വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • mwb18 ഫെബ്രുവരി പേ. 4
  • “നിന്റെ അപ്പനെയും അമ്മയെയും ബഹുമാനിക്കുക”

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • “നിന്റെ അപ്പനെയും അമ്മയെയും ബഹുമാനിക്കുക”
  • നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി (2018)
  • സമാനമായ വിവരം
  • നിങ്ങളുടെ മാതാപിതാക്കളുടെ ഹൃദയത്തെ സന്തോഷിപ്പിക്കൽ
    നിങ്ങളുടെ കുടുംബജീവിതം സന്തുഷ്ടമാക്കൽ
  • നമ്മുടെ വൃദ്ധ മാതാപിതാക്കളെ ബഹുമാനിക്കൽ
    കുടുംബ സന്തുഷ്ടിയുടെ രഹസ്യം
  • “നിന്റെ അപ്പനെയും അമ്മയെയും ബഹുമാനിക്കുക” എന്നതിന്റെ അർഥം എന്താണ്‌?
    ബൈബിൾചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ
  • ഞാൻ ‘എന്റെ പിതാവിനെയും എന്റെ മാതാവിനെയും ബഹുമാനിക്കേണ്ടത്‌’ എന്തുകൊണ്ട്‌?
    യുവജനങ്ങൾ ചോദിക്കുന്ന ചോദ്യങ്ങളും പ്രായോഗികമായ ഉത്തരങ്ങളും
കൂടുതൽ കാണുക
നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി (2018)
mwb18 ഫെബ്രുവരി പേ. 4

ക്രിസ്‌ത്യാ​നി​ക​ളാ​യി ജീവി​ക്കാം

“നിന്റെ അപ്പനെ​യും അമ്മയെ​യും ബഹുമാ​നി​ക്കുക”

യേശു ഭൂമി​യി​ലാ​യി​രു​ന്ന​പ്പോൾ, “നിന്റെ അപ്പനെ​യും അമ്മയെ​യും ബഹുമാ​നി​ക്കുക” എന്ന കല്‌പന എടുത്തു​പ​റഞ്ഞു. (പുറ 20:12; മത്ത 15:4) യേശു​വിന്‌ ഇതു പറയാ​നുള്ള സംസാ​ര​സ്വാ​ത​ന്ത്ര്യ​മു​ണ്ടാ​യി​രു​ന്നു. കാരണം ചെറു​പ്പ​മാ​യി​രു​ന്ന​പ്പോൾ യേശു മാതാപിതാക്കളെ “അനുസ​രിച്ച്‌ ജീവിച്ചു.” (ലൂക്ക 2:51, അടിക്കു​റിപ്പ്‌) മുതിർന്ന​തി​നു ശേഷമോ? തന്റെ മരണ​ശേഷം അമ്മയുടെ കാര്യം നോക്കാൻ ഒരാളു​ണ്ടെന്നു യേശു ഉറപ്പു​വ​രു​ത്തി.​—യോഹ 19:26, 27.

ഇക്കാല​ത്തും, ക്രിസ്‌ത്യാ​നി​ക​ളായ ചെറു​പ്പ​ക്കാർ മാതാ​പി​താ​ക്കളെ അനുസ​രി​ക്കു​ക​യും ആദര​വോ​ടെ സംസാ​രി​ക്കു​ക​യും ചെയ്‌തു​കൊണ്ട്‌ അവരെ ബഹുമാ​നി​ക്കു​ന്നു. മാതാ​പി​താ​ക്കളെ ബഹുമാ​നി​ക്കുക എന്ന കല്‌പ​ന​യ്‌ക്കു പ്രായ​പ​രി​ധി​യി​ല്ലെന്ന്‌ ഓർക്കുക. പ്രായം​ചെ​ന്നാൽപ്പോ​ലും അവരെ ബഹുമാ​നി​ക്കണം. അവരുടെ ജ്ഞാനത്തിൽനിന്ന്‌ പ്രയോ​ജനം നേടി​ക്കൊണ്ട്‌ മക്കൾക്ക്‌ അതു ചെയ്യാ​വു​ന്ന​താണ്‌. (സുഭ 23:22) പ്രായ​മായ മാതാ​പി​താ​ക്ക​ളു​ടെ വൈകാ​രി​ക​വും സാമ്പത്തി​ക​വും ആയ ആവശ്യങ്ങൾ നിറ​വേ​റ്റി​ക്കൊ​ണ്ടും അവരെ ബഹുമാ​നി​ക്കാം. (1തിമ 5:8) കുട്ടി​ക​ളാ​ണെ​ങ്കി​ലും അല്ലെങ്കി​ലും മാതാ​പി​താ​ക്ക​ളു​മാ​യി നല്ല ആശയവി​നി​മയം ഉണ്ടായി​രി​ക്കു​ന്നത്‌ അവരെ ബഹുമാ​നി​ക്കാ​നുള്ള പ്രധാ​ന​വി​ധ​മാണ്‌.

പപ്പയോ​ടും മമ്മി​യോ​ടും കാര്യങ്ങൾ എങ്ങനെ തുറന്നു​പ​റ​യാം? എന്ന, ബോർഡി​ലെ രേഖാ​ചി​ത്രീ​ക​രണം പ്ലേ ചെയ്യുക. എന്നിട്ട്‌ പിൻവ​രുന്ന ചോദ്യ​ങ്ങൾക്ക്‌ ഉത്തരം പറയുക:

  • മാതാ​പി​താ​ക്ക​ളോ​ടു സംസാ​രി​ക്കു​ന്നതു ബുദ്ധി​മു​ട്ടാ​യി തോന്നി​യേ​ക്കാ​വു​ന്നത്‌ എന്തു​കൊണ്ട്‌?

  • മാതാ​പി​താ​ക്ക​ളോ​ടു സംസാ​രി​ക്കു​മ്പോൾ നിങ്ങൾക്ക്‌ എങ്ങനെ ബഹുമാ​നം കാണി​ക്കാം?

    ആൺകുട്ടി മാതാപിതാക്കൾക്കു കത്ത്‌ എഴുതുന്നു, മാതാപിതാക്കളോടു സംസാരിക്കുന്നു, അച്ഛന്റെകൂടെ ഫുട്‌ബോൾ കളിക്കുന്നു
  • മാതാ​പി​താ​ക്ക​ളോ​ടു സംസാ​രി​ക്കാ​നുള്ള ശ്രമം പ്രയോ​ജ​ന​ക​ര​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌? (സുഭ 15:22)

    ഭാവിയിലെ വെല്ലുവിളികൾ നേരിടാൻ മാതാപിതാക്കൾ കുട്ടിയെ സജ്ജനാക്കുന്നു

    മാതാപിതാക്കളോടു സംസാ​രി​ക്കു​ന്നതു ജീവി​ത​ത്തിൽ വിജയി​ക്കാൻ നിങ്ങളെ സഹായി​ക്കും

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക