ഗീതം 90
‘നരച്ച തല ശോഭയുള്ള കിരീടം’
അച്ചടിച്ച പതിപ്പ്
1. കാണ്മിതാ! വയോധികർ,
ഹാ! എത്ര ധന്യർ!
നിൽപ്പിതാ, വിശ്വസ്തരായ്
ചാഞ്ചല്യമെന്യേ!
പോയിതാ ചിലർക്കിണ,
ഓജസ്സും തഥാ.
ഭാവിജീവിതാശ നീ
ഏകണേ സ്ഥിരം.
(കോറസ്)
ഓർക്കണേ യഹോവേ,
നൽവിശ്വാസം നീ.
ഏകണേ ഉറപ്പും:
‘ചെയ്തു നീ നന്നായ്!’
2. സുന്ദര കിരീടങ്ങൾ,
വെൺശിരസ്സുകൾ!
നീതിമാർഗെ പോകവെ
ഏറെ കോമളർ.
ശേഷിയാർന്ന നാളിലോ
സേവിച്ചു നന്നായ്;
ഈ പ്രിയർതൻ സേവനം
ഓർത്തിടാമെന്നും.
(കോറസ്)
ഓർക്കണേ യഹോവേ,
നൽവിശ്വാസം നീ.
ഏകണേ ഉറപ്പും:
‘ചെയ്തു നീ നന്നായ്!’’
(മത്താ. 25:21, 23; സങ്കീ. 71:9, 18; സദൃ. 20:29; ലൂക്കോ. 22:28; 1 തിമൊ. 5:1 എന്നിവയും കാണുക.)