ഗീതം 72
സ്‌നേഹം നട്ടുവളർത്തുക
അച്ചടിച്ച പതിപ്പ്
1. പ്രാർഥനയിൽ അപേക്ഷിച്ചിടാം
നേടാൻ യാഹിൻ ഗുണങ്ങൾ നമ്മൾ;
അതിൽ പ്രധാന മോ സ്‌നേഹം താൻ;
ദൈവാത്മാവാലതു നേടിടാം.
നാമേറെ ശ്രേഷ്‌ഠരാണെങ്കിലും
സ്‌നേഹം ഇല്ലെങ്കിലെല്ലാം വ്യർഥം;
നന്നായ് നാം വളർത്തിടാം സ്‌നേഹം;
ഏകാം യാഹിനു പ്രമോദവും.
2. ജ്ഞാനം നൽകാമജങ്ങൾക്കു നാം.
ചെയ്യേണം നാമതിലേറെയായ്;
ഏകാം വചനമാം ഭോജനം;
പകരാം സ്‌നേഹം വാക്‌ചെയ്‌തിയാൽ.
സ്‌നേഹം തുണയ്‌ക്കും ഭാരം താങ്ങാൻ,
അന്യായം സഹിച്ചിടാനുമേ.
സ്‌നേഹം എല്ലാം സഹിച്ചിടുന്നു;
എന്നും സ്‌നേഹം നിലനിന്നിടും.
(യോഹ. 21:17; 1 കൊരി. 13:13; ഗലാ. 6:2 എന്നിവയും കാണുക.)