ഗീതം 85
യഹോവ നൽകുന്ന പ്രതിഫലം
1. ദൈവം അറിവൂ തന്നുടെ
ദാസരിൻ മുഴുഹൃദയസേവനം;
തീക്ഷ്‌ണഭക്തിയാൽ അവർ
നേരിടുന്ന എല്ലാ കഷ്ടനഷ്ടങ്ങളും.
യാഹോ അറിവൂ അവർതൻ നഷ്ടങ്ങൾ,
വീടോ, സൗഹൃദബന്ധമോ.
സഹോദരാലും പറുദീസയാലും
അവൻ നികത്തും നഷ്ടങ്ങൾ.
(കോറസ്)
യഹോവ ആശ്വാസത്തിൻ ദൈവമാം;
പൂർണപ്രതിഫലമേകും അവൻ. തൻ
ചിറകിൽ അഭയം നൽകും; യഹോവ
വിശ്വസ്‌തൻ; ദൈവം സത്യവാൻ.
2. നിൽപ്പൂ ഏകരായ് ദാസരിൽ പലരും,
തൻ സാഹചര്യാൽ, മനസ്സാൽ. മുമ്പേ
രാജ്യത്തിൻ താത്‌പര്യം തേടുന്ന അവർ
ഏറുന്നു ഭക്തിയിൽ. ഞങ്ങൾ അറിവൂ
നിങ്ങൾതൻ ത്യാഗങ്ങൾ; ഏകാന്തതയിൻ
വേദന. ഏകും പിന്തുണ പ്രിയരാം
നിങ്ങൾക്കായ്; ഞങ്ങൾ മാനിപ്പൂ നിങ്ങളെ.
(കോറസ്)
യഹോവ ആശ്വാസത്തിൻ ദൈവമാം;
പൂർണപ്രതിഫലമേകും അവൻ. തൻ
ചിറകിൽ അഭയം നൽകും; യഹോവ
വിശ്വസ്‌തൻ; ദൈവം സത്യവാൻ.
(ന്യായാ. 11:38-40; രൂത്ത് 2:12; മത്താ. 19:12 എന്നിവയും കാണുക.)