ഗീതം 26
ദൈവത്തോടൊത്തു നടക്കുക
അച്ചടിച്ച പതിപ്പ്
(മീഖാ 6:8)
1. നടക്ക ദൈവത്തോടൊത്ത്
വിനീതം, സ്‌നേഹത്തിൽ.
നൈർമല്യം നീ കാത്തിടുകിൽ
ഏറും ശക്തി നിന്നിൽ.
മഹദ്‌സത്യം നീ കാക്കുകിൽ
മലിനനാകില്ല.
തൃക്കൈപിടിച്ചു നീ എന്നും
നടക്ക പൈതൽപോൽ.
2. നടക്ക ദൈവത്തോടൊത്ത്
പാപത്തിൽ വീഴാതെ.
പക്വതയിൽ വളരുകിൽ
ദൈവപ്രീതി നേടാം.
ശുദ്ധം, കാമ്യം, സത്യം, നീതി
എന്നിവയൊക്കെയും
നിനച്ചതിൽ നിലനിന്നാൽ
താങ്ങും അവൻ നിന്നെ.
3. നടക്ക ദൈവത്തോടൊത്ത്
വിശ്വസ്‌തമായെന്നും,
നേടിടും നീ സംതൃപ്‌തിയും
ദൈവം തന്നാശിസ്സും;
ഇതെത്ര നേട്ടമെന്നോർക്ക,
യാഹെ സ്‌തുതിക്ക നീ.
തൻ രാജ്യവേലയേകിടും
ഏറെ ഹൃദ്യാനന്ദം.
(ഉല്‌പ. 5:24; 6:9; ഫിലി. 4:8; 1 തിമൊ. 6:6-8 എന്നിവയും കാണുക.)