ഗീതം 101
രാജ്യസത്യം അറിയിക്കുക
അച്ചടിച്ച പതിപ്പ്
1. അന്നാളിൽ നാം അറിഞ്ഞില്ല
ക്രിസ്‌ത്യാനിത്വം എന്താണെന്ന്.
ഒരുനാൾ യാഹയച്ചു രാജ്യസത്യംതൻ
ചൈതന്യം. അറിഞ്ഞു നാം ദൈവഹിതം:
തൻ മഹത്ത്വം ഘോഷിപ്പതും
ദിവ്യമാം ആധിപത്യം കാത്തു നാം
വിശുദ്ധിയിൽ നിൽപ്പതും. പ്രസംഗിക്കാം
ഏവരോടും, വീടുതോറും തെരുവിലും;
ചൊല്ലിടാം നാം മാനവരെ മോചിപ്പിക്കും
ദിവ്യസത്യം. യഹോവതൻ ആരാധന നാടെങ്ങു
മായ് വ്യാപിപ്പിക്കെ, സേവിക്കാം ഐക്യമോ
ടെ ‘മതി’യെന്നവൻ ചൊല്ലിടുംവരെ.
(യോശു. 9:9, 10; യെശ. 24:15; യോഹ. 8:12, 32 എന്നിവയും കാണുക.)