ഗീതം 10
‘ഞാൻ ഇതാ, എന്നെ അയയ്ക്കേണമേ!’
1. ഇന്നു ദൈവത്തിൻ നാമത്തെ
അപമാനിക്കുന്നു ചിലർ,
‘ദുഷ്ടനുമശക്തനെന്നും, അവനില്ലെ’ന്നും
ചൊൽകയാൽ. ആർ പോകും
നിന്ദ നീക്കുവാൻ? ആർ പാടും
അവനു സ്തുതി? ‘ഇതാ ഞാൻ,
അയയ്ക്ക എന്നെ; ഞാൻ പാടും
വിശ്വസ്തം സ്തുതി.
(കോറസ്)
വേറെയില്ല ശ്രേഷ്ഠപദവി;
ഞാനിതാ, അയയ്ക്കെന്നെ.’
2. വൈകിടുന്നു ദൈവമെന്ന്
നിന്ദിച്ചിടുന്നു മാനവർ;
വണങ്ങുന്നു വിഗ്രഹത്തെ,
കൈസരെ ദൈവമാക്കുന്നു.
ആർ ചൊല്ലും ദുഷ്ടന്റെയന്ത്യം,
ദൈവത്തിൻ അന്ത്യയുദ്ധവും?
‘ഇതാ ഞാൻ, അയയ്ക്ക എന്നെ;
നിർഭയമായ് ഞാൻ കേൾപ്പിക്കും.
(കോറസ്)
വേറെയില്ല ശ്രേഷ്ഠപദവി;
ഞാനിതാ, അയയ്ക്കെന്നെ.
3. സൗമ്യർ വിലപിച്ചിടുന്നു,
ദുഷ്ടതയേറുന്നതിനാൽ.
ശുദ്ധഹൃദയർ തേടുന്നു,
മനശ്ശാന്തിയേകും സത്യം.
ആർ പോകും ആശ്വസിപ്പിക്കാൻ,
നീതി തേടാൻ സഹായിക്കാൻ?
‘ഇതാ ഞാൻ, അയയ്ക്ക എന്നെ;
പഠിപ്പിക്കാം ക്ഷമയോടെ.
(കോറസ്)
വേറെയില്ല ശ്രേഷ്ഠപദവി;
ഞാനിതാ, അയയ്ക്കെന്നെ.’
(സങ്കീ. 10:4; യെഹെ. 9:4 എന്നിവയും കാണുക.)