ദൈവവചനത്തിലെ നിധികൾ | സദൃശവാക്യങ്ങൾ 17-21
മറ്റുള്ളവരുമായി സമാധാനത്തിലായിരിക്കുക
യഹോവയുടെ ജനത്തിനിടയിലെ സമാധാനം ഒരു യാദൃച്ഛിക സംഭവമല്ല. അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകുമ്പോൾ ശക്തമായ വികാരങ്ങൾ നുരഞ്ഞുപൊന്തിയേക്കാം. പക്ഷേ ദൈവവചനത്തിൽനിന്നുള്ള ബുദ്ധിയുപദേശത്തിന് അതിനെ കീഴടക്കാനുള്ള ശക്തിയുണ്ട്.
പ്രയാസങ്ങൾ നേരിടുമ്പോൾ പിൻവരുന്ന കാര്യങ്ങൾ ചെയ്തുകൊണ്ട് വിശ്വസ്തരായ ക്രിസ്ത്യാനികൾ സമാധാനത്തിൽ വർത്തിക്കുന്നു. . .
ശാന്തരായിരുന്നുകൊണ്ട്
പ്രതികരിക്കുന്നതിനു മുമ്പ് എല്ലാ വിശദാംശങ്ങളും അറിയാമെന്നു ഉറപ്പുവരുത്തിക്കൊണ്ട്
സ്നേഹപൂർവം തെറ്റുകൾ ക്ഷമിച്ചുകൊണ്ട്