ഗീതം 134
പുതിയ ഭൂമിയിൽ ജീവിക്കുമ്പോൾ
1. കാണ്മിൻ നിന്നെ, എന്നെയും നീ
പുതിയൊരാനന്ദലോകമതിൽ;
ശാന്തിയോടെ, സ്വതന്ത്രരായ്
ജീവിപ്പതും നവലോകത്തിൽ.
ദുഷ്ടരില്ല ദ്രോഹംചെയ്യാൻ;
ദൈവവാഴ്ച തഴയ്ക്കും എന്നും.
ഭൂവിൽ നവ്യമാം യുഗമോ ആഗതം.
ഹൃത്തിൽനിന്നുമീ സ്തുതിഗീതമുയരും:
(കോറസ്)
‘യഹോവേ, നാഥാ, നിൻ ചെയ്തി നന്നായ്.
നവ്യമായി സർവവും സുതനാൽ.
പാടിടുന്നു ഞങ്ങൾ നിറയും ഹൃദയാൽ,
സ്തുതി, മഹത്ത്വം നിനക്കായ് എന്നും എന്നും.’
2. കാണ്മിൻ നിന്നെ, എന്നെയും നീ;
കാണ്മിനിതാ, നവ്യമാം ലോകവും.
കാണ്മതൊന്നും കേൾപ്പതൊന്നും
ഭീതിക്കുഹേതുവാകില്ലിനീം.
സത്യമായി തിരുമൊഴി;
മർത്യരൊത്ത് ദൈവത്തിൻ വാസം.
താതൻ ഉണർത്തും മൃതരെ പാരിതിൽ;
പുകൾ പാടിടും നമ്മളവരോടൊന്നായ്:
(കോറസ്)
‘യഹോവേ, നാഥാ, നിൻ ചെയ്തി നന്നായ്.
നവ്യമായി സർവവും സുതനാൽ.
പാടിടുന്നു ഞങ്ങൾ നിറയും ഹൃദയാൽ,
സ്തുതി, മഹത്ത്വം നിനക്കായ് എന്നും എന്നും.’
(സങ്കീ. 37:10, 11; യെശ. 65:17; യോഹ. 5:28; 2 പത്രോ. 3:13 എന്നിവയും കാണുക.)