ഗീതം 105
ആകാശം ദൈവത്തിന്റെ മഹത്ത്വം ഘോഷിക്കുന്നു
അച്ചടിച്ച പതിപ്പ്
1. വാനം യാഹിൻ മഹത്ത്വം ഘോഷിപ്പൂ; വാ
നവീഥിയിൽ കാണ്മൂ യാഹിൻ കൈവേലകൾ.
ദിനങ്ങൾ തൻ സ്തുതിയേകിടുന്നു.
താരങ്ങൾ കൺചിമ്മും രാവോ തൻ കീർത്തി ഘോഷിപ്പൂ.
2. യാഹിൻ ശ്രേഷ്ഠ നിയമം സമ്പൂർണം, പ്രാ
ണൻ തണുപ്പിക്കുന്നു. തൻ വിധികൾ ന്യായം.
സുനിശ്ചിതം, സത്യം തൻവചനം.
ശുദ്ധമാം തൻ നിയമങ്ങൾ എത്ര മധുരവും!
3. ദൈവഭയം എന്നും നിലനിൽക്കും. ദൈ
വകൽപ്പനകളോ പൊന്നിലും ശ്രേഷ്ഠമാം.
തന്നാജ്ഞകൾ നമ്മെ പാലിക്കുന്നു.
ഘോഷിക്കാം പാവനനാമം; കീർത്തിക്കാം മഹത്ത്വം.
(സങ്കീ. 111:9; 145:5; വെളി. 4:11 എന്നിവയും കാണുക.)