ജീവിത-സേവന യോഗത്തിനുള്ള പഠനസഹായി—പരാർശങ്ങൾ
ഫെബ്രുവരി 11-17
ദൈവവചനത്തിലെ നിധികൾ | റോമർ 4-6
ആത്മീയരത്നങ്ങൾക്കായി കുഴിക്കുക
w14-E 6/1 11 ¶1
എന്റെ പൂർവികർക്ക് എന്തെങ്കിലും പ്രത്യാശയുണ്ടോ?
നീതികെട്ടവർ പുനരുത്ഥാനത്തിൽ വരുമ്പോൾ അവരുടെ പഴയ പ്രവൃത്തികളുടെ അടിസ്ഥാനത്തിൽ അവരെ ന്യായം വിധിക്കുമോ? ഇല്ല. റോമർ 6:7 പറയുന്നു: “മരിച്ചയാൾ പാപത്തിൽനിന്ന് മോചിതനായല്ലോ.” മരിച്ചപ്പോൾ നീതികെട്ടവർ തങ്ങളുടെ പാപങ്ങൾക്കുള്ള പിഴയൊടുക്കി. അതുകൊണ്ട് പുനരുത്ഥാനത്തിനു ശേഷം അവർ ചെയ്യുന്ന പ്രവൃത്തികളുടെ അടിസ്ഥാനത്തിലായിരിക്കും അവരെ വിധിക്കുന്നത്. അല്ലാതെ മരിക്കുന്നതിനു മുമ്പ് അറിവില്ലായ്മയുടെ കാലത്ത് അവർ ചെയ്തതിന്റെ അടിസ്ഥാനത്തിലല്ല. അവർക്ക് എങ്ങനെ പ്രയോജനം കിട്ടും?
ഫെബ്രുവരി 25-മാർച്ച് 3
ദൈവവചനത്തിലെ നിധികൾ | റോമർ 9-11
ആത്മീയരത്നങ്ങൾക്കായി കുഴിക്കുക
it-1-E 1260 ¶2
ശുഷ്കാന്തി
ശരിയായ അറിവിന്റെ അടിസ്ഥാനത്തിലല്ലാത്ത ശുഷ്കാന്തി. ഒരാൾ ആത്മാർഥമായ ശുഷ്കാന്തി കാണിക്കുന്നുണ്ടാകാം, പക്ഷേ തെറ്റായ കാര്യം ചെയ്യുന്നതിലായിരിക്കും ആ ശുഷ്കാന്തി, ദൈവത്തിന് അപ്രീതിയുണ്ടാക്കുന്നതും ആയിരിക്കാം. ഒന്നാം നൂറ്റാണ്ടിലെ പല ജൂതന്മാരുടെയും കാര്യത്തിൽ ഇതു സത്യമായിരുന്നു. മോശയുടെ നിയമം അനുസരിച്ച് തങ്ങൾ ചെയ്യുന്ന പ്രവൃത്തികളിലൂടെ നീതിമാന്മാരാകുമെന്ന് അവർ വിശ്വസിച്ചു. പക്ഷേ ശരിയായ അറിവിന്റെ അടിസ്ഥാനമില്ലാതിരുന്നതു കാരണം ശരിയായ കാര്യത്തിനുവേണ്ടിയല്ല അവർ ശുഷ്കാന്തി കാണിച്ചതെന്നു പൗലോസ് ചൂണ്ടിക്കാണിച്ചു. അതുകൊണ്ട് ദൈവത്തിൽനിന്ന് വരുന്ന യഥാർഥനീതി അവർക്കു ലഭിച്ചില്ല. അവർ അവരുടെ തെറ്റു മനസ്സിലാക്കി മോശയുടെ നിയമത്തിന്റെ ശിക്ഷാവിധിയിൽനിന്നുള്ള സ്വാതന്ത്ര്യത്തിനും നീതിക്കും ആയി ക്രിസ്തുവിലൂടെ ദൈവത്തിലേക്കു തിരിയണമായിരുന്നു. (റോമ 10:1-10) തർസൊസിലെ ശൗൽ “ദൈവത്തിന്റെ സഭയെ . . . കഠിനമായി ഉപദ്രവിക്കുകയും നശിപ്പിക്കാൻ ശ്രമിക്കുകയും” ചെയ്യുന്ന അളവോളം ജൂതമതത്തിനുവേണ്ടി അങ്ങേയറ്റം ശുഷ്കാന്തി കാണിച്ച ഒരു വ്യക്തിയായിരുന്നു. അദ്ദേഹം കർശനമായി നിയമം പാലിച്ചു. അങ്ങനെ ‘നിയമപ്രകാരമുള്ള നീതിയിൽ കുറ്റമറ്റവൻ’ എന്നു തെളിയിച്ചു. (ഗല 1:13, 14; ഫിലി 3:6) പക്ഷേ അദ്ദേഹത്തിന്റെ ശുഷ്കാന്തി ശരിയായ അറിവിന്റെ അടിസ്ഥാനത്തിലുള്ളതായിരുന്നില്ല. എന്നാൽ പൗലോസ് തികഞ്ഞ ആത്മാർഥതയുള്ള ഒരു വ്യക്തിയായിരുന്നു. അതുകൊണ്ടാണ് യഹോവ തന്റെ അനർഹദയയാൽ ക്രിസ്തുവിലൂടെ അദ്ദേഹത്തെ സത്യാരാധനയിലേക്കു വഴി തിരിച്ചുവിട്ടത്.—1തിമ 1:12, 13.