ഗീതം 41
യൗവനത്തിൽ യഹോവയെ ആരാധിക്കുക
അച്ചടിച്ച പതിപ്പ്
1. യാഹിനു പ്രിയരാം മക്കൾ നിങ്ങൾ;
ആർദ്രമാം സ്നേഹമവൻ നൽകിടും;
തൻ കരുതലവൻ മോദമോടെ
സ്നേഹമുള്ളോർവഴി നൽകിടുന്നു.
2. സാദരം മാതാപിതാക്കളോട്
മത്സര, ശണ്ഠ വെടിഞ്ഞിടുവിൻ.
മാനുഷപ്രീതി, ദൈവപ്രീതിയും
നേടി നീ യൗവനം ആസ്വദി ക്കൂ.
3. യൗവനനാളിൽ നീ യാഹെ ഓർക്ക;
ഏറട്ടെ സത്യസ്നേഹം നിന്നുള്ളിൽ;
രാജനാം യാഹിനു മോദം നൽകാൻ,
ജീവിതം തൃപ്പാദെ അർപ്പിക്കുവിൻ.
(സങ്കീ. 71:17; വിലാ. 3:27; എഫെ. 6:1-3 എന്നിവയും കാണുക.)