പ്രസംഗവേലയിൽ സ്ഥിരോത്സാഹം കാണിക്കുക
1 ഇത് ദുർഘട കാലമാണ്. ആഭ്യന്തര കലാപങ്ങൾ, വംശീയ യുദ്ധങ്ങൾ, പ്രകൃതി വിപത്തുകൾ എന്നിങ്ങനെയുള്ള ഘോരസംഭവങ്ങൾ സാധാരണമായിത്തീർന്നിരിക്കുന്നു. മനുഷ്യകുടുംബത്തിന് ഇന്ന് മുമ്പെന്നത്തേതിലുമധികമായി സുവാർത്തയുടെ ആവശ്യമുണ്ട്. എങ്കിലും, ആത്മീയ കാര്യങ്ങളോട് അനേകർക്കും താത്പര്യം കുറവാണ്. ചില പ്രദേശങ്ങളിൽ, ആളുകളെ വീട്ടിൽ കണ്ടെത്തുക ബുദ്ധിമുട്ടായിരിക്കാം. നാം പറയുന്നതു ശ്രദ്ധിക്കുന്ന അല്ലെങ്കിൽ ബൈബിൾ പഠിക്കാൻ ആഗ്രഹിക്കുന്ന ആളുകളെ കണ്ടെത്താനാണെങ്കിൽ അതിലേറെ പ്രയാസമാണ്. ഇതൊക്കെയാണെങ്കിലും, ദൈവത്തിന്റെ സ്ഥാപിത രാജ്യത്തെക്കുറിച്ചുള്ള സുവാർത്ത പ്രസംഗിക്കുന്നതിൽ നാം സ്ഥിരോത്സാഹം കാണിക്കേണ്ടത് മർമപ്രധാനമാണ്.—മത്താ. 24:14.
2 ആളുകളോടുള്ള സ്നേഹം: നമ്മുടെ പ്രസംഗവേല യഹോവയ്ക്ക് ആളുകളോടുള്ള സ്നേഹത്തിലേക്കു ശ്രദ്ധ ക്ഷണിക്കുന്നു. ‘ആരും നശിച്ചുപോകാതെ എല്ലാവരും മാനസാന്തരപ്പെടുവാൻ അവൻ ഇച്ഛിക്കുന്നു.’ (2 പത്രൊ. 3:9; യെഹെ. 33:11) അതുകൊണ്ട്, യേശു ചൂണ്ടിക്കാട്ടിയതുപോലെ ‘സുവിശേഷം മുമ്പെ സകലജാതികളോടും പ്രസംഗിക്കണം’ എന്ന് അവൻ ആജ്ഞാപിച്ചിരിക്കുന്നു. (മർക്കൊ. 13:10) തന്നിലേക്കു തിരിയാനും അങ്ങനെ, സാത്താന്റെ ലോകത്തിന്മേൽ വരാനിരിക്കുന്ന ന്യായവിധിയിൽനിന്നു രക്ഷപ്പെടാനും ദൈവം ആളുകളോട് അഭ്യർഥിക്കുകയാണ്. (യോവേ. 2:28, 29, 32; സെഫ. 2:2, 3) യഹോവ ആ അവസരം നമുക്കു നൽകിയിരിക്കുന്നതിൽ നാം നന്ദിയുള്ളവരല്ലേ?—1 തിമൊ. 1:12, 13.
3 സേവനവർഷം 2004-ൽ, മാസംതോറും ശരാശരി 60,85,387 ബൈബിളധ്യയനങ്ങൾ നടത്തപ്പെട്ടുവെന്നും ആഴ്ചതോറും ശരാശരി 5,000-ത്തോളം പുതിയ ശിഷ്യർ സ്നാപനമേറ്റുവെന്നും ലോകവ്യാപക റിപ്പോർട്ട് കാണിക്കുന്നു. സ്നാപനമേറ്റ ഈ പുതിയവരിൽ ചിലരെ കണ്ടെത്താൻ കഴിഞ്ഞത് തങ്ങളുടെ നിയമിത പ്രദേശങ്ങളിലുള്ള എല്ലാവരോടും സംസാരിക്കാൻ ശ്രമം നടത്തിയ പ്രസാധകരുടെ സ്ഥിരോത്സാഹത്തോടെയുള്ള ശ്രമങ്ങളുടെ മേലുള്ള യഹോവയുടെ അനുഗ്രഹത്തിന്റെ ഫലമായിട്ടാണ്. അത് സഭകളിൽ എത്രയധികം സന്തോഷത്തിന് ഇടയാക്കിയിരിക്കുന്നു! ജീവരക്ഷാകരമായ ഈ വേലയിൽ ദൈവത്തിന്റെ കൂട്ടുവേലക്കാരനായിരിക്കുന്നത് എത്ര വലിയ പദവിയാണ്!—1 കൊരി. 3:5, 6, 9.
4 ദൈവനാമം സ്തുതിക്കൽ: യഹോവയെ പരസ്യമായി സ്തുതിക്കാനും മുഴു മനുഷ്യവർഗത്തിന്റെയും മുമ്പാകെ അവന്റെ നാമം വിശുദ്ധീകരിക്കാനും വേണ്ടിയാണ് നാം പ്രസംഗവേലയിൽ സ്ഥിരോത്സാഹത്തോടെ ഏർപ്പെടുന്നത്. (എബ്രാ. 13:15) ദൈവം മനുഷ്യവർഗത്തിന്റെ പ്രശ്നങ്ങൾ പരിഹരിക്കാൻ അശക്തനാണെന്നോ അവരുടെ കഷ്ടപ്പാടുകളെക്കുറിച്ചു ചിന്തയില്ലാത്തവനാണെന്നോ ദൈവം സ്ഥിതിചെയ്യുന്നില്ലെന്നോ പോലും സാത്താൻ ‘ഭൂതലത്തിലെ’ നിവാസികളെ “മുഴുവൻ” വിശ്വസിപ്പിച്ചിരിക്കുകയാണ്. (വെളി. 12:9) എന്നാൽ നാമാകട്ടെ, പ്രസംഗവേലയിലൂടെ നമ്മുടെ മഹാനായ സ്വർഗീയ പിതാവിനെക്കുറിച്ചുള്ള സത്യം ഉയർത്തിപ്പിടിക്കുന്നു. ഇന്നും എന്നേക്കും അവന്റെ നാമം സ്തുതിക്കുന്നതിൽ നമുക്കു തുടരാം.—സങ്കീ. 145:1, 2.