ഗീതം 52
നിന്റെ ഹൃദയത്തെ കാത്തുകൊള്ളുക
അച്ചടിച്ച പതിപ്പ്
1. ഹൃത്തം കാക്കിൻ നീ ജീവന്നായ്;
പാപത്തെ ത്യജിക്ക.
ദൈവമാരാഞ്ഞറിയും നിൻ
ഹൃത്തിൻ ചിന്തനങ്ങൾ.
ആശയറ്റു കുഴങ്ങിൽ നീ
പാത വിട്ടുമാറും.
ഹൃദയം നീ കാത്തിടുകിൽ
യാഹിൻ പാതെ പോകാം.
2. പ്രാർഥനാ ഹൃദയമോടെ
തേടുവിൻ ദൈവത്തെ.
നന്ദി, സ്തുതി ഏറ്റിടൂ, നിൻ
വ്യഥകൾ പകരൂ.
അനുസരിക്ക നിത്യേന
യാഹിൻ ബോധനങ്ങൾ.
വിശ്വസ്ത ഹൃത്തം നീ കാക്കിൽ
യാഹിനു പ്രസാദം.
3. ദുഷ്ചിന്ത വെടിഞ്ഞു ഹൃത്തിൽ
സത്യം നിറയ്ക്ക നീ.
ഹൃത്തിലാഴ്ന്നിടും വചനം
ശക്തി പുതുക്കട്ടെ.
വിശ്വസ്തരോ യാഹിൻ പ്രിയർ,
ഈ മൊഴി വിശ്വാസ്യം.
ആരാധിക്കാം ഹൃത്തം നൽകി
യാഹിൻ സ്നേഹിതനായ്.
(സങ്കീ. 34:1; ഫിലി. 4:8; 1 പത്രോ. 3:4 എന്നിവയും കാണുക.)