വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • th പാഠം 1 പേ. 4
  • നല്ല മുഖവുര

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • നല്ല മുഖവുര
  • വായിക്കുന്നതിലും പഠിപ്പിക്കുന്നതിലും അർപ്പിതരായിരിക്കുക
  • സമാനമായ വിവരം
  • ഫലപ്രദമായ മുഖവുരകൾ
    ദിവ്യാധിപത്യ ശുശ്രൂഷാസ്‌കൂൾ ഗൈഡ്‌ബുക്ക്‌
  • താത്‌പര്യം ജനിപ്പിക്കുന്ന മുഖവുര
    ദിവ്യാധിപത്യ ശുശ്രൂഷാസ്‌കൂൾ വിദ്യാഭ്യാസത്തിൽനിന്നു പ്രയോജനം നേടുക
  • 1 യോഹന്നാൻ—ആമുഖം
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
  • 2 യോഹന്നാൻ—ആമുഖം
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
കൂടുതൽ കാണുക
വായിക്കുന്നതിലും പഠിപ്പിക്കുന്നതിലും അർപ്പിതരായിരിക്കുക
th പാഠം 1 പേ. 4

പാഠം 1

നല്ല മുഖവുര

പരാമർശിച്ചിരിക്കുന്ന വാക്യം

പ്രവൃത്തികൾ 17:22

ചുരുക്കം: മുഖവുര കേട്ടാൽ ആളുകൾക്കു താത്‌പ​ര്യം തോന്നണം, നിങ്ങൾ പറയാൻ ഉദ്ദേശി​ക്കുന്ന വിഷയം വ്യക്തമാ​കണം, നിങ്ങൾ പറയു​ന്നതു ശ്രദ്ധി​ക്കേ​ണ്ട​തി​ന്റെ കാരണം മനസ്സി​ലാ​കണം.

എങ്ങനെ ചെയ്യാം:

  • താത്‌പ​ര്യം ഉണർത്തുക. കേൾവി​ക്കാർക്കു താത്‌പ​ര്യം തോന്നി​യേ​ക്കാ​വുന്ന ഒരു ചോദ്യ​മോ ജീവി​താ​നു​ഭ​വ​മോ വാർത്ത​യോ കണ്ടെത്തുക. അല്ലെങ്കിൽ അവർക്കു താത്‌പ​ര്യം തോന്നി​യേ​ക്കാ​വുന്ന മറ്റ്‌ എന്തെങ്കി​ലും പറയുക.

    നുറുങ്ങ്‌

    കേൾവിക്കാർക്കു താത്‌പ​ര്യ​മുള്ള വിഷയ​ങ്ങ​ളെ​ക്കു​റി​ച്ചോ അവരെ അലട്ടുന്ന കാര്യ​ങ്ങ​ളെ​ക്കു​റി​ച്ചോ നേര​ത്തേ​തന്നെ ചിന്തി​ക്കുക. അതു മനസ്സിൽവെച്ച്‌ മുഖവുര രൂപ​പ്പെ​ടു​ത്തുക.

  • വിഷയം വ്യക്തമാ​ക്കുക. നിങ്ങൾ പറയാൻപോ​കു​ന്നത്‌ എന്തി​നെ​ക്കു​റി​ച്ചാ​ണെ​ന്നും എന്തിനാണ്‌ ആ വിഷയം പറയു​ന്ന​തെ​ന്നും മുഖവു​ര​യിൽനിന്ന്‌ കേൾവി​ക്കാർക്കു വ്യക്തമാ​കണം.

  • വിഷയ​ത്തി​ന്റെ പ്രാധാ​ന്യം കാണി​ച്ചു​കൊ​ടു​ക്കുക. കേൾവി​ക്കാ​രു​ടെ സാഹച​ര്യ​ങ്ങ​ളും ആവശ്യ​ങ്ങ​ളും മനസ്സി​ലാ​ക്കി​വേണം മുഖവുര അവതരി​പ്പി​ക്കാൻ. ഈ വിഷയം സ്വന്തം ജീവി​ത​ത്തിൽ എങ്ങനെ പ്രയോ​ജനം ചെയ്യു​മെന്ന്‌ അവർക്കു മനസ്സി​ലാ​കണം.

    നുറുങ്ങ്‌

    ഒരു പ്രസംഗം തയ്യാറാ​കു​മ്പോൾ, ഇങ്ങനെ ചിന്തി​ക്കുക, ‘എന്റെ സഭയിലെ സഹോ​ദ​ര​ങ്ങ​ളു​ടെ സാഹച​ര്യ​ങ്ങൾ എന്തൊ​ക്കെ​യാണ്‌?’ എന്നിട്ട്‌ അവരുടെ ആവശ്യ​ങ്ങൾക്ക​നു​സ​രിച്ച്‌ മുഖവുര തയ്യാറാ​കുക.

ശുശ്രൂഷയിൽ

ഒരാൾ ചെയ്‌തു​കൊ​ണ്ടി​രി​ക്കുന്ന കാര്യ​ങ്ങ​ളോ ചുറ്റു​പാ​ടു​ക​ളോ നിരീ​ക്ഷി​ച്ചാൽ അയാൾക്കു താത്‌പ​ര്യ​മുള്ള വിഷയം മനസ്സി​ലാ​ക്കാൻ കഴി​ഞ്ഞേ​ക്കും. നിങ്ങളു​ടെ ശ്രദ്ധയിൽപ്പെട്ട കാര്യ​ത്തെ​ക്കു​റിച്ച്‌ ഒരു ചോദ്യം ചോദി​ച്ചു​കൊ​ണ്ടോ ഹ്രസ്വ​മാ​യൊ​രു അഭി​പ്രാ​യം പറഞ്ഞു​കൊ​ണ്ടോ സംസാ​രി​ച്ചു​തു​ട​ങ്ങാം.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക