ഗീതം 27
യഹോവയുടെ പക്ഷം ചേരുക
1. വ്യാജമതചഷകം നുകർന്ന്
അജ്ഞരായ് കാലം കഴിച്ചു നമ്മൾ.
ഹാ! എത്ര ഹൃദ്യാനന്ദം നിറഞ്ഞു
ദൈവരാജ്യ ശ്രുതിയാൽ!
(കോറസ്)
യാഹിൻ പക്ഷം ചേരിൻ!
ആനന്ദിപ്പിൻ നാം!
കൈവിടില്ല ദൈവം;
പോക തൻ പ്രഭേ.
ചൊല്ലേവരോടും ഈ
സ്വാതന്ത്ര്യ, ശാന്തി.
എന്നും നിലനിൽക്കും
ദൈവത്തിൻ വാഴ്‌ച.
2. ആനന്ദമോടെ യാഹെ സേവിക്കാം;
സത്യവിത്തെങ്ങും വിതച്ചിടാം നാം;
സോദരെ തുണയ്‌ക്കാം സ്‌തുതിച്ചിടാൻ,
യാഹിന്റെ ശ്രേഷ്‌ഠ നാമം.
(കോറസ്)
യാഹിൻ പക്ഷം ചേരിൻ!
ആനന്ദിപ്പിൻ നാം!
കൈവിടില്ല ദൈവം;
പോക തൻ പ്രഭേ.
ചൊല്ലേവരോടും ഈ
സ്വാതന്ത്ര്യ, ശാന്തി.
എന്നും നിലനിൽക്കും
ദൈവത്തിൻ വാഴ്‌ച.
3. സാത്താൻതൻ ചെയ്‌തികൾ ഭയക്കേണ്ട,
യാഹിൻ സംരക്ഷണം കൂടെയല്ലോ.
നാമെത്രയോ ചുരുക്കമെങ്കിലും
ദൈവം തൻശക്തിയേകും.
(കോറസ്)
യാഹിൻ പക്ഷം ചേരിൻ!
ആനന്ദിപ്പിൻ നാം!
കൈവിടില്ല ദൈവം;
പോക തൻ പ്രഭേ.
ചൊല്ലേവരോടും ഈ
സ്വാതന്ത്ര്യ, ശാന്തി.
എന്നും നിലനിൽക്കും
ദൈവത്തിൻ വാഴ്‌ച.
(സങ്കീ. 94:14; സദൃ. 3:5, 6; എബ്രാ. 13:5 എന്നിവയും കാണുക.)