ഗീതം 31
നാം യഹോവയുടെ സാക്ഷികൾ!
1. മരം, കല്ലിൽ മാനുഷർ
ദൈവങ്ങളെതീർക്കുന്നു;
സർവേശനാം യാഹെ
അറിയുന്നില്ല.
ഭാവി കാണാനാകുമോ
മർത്യർ തീർക്കും ദേവർക്ക്?
ദിവ്യത്വമില്ലാ നിർജീവന്മാർ!
സാക്ഷികളും അവർക്കില്ല.
(കോറസ്)
നാമോ യാഹിൻ സാക്ഷികൾ,
നിർഭയം പ്രഖ്യാപിക്കാം.
ദൈവം പ്രവചിക്കും സർവതും
വന്നിടുമേ നിശ്ചയം!
2. ദൈവനാമം കീർത്തിക്കാം,
മഹത്ത്വം കരേറ്റിടാം.
രാജ്യഘോഷണം നാം
ധീരം ചെയ്‌തിടാം.
സത്യമേകും സ്വാതന്ത്ര്യം
ഏവരും കേട്ടിടട്ടെ; ദൈവത്തിൻ
കീർത്തി പാടിടുവാൻ
ചേർന്നിടട്ടെ നമ്മോടൊന്നായ്.
(കോറസ്)
നാമോ യാഹിൻ സാക്ഷികൾ,
നിർഭയം പ്രഖ്യാപിക്കാം.
ദൈവം പ്രവചിക്കും സർവതും
വന്നിടുമേ നിശ്ചയം!
3. സാക്ഷ്യം ദൈവനാമത്തിൻ
അപമാനം നീക്കിടും;
യാഹെ നിന്ദിപ്പോരെ
മുന്നറിയിക്കും.
ദൈവത്തെ സമീപിക്കെ
ദിവ്യക്ഷമ സാധ്യമാം. സാക്ഷ്യം
തരും മോദം, ശാന്തിയും
ശാശ്വത ജീവിതാശയും.
(കോറസ്)
നാമോ യാഹിൻ സാക്ഷികൾ,
നിർഭയം പ്രഖ്യാപിക്കാം.
ദൈവം പ്രവചിക്കും സർവതും
വന്നിടുമേ നിശ്ചയം!
(യെശ. 37:19; 55:11; യെഹെ. 3:19 എന്നിവയും കാണുക.)