ഗീതം 15
സൃഷ്ടി യഹോവയുടെ മഹത്ത്വം വെളിപ്പെടുത്തുന്നു
അച്ചടിച്ച പതിപ്പ്
1. അറിയുന്നു ഞാൻ യാഹാം ദൈവമേ,
താരാഗണം നിൻ ശക്തി
ഘോഷിപ്പൂ. മൊഴിയുന്നു രാവും
പകലുമായ്, വാക്കേതുമില്ലാതറിവേകുന്നു.
മൊഴിയുന്നു രാവും പകലുമായ്, ജ്ഞാനം
നൽകും നിശ്ശബ്ദം സൗമ്യർക്കായ്.
2. സൃഷ്ടിച്ചു നീ സൂര്യചന്ദ്രാദിയെ,
ആഴികൾ നിൻ അതിരുകൾക്കുള്ളിൽ.
നിൻ മഹത്ത്വം ശ്രേഷ്ഠമെന്നാകിലും
മർത്യനെ നീ ഓർക്കുവതാശ്ചര്യം!
നിൻ മഹത്ത്വം ശ്രേഷ്ഠമെന്നാകിലും
മർത്യനെ നീ ഓർക്കുവതാശ്ചര്യം!
3. നിൻ നിയമം ശുദ്ധവും സത്യവും,
ജ്ഞാനം നൽകും, പൊന്നിലും
ശ്രേഷ്ഠമാം. ഞങ്ങളെ നീ ഓർമിപ്പിക്കു
ന്നെന്നും; ഞങ്ങൾ സദാ അനുസരിക്കട്ടെ.
ഞങ്ങളെ നീ ഓർമിപ്പിക്കുന്നെന്നും;
ഞങ്ങൾ സദാ അനുസരിക്കട്ടെ.
(സങ്കീ. 12:6; 89:7; 144:3; റോമ. 1:20 എന്നിവയും കാണുക.)