരു നടപടിയാണ് ചില പഴയ പുസ്തകങ്ങളുടെ വില ഓരോന്നിനും വെറും 2.50 രൂപയാക്കി കുറയ്ക്കുന്നത്. ഈ ക്രമീകരണത്തെക്കുറിച്ച് അടുത്തയിടെ നടന്ന ഒരു സേവനയോഗത്തിൽ ഇന്ത്യയിലെ എല്ലാ സഭകളിലും അറിയിപ്പു നടത്തിയിരുന്നു. ഓരോ പ്രസാധകർക്കും ഏതു സമയത്തും അത്തരം പ്രസിദ്ധീകരണങ്ങളുടെ ഒരു ലിസ്റ്റ് എത്തുപാടിലുണ്ടായിരിക്കുന്നതിന് ഞങ്ങൾ ഇതോടൊപ്പം അവയുടെ ഒരു ലിസ്റ്റ് നൽകുകയാണ്.
2.50 രൂപ നിരക്കിൽ ലഭ്യമായ പ്രസിദ്ധീകരണങ്ങൾ
ഈ ജീവിതം മാത്രമാണോ ഉള്ളത്?—ഇംഗ്ലീഷ്, തെലുങ്ക്
ഏക സത്യദൈവത്തിന്റെ ആരാധനയിൽ ഏകീകൃതർ—തമിഴ്, നേപ്പാളി, മലയാളം, മറാത്തി
ഒരു പുതിയ ഭൂമിയിലേക്കുളള അതിജീവനം—തമിഴ്, മലയാളം
“ദൈവത്തിനു ഭോഷ്കു പറയാൻ അസാദ്ധ്യമായ കാര്യങ്ങൾ”—കന്നട
നിത്യജീവനിലേക്കു നയിക്കുന്ന സത്യം—ഗുജറാത്തി
“നിന്റെ രാജ്യം വരേണമേ”—എല്ലാ ഭാഷകളിലും
ബൈബിൾ—ദൈവത്തിന്റെ വചനമോ അതോ മനുഷ്യന്റേതോ—ഇംഗ്ലീഷ്
മനുഷ്യൻ ഇവിടെ വന്നത് പരിണാമത്താലോ സൃഷ്ടിയാലോ—ഇംഗ്ലീഷ്
മഹദ്ഗുരുവിനെ ശ്രദ്ധിക്കൽ—മറാത്തി
യഥാർത്ഥ സമാധാനവും സുരക്ഷിതത്വവും—ഏത് ഉറവിൽ നിന്ന്?—തമിഴ്
“സമാധാന പ്രഭു”വിന്റെ കീഴിൽ ലോകവ്യാപക സമാധാനം—ഇംഗ്ലീഷ്
സുവാർത്ത നിങ്ങളെ സന്തുഷ്ടരാക്കാൻ—ഗുജറാത്തി
3 ഈ പുസ്തകങ്ങൾ ഏറ്റവും മെച്ചമായി ഉപയോഗിക്കാൻ എങ്ങനെ സാധിക്കും? ഞങ്ങൾ നിർദേശിക്കുന്ന ഒരു സംഗതി, ഉടനെതന്നെ നിങ്ങളുടെ വ്യക്തിപരമായ ലൈബ്രറി പരിശോധിക്കുക എന്നതാണ്. മുകളിൽ പട്ടികപ്പെടുത്തിയിരിക്കുന്ന എല്ലാ പുസ്തകങ്ങളും നിങ്ങളുടെ പക്കലുണ്ടോ? ഇല്ലെങ്കിൽ, വീട്ടിലെ ലൈബ്രറിയിൽ എല്ലാ പുസ്തകങ്ങളും ഉണ്ടായിരിക്കുന്നതിനായി എന്തുകൊണ്ട് സഭ മുഖാന്തരം അവയുടെ കോപ്പികൾ ഓർഡർ ചെയ്തുകൂടാ? ദിവ്യാധിപത്യ ശുശ്രൂഷാ സ്കൂൾ മേൽവിചാരകന്മാർക്ക് സ്കൂൾ ലൈബ്രറിയിൽ ഈ പുസ്തകങ്ങൾ എല്ലാമുണ്ടോ എന്നു പരിശോധിക്കാവുന്നതാണ്. ഇല്ലെങ്കിൽ അവർക്ക്, സ്കൂൾ ലൈബ്രറിക്കായുള്ള കോപ്പികൾ ഓർഡർ ചെയ്യാം. അതിന്റെ ചെലവ് സഭയ്ക്കു വഹിക്കാവുന്നതാണ്. നിങ്ങളുടെ വീട്ടിലെ ലൈബ്രറിയിലും സഭയുടെ സ്കൂൾ ലൈബ്രറിയിലും ഈ പുസ്തകങ്ങൾ വ്യത്യസ്ത ഭാഷകളിൽ—നിങ്ങൾ അധികം ഉപയോഗിക്കാത്ത ഭാഷകളിൽപ്പോലും—ഉണ്ടായിരിക്കുന്നതു നല്ലതായിരിക്കാം. പ്രസ്തുത ഭാഷ സംസാരിക്കുന്ന ആരെയെങ്കിലും നിങ്ങൾ വയലിൽ കണ്ടുമുട്ടുകയാണെങ്കിലോ അല്ലെങ്കിൽ ആ ഭാഷക്കാരായ താത്പര്യക്കാരാരെങ്കിലും യോഗങ്ങളിൽ സംബന്ധിക്കാൻ തുടങ്ങുകയാണെങ്കിലോ ഇവ പ്രയോജനപ്പെട്ടേക്കാം. ഈ പുസ്തകങ്ങളൊന്നും വീണ്ടും അച്ചടിക്കാൻ ഞങ്ങൾ ഉദ്ദേശിക്കുന്നില്ല എന്ന കാര്യം ഓർമയിൽപ്പിടിക്കുക—ഇപ്പോഴുള്ള സ്റ്റോക്ക് തീർന്നു കഴിഞ്ഞാൽ, നിങ്ങൾക്കൊരിക്കലും അവയുടെ പുതിയ കോപ്പികൾ ലഭിക്കുകയില്ലായിരിക്കാം!
4 നിങ്ങൾ ശുശ്രൂഷയിൽ പങ്കുപറ്റുമ്പോഴും ഈ പ്രസിദ്ധീകരണങ്ങളിൽ ചിലതു കൈവശം കൊണ്ടുനടക്കാൻ ഞങ്ങൾ പ്രോത്സാഹിപ്പിക്കുകയാണ്. അവ 2.50 രൂപ എന്ന പ്രത്യേക നിരക്കിൽ വർഷത്തിലുടനീളം ഏതു സമയത്തും—പ്രത്യേക സമർപ്പണ പ്രസ്ഥാനത്തിന്റെ സമയത്തു മാത്രമല്ല—സമർപ്പിക്കാവുന്നതാണ് എന്നു മനസ്സിൽപ്പിടിക്കുക. അവ ഒരു സെറ്റായും സമർപ്പിക്കാവുന്നതാണ്—ഉദാഹരണത്തിന്, ഒരു പ്രത്യേക പുസ്തകത്തെ കേന്ദ്രീകരിച്ചു സംസാരിച്ചശേഷം നിങ്ങൾക്ക് നാലു പുസ്തകങ്ങൾ ഒരുമിച്ച് 10.00 രൂപയ്ക്കു സമർപ്പിക്കാവുന്നതാണ്. പരിണാമം, ഈ ജീവിതം മാത്രമാണോ ഉള്ളത്? തുടങ്ങി മിക്ക പുസ്തകങ്ങളിലും ഓരോ പ്രത്യേക വിഷയം വിശേഷവത്കരിച്ചിരിക്കുന്നു. വീട്ടുകാരൻ പ്രസ്തുത വിഷയം എടുത്തിടുമ്പോൾ അവ ഫലപ്രദമായി ഉപയോഗിക്കാവുന്നതാണ്.
5 എല്ലാ പുസ്തകങ്ങളും വേണ്ടത്ര കരുതിയിട്ടുള്ള ഒരു ദിവ്യാധിപത്യ ലൈബ്രറി ഒരു മുതൽക്കൂട്ടാണ്. ചിലപ്പോൾ ഒരു പ്രത്യേക വിഷയത്തെക്കുറിച്ചുള്ള വിശദമായ വിവരങ്ങൾ കണ്ടേക്കാമെന്നതിനാൽ അവ പരിശോധിക്കുന്നത് നമ്മുടെ തിരുവെഴുത്തുപരമായ അറിവിന്റെ ആഴം വർധിപ്പിക്കാൻ സഹായിക്കും. കൂടുതലായി, ശുശ്രൂഷയിൽ പങ്കുപറ്റുമ്പോൾ, വീട്ടുകാരന്റെ ശ്രദ്ധ പിടിച്ചുപറ്റാൻ അനുയോജ്യമായ പുസ്തകമുണ്ടായിരിക്കുന്നതുകൊണ്ടു മാത്രം ഒരു നല്ല സംഭാഷണം ആരംഭിക്കാൻ സാധിച്ചെന്നുവരാം. ഇത് ബൈബിളധ്യയനം ആരംഭിക്കാനും തദ്വാരാ ആ വ്യക്തിയെ ജീവന്റെ പാതയിലേക്കു നയിക്കാനും സഹായിക്കും. അതുകൊണ്ട്, മേൽപ്പറഞ്ഞ ലിസ്റ്റിലെ പുസ്തകങ്ങളുടെ ആവശ്യമുള്ളത്ര എണ്ണം സഭ മുഖാന്തരം ഓർഡർ ചെയ്യാനും അവ നിങ്ങളുടെ വ്യക്തിപരമായ പഠനത്തിലും വയലിലും നന്നായി പ്രയോജനപ്പെടുത്താനും ഞങ്ങൾ നിങ്ങളെ പ്രോത്സാഹിപ്പിക്കുന്നു.—സദൃ. 2:10, 11.