ഗീതം 110
ദൈവത്തിന്റെ അത്ഭുതചെയ്തികൾ
അച്ചടിച്ച പതിപ്പ്
1. യാഹേ, നീയറിഞ്ഞിടുന്നല്ലോ
എൻ നിദ്രയും
എൻ ചലനങ്ങളും.
ഉൾത്തുടിപ്പും ശോധനചെയ്യുന്നു നീ.
അറിയുന്നെൻ വഴികളും മൊഴികളും.
കണ്ടൂ അമ്മതൻ ഗർഭത്തിൽ നീ,
എന്നെയും എൻ അസ്ഥികളുമെല്ലാം.
വരച്ചല്ലോ നിൻ ഗ്രന്ഥത്തിലെൻ രൂപം.
വാഴ്ത്തും ഞാൻ നിന്റെ വല്ലഭത്വ, മഹത്ത്വം.
നിൻ ജ്ഞാനം ഹാ!
എത്ര വിശിഷ്ട, ശ്രേഷ്ഠം!
അറിയുന്നു ഈ സത്യം എന്നുള്ളം.
ഇരുളെന്നെ വലയം ചെയ്തെന്നാലും
കാണുമെന്നെ നിന്നാത്മാവെപ്പോഴും.
നിന്നെ ഒളിച്ചെങ്ങു പോകാൻ ഞാൻ?
യഹോവേ, ഞാൻ എങ്ങു പോയ്മറയും?
സ്വർഗത്തിലോ പാതാളത്തിലോപോലും
നിൻ മിഴിയെത്താത്തൊരിടവുമില്ലല്ലോ.
(സങ്കീ. 66:3; 94:9; യിരെ. 17:10 എന്നിവയും കാണുക.)