ദൈവവചനത്തിലെ നിധികൾ | ഇയ്യോബ് 11-15
ഇയ്യോബിന് പുനരുത്ഥാനത്തിൽ ഉറച്ച വിശ്വാസമുണ്ടായിരുന്നു
പുനരുത്ഥാനത്തിൽ വരുത്താനുള്ള ദൈവത്തിന്റെ കഴിവിൽ ഇയ്യോബ് വിശ്വാസം പ്രകടമാക്കി
ഇയ്യോബ് ഒരു വൃക്ഷത്തിന്റെ—ഒലിവുമരം ആയിരിക്കാം—ദൃഷ്ടാന്തം ഉപയോഗിച്ച് തന്നെ പുനരുത്ഥാനത്തിൽ വരുത്താനുള്ള ദൈവത്തിന്റെ കഴിവിൽ വിശ്വാസം പ്രകടമാക്കി
ഒലിവുമരത്തിന്റെ തായ്‌ത്തടി നശിച്ചുപോയാലും അതിന്റെ വ്യാപിച്ചുകിടക്കുന്ന വേരുപടലം, വീണ്ടും പൊട്ടിക്കിളിർക്കാൻ അതിനെ സഹായിക്കുന്നു. വേരുകൾ നശിക്കാത്തിടത്തോളം കാലം മരം വീണ്ടും കിളിർക്കും
നീണ്ട വരൾച്ചയ്ക്കു ശേഷം പുതുമഴ വന്നാൽ ഒലിവുമരത്തിന്റെ ഉണങ്ങിയ കുറ്റി പോലും വീണ്ടും “ഒരു തൈപോലെ തളിർ വിടും”