വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • mwbr18 ഫെബ്രുവരി പേ. 2-3
  • ജീവിത-സേവന യോഗ​ത്തി​നുള്ള പഠനസ​ഹാ​യി—പരാമർശ​ങ്ങൾ

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ജീവിത-സേവന യോഗ​ത്തി​നുള്ള പഠനസ​ഹാ​യി—പരാമർശ​ങ്ങൾ
  • ജീവിത-സേവന യോഗത്തിനുള്ള പഠനസഹായി—പരാമർശങ്ങൾ (2018)
  • ഉപതലക്കെട്ടുകള്‍
  • ഫെബ്രു​വരി 5-11
  • ഫെബ്രു​വരി 12-18
  • ഫെബ്രു​വരി 19-25
  • ഫെബ്രു​വരി 26–മാർച്ച്‌ 4
ജീവിത-സേവന യോഗത്തിനുള്ള പഠനസഹായി—പരാമർശങ്ങൾ (2018)
mwbr18 ഫെബ്രുവരി പേ. 2-3

ജീവിത-സേവന യോഗ​ത്തി​നുള്ള പഠനസ​ഹാ​യി—പരാമർശ​ങ്ങൾ

ഫെബ്രു​വരി 5-11

ആത്മീയ​ര​ത്‌ന​ങ്ങൾക്കാ​യി കുഴി​ക്കു​ക

മത്ത 12:20-ന്റെ പഠനക്കു​റിപ്പ്‌, nwtsty

പുകയുന്ന തിരി: സാധാ​ര​ണ​യാ​യി വീടു​ക​ളിൽ വിളക്കാ​യി ഉപയോ​ഗി​ച്ചി​രു​ന്നത്‌ ഒലിവെണ്ണ നിറച്ച ചെറിയ മൺപാ​ത്ര​ങ്ങ​ളാ​യി​രു​ന്നു. ചണനാ​രു​കൊ​ണ്ടുള്ള തിരി, തീനാളം കത്തിനിൽക്കാൻവേണ്ട എണ്ണ വലി​ച്ചെ​ടു​ക്കും. “പുകയുന്ന തിരി” എന്നു പരിഭാ​ഷ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന ഗ്രീക്കു​പ്ര​യോ​ഗം, കെടാ​റായ അല്ലെങ്കിൽ അണഞ്ഞു​പോയ ഒരു തിരി പുകഞ്ഞു​ക​ത്തു​ന്ന​തി​നെ​യാ​യി​രി​ക്കാം കുറി​ക്കു​ന്നത്‌. യശ 42:3-ലെ പ്രവചനം യേശു​വി​ന്റെ അനുക​മ്പ​യെ​ക്കു​റിച്ച്‌ മുൻകൂ​ട്ടി​പ്പ​റ​യു​ക​യാ​യി​രു​ന്നു. എളിയ​വ​രും അടിച്ച​മർത്ത​പ്പെ​ട്ട​വ​രും ആയ ആളുക​ളു​ടെ പ്രതീ​ക്ഷ​യു​ടെ അവസാ​നത്തെ തിരി​നാ​ളം യേശു ഒരിക്ക​ലും കെടു​ത്തി​ക്ക​ള​യി​ല്ലാ​യി​രു​ന്നു.

ഫെബ്രു​വരി 12-18

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ | മത്തായി 14-15

“ഏതാനും പേരി​ലൂ​ടെ അനേകരെ പോഷി​പ്പി​ക്കു​ന്നു”

മത്ത 14:21-ന്റെ പഠനക്കു​റിപ്പ്‌, nwtsty

സ്‌ത്രീ​ക​ളും കുട്ടി​ക​ളും വേറെ​യും: ഈ അത്ഭുത​ത്തെ​ക്കു​റി​ച്ചുള്ള വിവര​ണ​ത്തിൽ സ്‌ത്രീ​ക​ളു​ടെ​യും കുട്ടി​ക​ളു​ടെ​യും കാര്യം രേഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നതു മത്തായി മാത്ര​മാണ്‌. അത്ഭുത​ക​ര​മാ​യി പോഷി​പ്പി​ക്ക​പ്പെ​ട്ട​വ​രു​ടെ മൊത്തം സംഖ്യ 15,000-ത്തിലധി​കം വരാൻ സാധ്യ​ത​യുണ്ട്‌.

ആത്മീയ​ര​ത്‌ന​ങ്ങൾക്കാ​യി കുഴി​ക്കു​ക

മത്ത 15:7-ന്റെ പഠനക്കു​റിപ്പ്‌, nwtsty

കപടഭക്തർ: ഇവിടെ കാണുന്ന ഹുപ്പൊ​ക്രി​റ്റീസ്‌ എന്ന ഗ്രീക്കു​പദം ആദ്യം ഗ്രീക്കു​കാ​രു​ടെ (പിന്നീട്‌ റോമാ​ക്കാ​രു​ടെ​യും) നാടക​വേ​ദി​ക​ളിൽ വലിയ മുഖം​മൂ​ടി​കൾ ധരിച്ച്‌ എത്തുന്ന അഭി​നേ​താ​ക്കളെ കുറി​ക്കാ​നാണ്‌ ഉപയോ​ഗി​ച്ചി​രു​ന്നത്‌. ശബ്ദത്തിന്റെ തീവ്രത കൂട്ടാൻവേ​ണ്ടി​യു​ള്ള​താ​യി​രു​ന്നു ആ മുഖം​മൂ​ടി​കൾ. കപടഭാ​വ​ത്തി​ലൂ​ടെ​യോ നാട്യ​ത്തി​ലൂ​ടെ​യോ താൻ ശരിക്കും ആരാ​ണെ​ന്നും തന്റെ ഉദ്ദേശ്യം എന്താ​ണെ​ന്നും മറച്ചു​വെ​ക്കു​ന്ന​വരെ കുറി​ക്കാൻ ഈ പദം പിന്നീട്‌ ആലങ്കാ​രി​ക​മാ​യി ഉപയോ​ഗി​ച്ചു​തു​ടങ്ങി. യേശു ഇവിടെ “കപടഭക്തർ” എന്നു വിളി​ക്കു​ന്നതു ജൂതമ​ത​നേ​താ​ക്ക​ന്മാ​രെ​യാണ്‌.—മത്ത 6:5, 16.

മത്ത 15:26-ന്റെ പഠനക്കു​റിപ്പ്‌, nwtsty

മക്കൾ . . . നായ്‌ക്കു​ട്ടി​കൾ: മോശ​യി​ലൂ​ടെ കൊടുത്ത നിയമ​മ​നു​സ​രിച്ച്‌ നായ്‌ക്കൾ അശുദ്ധ​മാ​യി​രു​ന്ന​തു​കൊണ്ട്‌ മിക്ക​പ്പോ​ഴും മോശ​മാ​യൊ​രു ധ്വനി​യോ​ടെ​യാ​ണു തിരു​വെ​ഴു​ത്തു​ക​ളിൽ ആ പദം ഉപയോ​ഗി​ച്ചി​രി​ക്കു​ന്നത്‌. (ലേവ 11:27; മത്ത 7:6; ഫിലി 3:2; വെളി 22:15) എന്നാൽ യേശു നടത്തിയ ഈ സംഭാ​ഷ​ണ​ത്തെ​ക്കു​റി​ച്ചുള്ള മർക്കോ​സി​ന്റെ​യും (7:27) മത്തായി​യു​ടെ​യും വിവര​ണ​ത്തിൽ ഉപയോ​ഗി​ച്ചി​രി​ക്കുന്ന പദത്തിനു വ്യാക​ര​ണ​രൂ​പ​മ​നു​സ​രിച്ച്‌ (diminutive form) “നായ്‌ക്കു​ട്ടി,” “വളർത്തു​നായ” എന്നൊ​ക്കെ​യാണ്‌ അർഥം. അത്‌ ആ താരത​മ്യ​ത്തെ മയപ്പെ​ടു​ത്തി. അതു കേട്ടവ​രു​ടെ മനസ്സി​ലേക്കു വന്നത്‌, ജൂതന്മാ​ര​ല്ലാ​ത്തവർ വീട്ടിൽ വളർത്തുന്ന ഓമന​മൃ​ഗ​ങ്ങളെ വാത്സല്യ​ത്തോ​ടെ വിളി​ച്ചി​രുന്ന ഒരു പദമാ​യി​രി​ക്കാം. ഇസ്രാ​യേ​ല്യ​രെ “മക്കളോ​ടും” ജൂതന്മാ​ര​ല്ലാ​ത്ത​വരെ “നായ്‌ക്കു​ട്ടി​ക​ളോ​ടും” താരത​മ്യ​പ്പെ​ടു​ത്തി​യ​തി​ലൂ​ടെ യേശു ഒരു മുൻഗ​ണ​നാ​ക്രമം സൂചി​പ്പി​ക്കു​ക​യാ​യി​രു​ന്നെന്നു തോന്നു​ന്നു. ഒരു വീട്ടിൽ കുട്ടി​ക​ളും നായ്‌ക്ക​ളും ഉള്ളപ്പോൾ ആദ്യം കുട്ടി​കൾക്കാ​യി​രി​ക്കും ഭക്ഷണം കൊടു​ക്കു​ന്നത്‌.

ഫെബ്രു​വരി 19-25

ആത്മീയ​ര​ത്‌ന​ങ്ങൾക്കാ​യി കുഴി​ക്കു​ക

മത്ത 16:18-ന്റെ പഠനക്കു​റിപ്പ്‌, nwtsty

നീ പത്രോ​സാണ്‌; ഈ പാറമേൽ: പുല്ലിം​ഗ​രൂ​പ​ത്തി​ലുള്ള പെ​ട്രോസ്‌ എന്ന ഗ്രീക്കു​പ​ദ​ത്തി​ന്റെ അർഥം “ഒരു പാറക്ക​ഷണം; ഒരു കല്ല്‌” എന്നൊ​ക്കെ​യാണ്‌. എന്നാൽ ഇവിടെ അത്‌ ഒരു പേരാ​യി​ട്ടാണ്‌ (പത്രോസ്‌) ഉപയോ​ഗി​ച്ചി​രി​ക്കു​ന്നത്‌. യേശു ശിമോ​നു നൽകിയ പേരിന്റെ ഗ്രീക്കു​രൂ​പ​മാണ്‌ അത്‌. (യോഹ 1:42) പെട്ര എന്ന സ്‌ത്രീ​ലിം​ഗ​രൂ​പം “പാറ” എന്നാണു പരിഭാ​ഷ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നത്‌. അതിനു മണ്ണിന്‌ അടിയി​ലെ ശിലാ​പാ​ളി​ക​ളെ​യോ ചെങ്കു​ത്തായ ഒരു പാറ​യെ​യോ ഒരു പാറ​ക്കെ​ട്ടി​നെ​യോ അർഥമാ​ക്കാ​നാ​കും. ഇതേ ഗ്രീക്കു​പദം മത്ത 7:24, 25; 27:60; ലൂക്ക 6:48; 8:6; റോമ 9:33; 1കൊ 10:4; 1പത്ര 2:8 എന്നീ വാക്യ​ങ്ങ​ളി​ലും കാണാം. യേശു തന്റെ സഭ പണിയാ​നി​രി​ക്കുന്ന പാറ താനാ​ണെന്ന ഒരു ധാരണ പത്രോ​സി​നു​ണ്ടാ​യി​രു​ന്നില്ല എന്നു​വേണം കരുതാൻ. കാരണം നാളു​കൾക്കു മുമ്പേ മുൻകൂ​ട്ടി​പ്പറഞ്ഞ ‘അടിസ്ഥാന മൂലക്ക​ല്ലാ​യി’ ദൈവം തിര​ഞ്ഞെ​ടു​ത്തതു യേശു​വി​നെ​യാ​ണെന്നു പത്രോ​സു​തന്നെ 1പത്ര 2:4-8-ൽ എഴുതി. അതു​പോ​ലെ യേശു​വാണ്‌ ‘അടിസ്ഥാ​ന​വും’ ‘ആത്മീയ​പാ​റ​യും’ എന്നു പൗലോസ്‌ അപ്പോ​സ്‌ത​ല​നും എഴുതി. (1കൊ 3:11; 10:4) അതു​കൊണ്ട്‌ യേശു ഇവിടെ രണ്ടു വാക്കു​ക​ളു​ടെ സാമ്യം പ്രയോ​ജ​ന​പ്പെ​ടു​ത്തി രസകര​മാ​യി ഒരു കാര്യം അവതരി​പ്പി​ക്കു​ക​യാ​യി​രു​ന്നി​രി​ക്കണം. ഒരർഥ​ത്തിൽ യേശു ഇതാണു പറഞ്ഞത്‌: ‘ഞാൻ പാറക്ക​ഷണം (അഥവാ പത്രോസ്‌) എന്നു വിളിച്ച നിനക്ക്‌, ക്രിസ്‌തീ​യ​സ​ഭ​യു​ടെ അടിസ്ഥാ​ന​മാ​കാൻപോ​കുന്ന “ഈ പാറ” (അഥവാ ക്രിസ്‌തു) ആരാ​ണെന്നു തിരി​ച്ച​റി​യാൻ കഴിഞ്ഞി​രി​ക്കു​ന്നു.’

സഭ: എക്ലേസിയ എന്ന ഗ്രീക്കു​പദം ആദ്യമാ​യി കാണു​ന്നി​ടം. ഈ പദം എക്‌ (“വേർതി​രി​ക്കുക”) എന്നും കലിയോ (“വിളി​ക്കുക”) എന്നും ഉള്ള രണ്ടു ഗ്രീക്കു​പ​ദ​ങ്ങ​ളിൽനിന്ന്‌ വന്നതാണ്‌. ഒരു പ്രത്യേക ഉദ്ദേശ്യ​ത്തി​നോ പ്രവർത്ത​ന​ത്തി​നോ വേണ്ടി വിളി​ച്ചു​ചേർത്ത ഒരു കൂട്ടം ആളുക​ളെ​യാണ്‌ ഇത്‌ അർഥമാ​ക്കു​ന്നത്‌. (പദാവലി കാണുക.) ഒരു ‘ആത്മീയ​ഭ​വ​ന​മാ​യി പണിയ​പ്പെ​ടുന്ന’ “ജീവനുള്ള കല്ലുക​ളായ” അഭിഷി​ക്ത​ക്രി​സ്‌ത്യാ​നി​കൾ ചേർന്ന്‌ ക്രിസ്‌തീ​യസഭ രൂപം​കൊ​ള്ളു​ന്ന​തി​നെ​ക്കു​റി​ച്ചാ​ണു യേശു ഇവിടെ മുൻകൂ​ട്ടി​പ്പ​റ​ഞ്ഞത്‌. (1പത്ര 2:4, 5) “സഭ” എന്നു പരിഭാ​ഷ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന എബ്രാ​യ​പ​ദ​ത്തി​നു തത്തുല്യ​മാ​യി സെപ്‌റ്റു​വ​ജി​ന്റി​ലും ഈ ഗ്രീക്കു​പദം ധാരാ​ള​മാ​യി ഉപയോ​ഗി​ച്ചി​ട്ടുണ്ട്‌. അവിടെ അതു മിക്ക​പ്പോ​ഴും ദൈവ​ജ​നത്തെ മുഴുവൻ, അതായത്‌ ആ ജനതയെ ഒന്നാകെ, കുറി​ക്കു​ന്നു. (ആവ 23:3; 31:30) പ്രവൃ 7:38-ൽ, ഈജി​പ്‌തിൽനിന്ന്‌ വിളി​ച്ചു​കൊ​ണ്ടു​വന്ന ഇസ്രാ​യേ​ല്യ​രെ “സഭ” എന്നാണു വിളി​ച്ചി​രി​ക്കു​ന്നത്‌. സമാന​മാ​യി ‘ഇരുളിൽനിന്ന്‌ വിളി​ക്ക​പ്പെ​ട്ട​വ​രും’ ‘ലോക​ത്തിൽനിന്ന്‌ തിര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​വ​രും’ ആയ ക്രിസ്‌ത്യാ​നി​കൾ ചേർന്ന കൂട്ടത്തെ “ദൈവസഭ” എന്നും വിളി​ച്ചി​രി​ക്കു​ന്നു.—1പത്ര 2:9; യോഹ 15:19; 1കൊ 1:2.

മത്ത 16:19-ന്റെ പഠനക്കു​റിപ്പ്‌, nwtsty

സ്വർഗ​രാ​ജ്യ​ത്തി​ന്റെ താക്കോ​ലു​കൾ: ബൈബി​ളിൽ, ചിലർക്ക്‌ അക്ഷരാർഥ​ത്തി​ലു​ള്ള​തോ ആലങ്കാ​രി​കാർഥ​ത്തി​ലു​ള്ള​തോ ആയ താക്കോ​ലു​കൾ ലഭിച്ച​താ​യി പറഞ്ഞി​ട്ടുണ്ട്‌. അവർക്ക്‌ ഒരളവി​ലുള്ള അധികാ​രം കൈവന്നു എന്നതിന്റെ സൂചന​യാ​യി​രു​ന്നു അത്‌. (1ദിന 9:26, 27; യശ 22:20-22) അതു​കൊ​ണ്ടു​തന്നെ “താക്കോൽ“ എന്ന പദം അധികാ​ര​ത്തി​ന്റെ​യും ഉത്തരവാ​ദി​ത്വ​ത്തി​ന്റെ​യും പ്രതീ​ക​മാ​യി മാറി. പത്രോസ്‌ തനിക്കു കിട്ടിയ “താക്കോ​ലു​കൾ” ഉപയോ​ഗിച്ച്‌ ജൂതന്മാർക്കും (പ്രവൃ 2:22-41) ശമര്യ​ക്കാർക്കും (പ്രവൃ 8:14-17) ജനതക​ളിൽപ്പെ​ട്ട​വർക്കും (പ്രവൃ 10:34-38) ദൈവാ​ത്മാവ്‌ ലഭിക്കാ​നുള്ള അവസരം തുറന്നു​കൊ​ടു​ത്തു. അതിലൂ​ടെ അവർക്കു സ്വർഗ​രാ​ജ്യ​ത്തിൽ പ്രവേ​ശി​ക്കാ​നാ​കു​മാ​യി​രു​ന്നു.

ഫെബ്രു​വരി 26–മാർച്ച്‌ 4

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ | മത്തായി 18-19

“വിശ്വാ​സ​ത്തിൽനിന്ന്‌ വീണു​പോ​ക​രുത്‌, മറ്റുള്ള​വരെ വീഴി​ക്ക​രുത്‌”

മത്ത 18:6-ന്റെ പഠനക്കു​റിപ്പ്‌, nwtsty

കഴുത തിരി​ക്കു​ന്ന​തു​പോ​ലുള്ള ഒരു തിരി​കല്ല്‌: അഥവാ “ഒരു വലിയ തിരി​കല്ല്‌.” അക്ഷ. “ഒരു കഴുത​യു​ടെ തിരി​കല്ല്‌.” സാധ്യ​ത​യ​നു​സ​രിച്ച്‌ 1.2-1.5 മീ. (4-5 അടി) വ്യാസ​മുള്ള അത്തരം ഒരു തിരി​ക​ല്ലി​നു നല്ല ഭാരമു​ണ്ടാ​യി​രു​ന്ന​തു​കൊണ്ട്‌ അതു തിരി​ക്കാൻ ഒരു കഴുത വേണമാ​യി​രു​ന്നു.

ചിത്രം, nwtsty

തിരി​കല്ല്‌

ധാന്യം പൊടി​ക്കു​ന്ന​തി​നും ഒലിവ്‌ പഴങ്ങളിൽനിന്ന്‌ എണ്ണയാ​ട്ടി​യെ​ടു​ക്കു​ന്ന​തി​നും ആണ്‌ തിരി​ക​ല്ലു​കൾ ഉപയോ​ഗി​ച്ചി​രു​ന്നത്‌. ചിലതു ചെറു​തും കൈ​കൊണ്ട്‌ തിരി​ക്കാ​വു​ന്ന​വ​യും ആയിരു​ന്നു. എന്നാൽ വലിയ തിരി​ക​ല്ലു​കൾ തിരി​ക്കു​ന്ന​തി​നു ഒരു മൃഗത്തെ ഉപയോ​ഗി​ച്ചി​രു​ന്നു. ഇതു​പോ​ലുള്ള വലിയ തിരി​കല്ലു തിരി​ക്കാ​നാ​യി​രി​ക്കാം ഫെലി​സ്‌ത്യർ ശിം​ശോ​നെ ഉപയോ​ഗി​ച്ചത്‌. (ന്യായ 16:21) മൃഗങ്ങൾ തിരി​ക്കുന്ന തിരി​കല്ല്‌ ഇസ്രാ​യേ​ലിൽ മാത്രമല്ല റോമൻ സാമ്രാ​ജ്യ​ത്തി​ലു​ട​നീ​ളം ഉപയോ​ഗി​ച്ചി​രു​ന്നു.

തിരി​ക​ല്ലി​ന്റെ മേൽക്ക​ല്ലും അടിക്ക​ല്ലും

ഇവിടെ കാണി​ച്ചി​രി​ക്കു​ന്ന​തു​പോ​ലുള്ള വലിയ തിരി​കല്ല്‌ കഴുത​യെ​യോ അതു​പോ​ലെ ഏതെങ്കി​ലും ഒരു വളർത്തു​മൃ​ഗ​ത്തെ​യോ ഉപയോ​ഗി​ച്ചാ​ണു തിരി​ക്കു​ന്നത്‌. ധാന്യം പൊടി​ക്കാ​നും ഒലിവു​പ​ഴങ്ങൾ ചതച്ച്‌ ചാറാ​ക്കാ​നും ആണ്‌ അത്‌ ഉപയോ​ഗി​ച്ചി​രു​ന്നത്‌. 1.5 മീറ്റർവരെ (5 അടി) വ്യാസം വരാവുന്ന മേൽക്കല്ല്‌ അതി​നെ​ക്കാൾ വലിയ അടിക്ക​ല്ലിൽവെച്ച്‌ കറക്കി​യി​രു​ന്നു.

മത്ത 18:7-ന്റെ പഠനക്കു​റിപ്പ്‌, nwtsty

വീഴി​ക്കുന്ന തടസ്സങ്ങൾ . . . മാർഗ​ത​ട​സ്സങ്ങൾ: ഇത്തരത്തിൽ പരിഭാ​ഷ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന സ്‌കാൻഡ​ലോൺ എന്ന ഗ്രീക്കു​പദം ആദ്യകാ​ലത്ത്‌ ഒരു കെണിയെ കുറി​ക്കാ​നാണ്‌ ഉപയോ​ഗി​ച്ചി​രു​ന്ന​തെന്നു കരുത​പ്പെ​ടു​ന്നു. അത്‌ ഒരു കെണി​യിൽ ഇരയെ കോർത്തു​വെ​ക്കുന്ന കമ്പി​നെ​യാണ്‌ അർഥമാ​ക്കി​യ​തെ​ന്നും ചിലർ അഭി​പ്രാ​യ​പ്പെ​ടു​ന്നു. ഒരാളു​ടെ കാൽ ഇടറാ​നോ അയാൾ ഇടറി​വീ​ഴാ​നോ ഇടയാ​ക്കുന്ന ഏതൊരു തടസ്സത്തെ കുറി​ക്കാ​നും പിൽക്കാ​ലത്ത്‌ അത്‌ ഉപയോ​ഗി​ച്ചു​തു​ടങ്ങി. ആലങ്കാ​രി​കാർഥ​ത്തിൽ ഈ പദത്തിന്‌ ഒരു വ്യക്തിയെ തെറ്റായ വഴിയി​ലേക്കു വശീക​രി​ക്കുന്ന, അല്ലെങ്കിൽ അയാൾ ധാർമി​ക​മാ​യി ഇടറാ​നോ വീഴാ​നോ, പാപത്തിൽ വീണു​പോ​കാ​നോ ഇടയാ​ക്കുന്ന ഏതൊരു പ്രവൃ​ത്തി​യെ​യും സാഹച​ര്യ​ത്തെ​യും കുറി​ക്കാ​നാ​കും. മത്ത 18:8, 9-ൽ ഇതി​നോ​ടു ബന്ധമുള്ള സ്‌കാൻഡ​ലി​സോ എന്ന ക്രിയ​യാണ്‌ ഉപയോ​ഗി​ച്ചി​രി​ക്കു​ന്നത്‌. അവിടെ ‘പാപം ചെയ്യാൻ ഇടയാ​ക്കുക’ എന്നു പരിഭാ​ഷ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന ആ പദത്തെ “ഒരു കെണി​യാ​യി​ത്തീ​രുക; ഇടറി​വീ​ഴാൻ ഇടയാ​ക്കുക” എന്നും പരിഭാ​ഷ​പ്പെ​ടു​ത്താം.

മത്ത 18:9-ന്റെ പഠനക്കു​റിപ്പ്‌, nwtsty

ഗീഹെന്ന: ഗേ ഹിന്നോം എന്നീ എബ്രാ​യ​വാ​ക്കു​ക​ളിൽനിന്ന്‌ വന്ന പദപ്ര​യോ​ഗം. “ഹിന്നോ​മി​ന്റെ താഴ്‌വര” എന്നാണ്‌ ഇതിന്റെ അർഥം. പുരാ​ത​ന​യ​രു​ശ​ലേ​മി​ന്റെ പടിഞ്ഞാ​റും തെക്കും ആയിട്ടാ​യി​രു​ന്നു ഇതിന്റെ സ്ഥാനം. (അനു. ബി12-ലെ “യരുശ​ലേ​മും സമീപ​പ്ര​ദേ​ശ​വും” എന്ന ഭൂപടം കാണുക.) യേശു​വി​ന്റെ കാലമാ​യ​പ്പോ​ഴേ​ക്കും ഈ താഴ്‌വര ചപ്പുച​വ​റു​കൾ കത്തിക്കാ​നുള്ള ഒരു സ്ഥലമായി മാറി​യി​രു​ന്നു. അതു​കൊ​ണ്ടു​തന്നെ “ഗീഹെന്ന” എന്ന പദം സമ്പൂർണ​നാ​ശ​ത്തി​ന്റെ ഉചിത​മായ ഒരു പ്രതീ​ക​മാ​യി​രു​ന്നു.

പദാവലി, nwtstg

ഗീഹെന്ന

പുരാ​ത​ന​യ​രു​ശ​ലേ​മി​ന്റെ തെക്കു​കി​ഴ​ക്കാ​യി സ്ഥിതി​ചെ​യ്‌തി​രുന്ന ഹിന്നോം താഴ്‌വ​ര​യു​ടെ ഗ്രീക്കു​നാ​മം. (യിര 7:31) ശവങ്ങൾ ചിതറി​ക്കി​ട​ക്കുന്ന സ്ഥലമെന്ന്‌ അതി​നെ​ക്കു​റിച്ച്‌ പ്രാവ​ച​നി​ക​മാ​യി പറഞ്ഞി​രു​ന്നു. (യിര 7:32; 19:6) മൃഗങ്ങ​ളെ​യും മനുഷ്യ​രെ​യും ഗീഹെ​ന്ന​യി​ലേക്ക്‌ എറിഞ്ഞ്‌ ജീവ​നോ​ടെ ചുട്ടെ​രി​ക്കു​ക​യോ ദണ്ഡിപ്പി​ക്കു​ക​യോ ചെയ്‌ത​താ​യി ഒരു തെളി​വു​മില്ല. അതു​കൊ​ണ്ടു​തന്നെ മനുഷ്യ​ദേ​ഹി​യെ തീയിൽ നിത്യം ദണ്ഡിപ്പി​ക്കുന്ന ഒരു അദൃശ്യ​ലോ​കത്തെ ഈ സ്ഥലം പ്രതീ​കാ​ത്മ​ക​മാ​യി ചിത്രീ​ക​രി​ക്കു​ന്നില്ല. പകരം യേശു​വും ശിഷ്യ​ന്മാ​രും “രണ്ടാം മരണ”മാകുന്ന നിത്യ​ശി​ക്ഷയെ, അതായത്‌ നിത്യ​നാ​ശത്തെ അല്ലെങ്കിൽ പൂർണ​മായ നാശത്തെ, കുറി​ക്കാ​നാ​ണു ഗീഹെന്ന എന്ന പദം ഉപയോ​ഗി​ച്ചത്‌.—വെളി 20:14; മത്ത 5:22; 10:28.

മത്ത 18:10-ന്റെ പഠനക്കു​റിപ്പ്‌, nwtsty

എന്റെ പിതാ​വി​ന്റെ മുഖം കാണു​ന്നവർ: അഥവാ “എന്റെ പിതാ​വി​ന്റെ അടുത്ത്‌ ചെല്ലാൻ അനുവാ​ദ​മു​ള്ളവർ.” ആത്മവ്യ​ക്തി​കൾക്കു ദൈവ​സ​ന്നി​ധി​യിൽ ചെല്ലാൻ അനുവാ​ദ​മു​ള്ള​തു​കൊണ്ട്‌ അവർക്കു മാത്രമേ ദൈവ​ത്തി​ന്റെ മുഖം കാണാ​നാ​കൂ.—പുറ 33:20.

ആത്മീയ​ര​ത്‌ന​ങ്ങൾക്കാ​യി കുഴി​ക്കു​ക

മത്ത 18:22-ന്റെ പഠനക്കു​റിപ്പ്‌, nwtsty

77 തവണ: അക്ഷ. “ഏഴ്‌ എഴുപതു തവണ.” ഈ ഗ്രീക്കു പദപ്ര​യോ​ഗ​ത്തിന്‌, “7-ഉം 70-ഉം” (77 തവണ) എന്നോ “7-നെ 70 കൊണ്ട്‌ ഗുണി​ച്ചത്‌” (490 തവണ) എന്നോ അർഥം വരാം. ഇതേ പദപ്ര​യോ​ഗം സെപ്‌റ്റു​വ​ജി​ന്റിൽ ഉൽ 4:24-ലും കാണാം. ആ വാക്യ​ത്തി​ന്റെ എബ്രാ​യ​പാ​ഠ​ത്തിൽ കാണു​ന്നത്‌ “77 ഇരട്ടി” എന്നായ​തു​കൊണ്ട്‌ ഇവിടു​ത്തെ “77 തവണ” എന്ന പരിഭാഷ ശരിയാ​ണെന്നു കരുതാം. ഈ പദപ്ര​യോ​ഗ​ത്തി​ന്റെ അർഥം ഇതിൽ ഏതുമാ​യി​ക്കൊ​ള്ളട്ടെ, ഏഴ്‌ എന്ന സംഖ്യ​യു​ടെ ആവർത്തനം ധ്വനി​പ്പി​ക്കു​ന്നത്‌ “അനന്തമാ​യി,” “പരിധി​യി​ല്ലാ​തെ” എന്ന ആശയമാണ്‌. പത്രോസ്‌ 7 തവണ എന്നു പറഞ്ഞത്‌ 77 ആക്കിയ​തി​ലൂ​ടെ യേശു ഉദ്ദേശി​ച്ചത്‌, ക്ഷമിക്കുന്ന കാര്യ​ത്തിൽ തന്റെ അനുഗാ​മി​കൾ സ്വന്തമാ​യി പരിധി​കൾ നിശ്ചയി​ക്ക​രുത്‌ എന്നായി​രു​ന്നു. അതേസ​മയം ബാബി​ലോ​ണി​യൻ തൽമൂദ്‌ (യോമ 86ബി) ഇങ്ങനെ പറയുന്നു: “ഒരാൾ ഒന്നോ രണ്ടോ മൂന്നോ തവണ ഒരു തെറ്റു ചെയ്‌താൽ അയാ​ളോ​ടു ക്ഷമിക്കും. എന്നാൽ നാലാം തവണ ക്ഷമിക്കില്ല.”

മത്ത 19:7-ന്റെ പഠനക്കു​റിപ്പ്‌, nwtsty

മോച​ന​പ​ത്രം: മോശ​യി​ലൂ​ടെ കൊടുത്ത നിയമ​മ​നു​സ​രിച്ച്‌, വിവാ​ഹ​മോ​ച​ന​ത്തെ​ക്കു​റിച്ച്‌ ചിന്തി​ക്കുന്ന ഒരു പുരുഷൻ നിയമ​പ​ര​മായ ഒരു രേഖ തയ്യാറാ​ക്കു​ക​യും സാധ്യ​ത​യ​നു​സ​രിച്ച്‌ മൂപ്പന്മാ​രു​ടെ ഉപദേശം തേടു​ക​യും വേണമാ​യി​രു​ന്നു. നിയമ​ത്തിൽ ഇങ്ങനെ വ്യവസ്ഥ ചെയ്‌തി​രു​ന്ന​തു​കൊണ്ട്‌ ഗൗരവ​മേ​റിയ ആ തീരു​മാ​നം ഒന്നു പുനഃ​പ​രി​ശോ​ധി​ക്കാൻ അയാൾക്കു സമയം ലഭിച്ചി​രു​ന്നു. എടുത്തു​ചാ​ടി​യുള്ള വിവാ​ഹ​മോ​ച​നങ്ങൾ തടയു​ക​യും സ്‌ത്രീ​കൾക്ക്‌ ഒരു പരിധി​വരെ നിയമ​പ​രി​രക്ഷ നൽകു​ക​യും ചെയ്യുക എന്നതാ​യി​രു​ന്നി​രി​ക്കാം അതിന്റെ ഉദ്ദേശ്യം. (ആവ 24:1) എന്നാൽ യേശു​വി​ന്റെ കാലമാ​യ​പ്പോ​ഴേ​ക്കും സ്ഥിതി മാറി; വിവാ​ഹ​മോ​ചനം നേടു​ന്നതു മതനേ​താ​ക്ക​ന്മാർ വളരെ എളുപ്പ​മാ​ക്കി​ത്തീർത്തു. ‘ഏതു കാരണം പറഞ്ഞും വിവാ​ഹ​മോ​ചനം നേടാൻ (പുരു​ഷ​ന്മാർക്കാ​കട്ടെ കാരണ​ങ്ങൾക്കു പഞ്ഞവു​മില്ല)’ ആളുകൾക്ക്‌ അനുവാ​ദ​മു​ണ്ടാ​യി​രു​ന്നു എന്നാണ്‌ ഒന്നാം നൂറ്റാ​ണ്ടി​ലെ ചരി​ത്ര​കാ​ര​നായ ജോസീ​ഫസ്‌ അതെക്കു​റിച്ച്‌ പറഞ്ഞത്‌. വിവാ​ഹ​മോ​ചനം നേടിയ ഒരു പരീശ​നാ​യി​രു​ന്നു അദ്ദേഹം.

ചിത്രം, nwtsty

മോച​ന​പ​ത്രം

അരമായ ഭാഷയി​ലുള്ള ഈ മോച​ന​പ​ത്രം എ.ഡി. 71-ലെയോ 72-ലെയോ ആണ്‌. യഹൂദ്യ മരുഭൂ​മി​യി​ലെ വരണ്ടു​ണ​ങ്ങിയ മുറാ​ബാത്ത്‌ നീർച്ചാ​ലി​നു വടക്കു​നി​ന്നാണ്‌ ഇതു കിട്ടി​യത്‌. മസാദ പട്ടണത്തി​ലെ യോനാ​ഥാ​ന്റെ മകളായ മിര്യാ​മി​നെ ജൂതവി​പ്ല​വ​ത്തി​ന്റെ ആറാം വർഷം നക്‌സാ​ന്റെ മകനായ യോ​സേഫ്‌ വിവാ​ഹ​മോ​ചനം ചെയ്‌തു എന്ന്‌ അതിൽ പറഞ്ഞി​രി​ക്കു​ന്നു.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക