ഗീതം 5
ക്രിസ്തു നമ്മുടെ മാതൃക
അച്ചടിച്ച പതിപ്പ്
(റോമർ 5:8)
1. ദൈവം കാട്ടി സ്നേഹം, ചൊരിഞ്ഞനുഗ്രഹം,
നൽകി നമുക്കായ് പ്രിയ സുതനെ.
നമ്മെ പോഷിപ്പിക്കാൻ അപ്പമായ്ത്തീർന്നേശു,
ശാശ്വതജീവൻ നാം പ്രാപിച്ചിടാൻ.
2. യഹോവ തൻ നാമം വിശുദ്ധമാക്കിടാൻ,
രാജ്യം വന്നിടാൻ, ഇഷ്ടം ചെയ്തിടാൻ,
അന്നന്നത്തെയപ്പം എന്നും ലഭിക്കാനായ്
പഠിപ്പിച്ചേശു നമ്മെ പ്രാർഥിപ്പാൻ.
3. ദൈവികസത്യങ്ങൾ യേശു പഠിപ്പിച്ചു;
വിശ്വസ്തർക്കെല്ലാം നൽകി ആശ്വാസം;
രാജ്യസ്തുതിയാൽ നാം വിത്തുകൾ വിതയ്ക്കാം,
നമുക്കതേകും നൽപ്രമോദവും.
(മത്താ. 6:9-11; യോഹ. 3:16; 6:31-51; എഫെ. 5:2 എന്നിവയും കാണുക.)