ഗീതം 111
അവൻ വിളിക്കും
1. മായുന്നല്ലോ മഞ്ഞുപോൽ ജീവിതം;
അതു ക്ഷണികമല്ലോ.
നൊമ്പരങ്ങൾ ഏവർക്കും കൈമാറി
പോയ്‌മറഞ്ഞിടുന്നല്ലോ.
മർത്യൻ മരിച്ചാൽ ഉയിർത്തിടമോ?
കേൾപ്പിൻ ദിവ്യവാഗ്‌ദാനം:
(കോറസ്)
‘എൻ വിളി കേട്ടിടും മൃതർ;
ജീവിക്കും എന്നാജ്ഞയാൽ.’
ഏറെ മോഹം യാഹിന്നു
കണ്ടിടാൻ തൻ സൃഷ്ടിയെ.
ദൃഢമായ് വിശ്വസിക്കാം നാം,
യഹോവ ശക്തനല്ലോ.
യാഹിൻ കൈവേലയാം
നാം ജീവിക്കും പാരിലെന്നും.
2. ദൈവതോഴർ മൺമറഞ്ഞിടിലും
നാഥൻ കൈവിടുകില്ല.
തൻ ഓർമയിൽ ഉറങ്ങുമവരോ
ആ സ്വരം കേട്ടുണരും.
ശാശ്വതജീവൻ പ്രാപിക്കുമവർ
നിത്യമാം പർദീസയിൽ.
(കോറസ്)
‘എൻ വിളി കേട്ടിടും മൃതർ;
ജീവിക്കും എന്നാജ്ഞയാൽ.’
ഏറെ മോഹം യാഹിന്നു
കണ്ടിടാൻ തൻ സൃഷ്ടിയെ.
ദൃഢമായ് വിശ്വസിക്കാം നാം,
യഹോവ ശക്തനല്ലോ.
യാഹിൻ കൈവേലയാം
നാം ജീവിക്കും പാരിലെന്നും.
(യോഹ. 6:40; 11:11, 43; യാക്കോ. 4:14 എന്നിവയും കാണുക.)