ദൈവവചനത്തിലെ നിധികൾ | ഉൽപത്തി 9-11
“ഭൂമി മുഴുവനും ഒരേ ഭാഷയും ഒരേ വാക്കുകളും ആണ് സംസാരിച്ചിരുന്നത്”
ബാബേലിൽവെച്ച്, അനുസരണംകെട്ട മനുഷ്യരുടെ ഭാഷ കലക്കിക്കൊണ്ട് യഹോവ അവരെ ചിതറിച്ചു. ഇന്ന് യഹോവ എല്ലാ ജനതകളിലും ഭാഷകളിലും ഉള്ള ഒരു മഹാപുരുഷാരത്തെ കൂട്ടിച്ചേർക്കുകയാണ്. “യഹോവയുടെ പേര് വിളിച്ചപേക്ഷിക്കുന്നതിനും ദൈവത്തെ തോളോടുതോൾ ചേർന്ന് സേവിക്കുന്നതിനും” അവർക്ക് യഹോവ “ശുദ്ധമായ ഒരു ഭാഷ” കൊടുക്കുന്നു. (സെഫ 3:9; വെളി 7:9) തിരുവെഴുത്തുകളിൽ കാണുന്ന, യഹോവയെയും യഹോവയുടെ ഉദ്ദേശ്യങ്ങളെയും കുറിച്ചുള്ള സത്യമാണ് ഈ ‘ശുദ്ധമായ ഭാഷ.’
പുതിയ ഒരു ഭാഷ പഠിക്കുന്നതിനു വാക്കുകൾ മനഃപാഠമാക്കിയാൽ മാത്രം പോരാ. പുതിയ ഒരു രീതിയിൽ ചിന്തിക്കാൻ പഠിക്കുന്നതും അതിൽ ഉൾപ്പെടുന്നു. സമാനമായി നമ്മൾ സത്യത്തിന്റെ ശുദ്ധമായ ഭാഷ പഠിക്കുമ്പോൾ നമ്മുടെ മനസ്സുകൾ രൂപാന്തരപ്പെടുന്നു. (റോമ 12:2) ഇതു നമ്മൾ തുടർച്ചയായി ചെയ്യേണ്ട ഒരു കാര്യമാണ്. അങ്ങനെ നമ്മുടെ മനസ്സുകൾ രൂപാന്തരപ്പെടുമ്പോൾ ദൈവജനത്തിന് ഇടയിലെ ഐക്യം വർധിക്കും.—1കൊ 1:10.