ഗീതം 106
യഹോവയുടെ സഖിത്വം നേടുക
അച്ചടിച്ച പതിപ്പ്
1. ആർ നിൻ പ്രിയൻ, യാഹേ?
നിൻ സവിധെ പാർക്കും?
നിൻ വിശ്വാസം, നിൻ സൗഹൃദവും
നേടിടാനാർക്കാകും?
നിൻ വചനം കാത്ത്,
ആശ്രയമർപ്പിപ്പോൻ;
നീതിമാനും വിശ്വസ്‌തനുമായ്
നിൻ മാർഗെ ചരിപ്പോൻ.
2. ആർ നിൻ സഖി, യാഹേ?
ആരണയും ചാരെ?
ആർ നിനക്കേകും ഹൃദ്യാനന്ദം?
ആരെ നീ അറിയും?
നിൻ നാമമുയർത്തി,
നിൻ മൊഴി പാലിപ്പോൻ;
നേരായ് നടന്ന് ഭോഷ്‌കില്ലാതെ
നേരു ചൊല്ലുന്നോനും.
3. എൻ ദുഃഖങ്ങളെല്ലാം
നിന്നിൽ നിവേദിച്ചും
ചാരെയണഞ്ഞ് സ്‌നേഹത്താലെൻ
മാനസമർപ്പിച്ചും
നിൻ സഖിത്വം നേടാൻ
ഞാനെന്നും വാഞ്‌ഛിപ്പൂ.
ഈ സ്‌നേഹബന്ധം
നിത്യതയിൽ വളർന്നിടട്ടെന്നും.
(സങ്കീ. 139:1; 1 പത്രോ. 5:6, 7 എന്നിവയും കാണുക.)