ഗീതം 109
യഹോവയുടെ ആദ്യജാതനെ വാഴ്ത്തുക!
അച്ചടിച്ച പതിപ്പ്
1. യേശുവെ വാഴ്ത്തിടാം,
നിയമിത രാജൻ താൻ.
വാഴുന്നു നീതിപാതെ
ആശിഷവുമേകുന്നു.
പ്രകീർത്തിക്കും തൻരാജ്യം
യാഹിൻ അധീശത്വം.
കരേറ്റിടും മഹത്ത്വം,
സ്വർഗീയ താതന്നായ്.
(കോറസ്)
വാഴ്ത്തിടാം ജാതനെ,
യാഹിൻ ക്രിസ്തുരാജനെ.
സീയോൻമലയിൽ വാഴും
ആദ്യ സുതനെ വാഴ്ത്താം.
2. യേശുവെ വാഴ്ത്തിടാം,
ജീവൻ ബലിയേകി താൻ;
നാം ജീവൻ പ്രാപിച്ചിടാൻ,
പാപങ്ങളെ മോചിക്കാൻ.
കാണ്മിൻ ക്രിസ്തൻ കാന്തയെ!
ശുഭ്രധാരിയവൾ.
യാഹിൻ ഭരണമേന്മ
ചൊല്ലുന്നീ കല്യാണം.
(കോറസ്)
വാഴ്ത്തിടാം ജാതനെ,
യാഹിൻ ക്രിസ്തുരാജനെ.
സീയോൻമലയിൽ വാഴും
ആദ്യ സുതനെ വാഴ്ത്താം.
(സങ്കീ. 2:6; 45:3, 4; വെളി. 19:8 എന്നിവയും കാണുക.)