ഗീതം 135
അന്ത്യത്തോളം സഹിച്ചുനിൽക്കുക
അച്ചടിച്ച പതിപ്പ്
1. ദൈവവചനം ഏകിടും
വാഗ്ദാനങ്ങളെല്ലാം
പിന്തുണച്ചിടുന്നു നമ്മെ
സർവവും സഹിക്കാനായ്.
പ്രിയം നമുക്കീ കാര്യങ്ങൾ,
വചനത്തിൽ രൂഢമാം.
ദൃഢം, വിശ്വസ്തം നിന്നിടാം
യാഹിൻദിനം കാണ്മാനായ്.
2. ആദ്യസ്നേഹം നാം കാത്തിടാം
ക്ലേശങ്ങൾ ഏറിലും.
എന്തു നഷ്ടം വന്നിടിലും
ധീരം നാം സഹിച്ചിടാം.
പരീക്ഷണങ്ങൾ ഏറിലും
ഭയ, ശങ്കകൾ വേണ്ടാ,
ദൈവമോ രക്ഷയേകിടും,
എന്നും തുണനിന്നിടും.
3. സഹിക്കുകിൽ അന്ത്യംവരെ,
രക്ഷ കൈവന്നിടും.
നമ്മുടെ നാമം ചേർത്തിടും
ജീവന്റെ പുസ്തകത്തിൽ.
സഹിച്ചു നിൽക്ക എന്നുമേ,
യാഹിൻ പ്രീതി കാണും നാം.
എന്നും നിൽക്കും സന്തോഷവും
വന്നുനിറയും നമ്മിൽ.
(എബ്രാ. 6:19; യാക്കോ. 1:4; 2 പത്രോ. 3:12; വെളി. 2:4 എന്നിവയും കാണുക.)