ഗീതം 120
ശ്രദ്ധിക്കുക, അനുസരിക്കുക, അനുഗ്രഹം പ്രാപിക്കുക
1. കാണിക്കുമോ ക്രിസ്തുവിൻ ശിഷ്യരെന്ന്?
തൻ മൊഴികൾ എത്രമേൽ ശോഭിതം!
തൻ വഴികൾ ഗ്രഹിക്കിൽ മോദമേറെ;
പാലിക്കിലോ നേടിടാം ആശിഷം.
(കോറസ്)
യാഹിൻ മൊഴി ശ്രദ്ധിക്കാം;
പാലിച്ചിടാം ദൈവേഷ്ടം;
ചേരുമപ്പോൾ യാഹിൻ വിശ്രാമത്തിൽ,
ആശിഷവും നേടിടും.
2. ഏകിടുന്നു രക്ഷണം ക്രിസ്തൻ വഴി,
പാറയിൻമേൽ പണിത വീടുപോൽ.
പാലിക്കുകിൽ ക്രിസ്തുവിൻ മൊഴികൾ നാം
ഈ ജീവിതം എത്രയോ ധന്യമാം!
(കോറസ്)
യാഹിൻ മൊഴി ശ്രദ്ധിക്കാം;
പാലിച്ചിടാം ദൈവേഷ്ടം;
ചേരുമപ്പോൾ യാഹിൻ വിശ്രാമത്തിൽ,
ആശിഷവും നേടിടും.
3. ആറ്റിൻകരെ നിന്നിടും വൃക്ഷമെന്നും
യഥാകാലെ ഫലങ്ങൾ ഏകുംപോൽ,
ദൈവസുതർപോലെ നാം ജീവിക്കുകിൽ
പ്രാപിച്ചിടും ശാശ്വത ജീവൻ നാം.
(കോറസ്)
യാഹിൻ മൊഴി ശ്രദ്ധിക്കാം;
പാലിച്ചിടാം ദൈവേഷ്ടം;
ചേരുമപ്പോൾ യാഹിൻ വിശ്രാമത്തിൽ,
ആശിഷവും നേടിടും.
(ആവ. 28:2; സങ്കീ. 1:3; സദൃ. 10:22; മത്താ. 7:24-27 എന്നിവയും കാണുക.)