ഗീതം 91
എന്റെ പിതാവും എന്റെ ദൈവവും സ്നേഹിതനും
അച്ചടിച്ച പതിപ്പ്
1. ഈ ലോകജീവിതത്തിൽ
ദുഃഖവും ക്ലേശവുമേറുന്നു.
എങ്കിലും ഞാൻ ചൊല്ലിടും,
“എൻ ജീവിതം ധന്യം!”
(കോറസ്)
യാഹിൽ അനീതിയില്ല, ഓർക്കു
മെൻ സ്നേഹം അവനെന്നും.
അവൻ എൻ ചാരത്തുണ്ട്;
തനിച്ചല്ല ഞാനതിനാൽ.
യാഹോ എന്റെ രക്ഷകൻ,
എന്നെന്നുമെന്റെ പിതാവല്ലോ.
എൻ ദൈവവും സ്നേഹിതനും
അവൻ എന്നും.
2. യൗവനകാലങ്ങൾ പോയ്
വന്നല്ലോ ദുഷ്കര നാളുകൾ.
എങ്കിലുമെൻ പ്രത്യാശ
ശോഭിക്കുന്നെൻ കണ്ണിൽ.
(കോറസ്)
യാഹിൽ അനീതിയില്ല, ഓർക്കു
മെൻ സ്നേഹം അവനെന്നും.
അവൻ എൻ ചാരത്തുണ്ട്;
തനിച്ചല്ല ഞാനതിനാൽ.
യാഹോ എന്റെ രക്ഷകൻ,
എന്നെന്നുമെന്റെ പിതാവല്ലോ.
എൻ ദൈവവും സ്നേഹിതനും
അവൻ എന്നും.
(സങ്കീ. 71:17, 18-ഉം കാണുക.)