ഗീതം 73
ധൈര്യം തരേണമേ
1. ദൈവരാജ്യം ഞങ്ങൾ നാഥാ,
എങ്ങും ഘോഷിച്ചിടുമ്പോൾ
എതിരികൾ എതിർത്തീടിൽ,
നിത്യം നിന്ദിച്ചിടിലും
നിരുത്സാഹം ഇല്ലാതെ
നിന്നിഷ്ടമെന്നും ചെയ്യാനായ്
വിശുദ്ധാത്മാവിൻ തുണ തേടി
വരുന്നു യാഹേ നിൻ മുന്നിൽ.
(കോറസ്)
നിത്യം ഞങ്ങൾ എങ്ങുമായ് നിൻ
സത്യം ഘോഷിച്ചിടുവാൻ
ധൈര്യം തന്നു ഞങ്ങളെ നീ
അനുഗ്രഹിക്കേണമേ.
അർമഗെദോൻ ആസന്നമായ്;
തിരുനാമം ഘോഷിക്കുവാൻ
നൽകണേ നിൻ കൃപ നാഥാ
ഞങ്ങൾക്കെല്ലാം.
2. തിരുമുന്നിൽ പൊടിയല്ലോ;
അബലരാം ഈ ഞങ്ങൾ.
അർപ്പിക്കുന്നു ഹൃദയം നിൻ
അചഞ്ചലമൊഴിയിൽ.
തളരാതെ നിൽക്കാനായ്
തിരുസഹായം തേടുമ്പോൾ,
തിരുനാമത്തിൻ സ്തുതിക്കായ് നീ
പകരൂ ധൈര്യം ഞങ്ങൾക്കായ്.
(കോറസ്)
നിത്യം ഞങ്ങൾ എങ്ങുമായ് നിൻ
സത്യം ഘോഷിച്ചിടുവാൻ
ധൈര്യം തന്നു ഞങ്ങളെ നീ
അനുഗ്രഹിക്കേണമേ.
അർമഗെദോൻ ആസന്നമായ്;
തിരുനാമം ഘോഷിക്കുവാൻ
നൽകണേ നിൻ കൃപ നാഥാ
ഞങ്ങൾക്കെല്ലാം.
(1 തെസ്സ. 2:2; എബ്രാ. 10:35 കൂടെ കാണുക.)