ഗീതം 131
യഹോവ രക്ഷയേകുന്നു
1. യാഹേ, ജീവനുള്ളവനാമെൻ ദൈവമേ,
പ്രപഞ്ചമെങ്ങും നിൻ പ്രവൃത്തികൾ ദൃ
ശ്യം. മഹോന്നതനാം ദൈവം നീ മാത്രമാം.
പോയിടും ഞങ്ങൾതൻ വൈരികൾ.
(കോറസ്)
യഹോവ വിശ്വസ്‌തരെ രക്ഷിച്ചിടും. തൻ ദാസർ കാ
ണും ശക്തനാം ശൈലമവൻ. ധൈര്യമോടെ, വി
ശ്വസ്‌തതയിൽ എങ്ങും, എന്നും രക്ഷ
കനാം യാഹിൻ മഹത്ത്വം നാം വാഴ്‌ത്തിടും.
2. മരണപാശങ്ങളെന്നെ ചുറ്റിടുകിൽ,
എൻ കോട്ടയാം നിന്നെ വിളിച്ചപേക്ഷി
ക്കും. നിന്നാലയത്തിൽനിന്നു നീ കേൾക്കണേ;
നൽകണേ ആശ്രയം നീ എന്നും.
(കോറസ്)
യഹോവ വിശ്വസ്‌തരെ രക്ഷിച്ചിടും. തൻ ദാസർ കാ
ണും ശക്തനാം ശൈലമവൻ. ധൈര്യമോടെ, വി
ശ്വസ്‌തതയിൽ എങ്ങും, എന്നും രക്ഷ
കനാം യാഹിൻ മഹത്ത്വം നാം വാഴ്‌ത്തിടും.
3. യാഹേ, നിൻ ശബ്ദം സ്വർഗെനിന്നും കേൾക്കവെ,
വൈരികൾ വിറയ്‌ക്കും; ദാസരോ മോദി
ക്കും. രക്ഷകനാം യാഹിനെ അറിഞ്ഞിടും
ഏവരും. ഹാ! എത്ര വൻ സാക്ഷ്യം!
(കോറസ്)
യഹോവ വിശ്വസ്‌തരെ രക്ഷിച്ചിടും. തൻ ദാസർ കാ
ണും ശക്തനാം ശൈലമവൻ. ധൈര്യമോടെ, വി
ശ്വസ്‌തതയിൽ എങ്ങും, എന്നും രക്ഷ
കനാം യാഹിൻ മഹത്ത്വം നാം വാഴ്‌ത്തിടും.
(സങ്കീ. 18:1, 2; 144:1, 2 എന്നിവയും കാണുക.)