വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • th പാഠം 2 പേ. 5
  • സാധാരണ സംസാരിക്കുന്നതുപോലെ

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • സാധാരണ സംസാരിക്കുന്നതുപോലെ
  • വായിക്കുന്നതിലും പഠിപ്പിക്കുന്നതിലും അർപ്പിതരായിരിക്കുക
  • സമാനമായ വിവരം
  • ഉത്സാഹം
    വായിക്കുന്നതിലും പഠിപ്പിക്കുന്നതിലും അർപ്പിതരായിരിക്കുക
  • സ്വാഭാവികത
    ദിവ്യാധിപത്യ ശുശ്രൂഷാസ്‌കൂൾ വിദ്യാഭ്യാസത്തിൽനിന്നു പ്രയോജനം നേടുക
  • ബോധ്യത്തോടെ സംസാരിക്കുക
    വായിക്കുന്നതിലും പഠിപ്പിക്കുന്നതിലും അർപ്പിതരായിരിക്കുക
  • സ്‌നേഹവും സഹാനുഭൂതിയും
    വായിക്കുന്നതിലും പഠിപ്പിക്കുന്നതിലും അർപ്പിതരായിരിക്കുക
കൂടുതൽ കാണുക
വായിക്കുന്നതിലും പഠിപ്പിക്കുന്നതിലും അർപ്പിതരായിരിക്കുക
th പാഠം 2 പേ. 5

പാഠം 2

സാധാരണ സംസാ​രി​ക്കു​ന്ന​തു​പോ​ലെ

പരാമർശിച്ചിരിക്കുന്ന വാക്യം

2 കൊരി​ന്ത്യർ 2:17

ചുരുക്കം: സ്വാഭാ​വി​ക​ശൈ​ലി​യിൽ, ആത്മാർഥ​ത​യോ​ടെ സംസാ​രി​ക്കുക. പറയുന്ന വിഷയ​ത്തി​ലും കേൾവി​ക്കാ​രി​ലും നിങ്ങൾക്കു താത്‌പ​ര്യ​മു​ണ്ടെന്ന്‌ അതു തെളി​യി​ക്കും.

എങ്ങനെ ചെയ്യാം:

  • പ്രാർഥ​ന​യോ​ടെ നന്നായി തയ്യാറാ​കുക. തയ്യാറാ​കു​മ്പോൾ ദൈവ​ത്തോ​ടു പ്രാർഥി​ക്കുക. പേടി തോന്നി​യാൽപ്പോ​ലും അതിൽ ശ്രദ്ധി​ക്കാ​തെ സന്ദേശ​ത്തിൽ ശ്രദ്ധി​ച്ചു​കൊണ്ട്‌ സംസാ​രി​ക്കാൻ സഹായി​ക്ക​ണ​മെന്ന്‌ അപേക്ഷി​ക്കുക. പറയാൻപോ​കുന്ന പ്രധാന പോയി​ന്റു​ക​ളെ​ക്കു​റിച്ച്‌ നിങ്ങളു​ടെ മനസ്സിൽ വ്യക്തമായ ധാരണ​യു​ണ്ടാ​യി​രി​ക്കണം. മനസ്സി​ലുള്ള വിവരങ്ങൾ സ്വന്തം വാക്കു​ക​ളിൽ പറയുക; അച്ചടിച്ച വിവരങ്ങൾ കാണാ​പ്പാ​ഠം പഠിച്ച്‌ അതേപടി പറയരുത്‌.

    നുറുങ്ങ്‌

    ബൈബിളിൽനിന്നോ മറ്റ്‌ ഏതെങ്കി​ലും പ്രസി​ദ്ധീ​ക​ര​ണ​ത്തിൽനി​ന്നോ വായി​ച്ചു​കേൾപ്പി​ക്കാൻ ഉദ്ദേശി​ക്കു​ന്നെ​ങ്കിൽ ആ ഭാഗം നന്നായി മനസ്സി​ലാ​ക്കുക. അപ്പോൾ ഒഴു​ക്കോ​ടെ വായി​ക്കാ​നാ​കും. ആ ഭാഗത്ത്‌ ആരു​ടെ​യെ​ങ്കി​ലും വാക്കുകൾ ഉദ്ധരി​ക്കു​ന്നു​ണ്ടെ​ങ്കിൽ അത്‌ അതേ വികാ​ര​ത്തോ​ടെ വായി​ക്കാൻ ശ്രമി​ക്കുക. എന്നാൽ അതു വളരെ നാടകീ​യ​മാ​യി​പ്പോ​ക​രുത്‌.

  • ഹൃദയ​ത്തിൽനിന്ന്‌ സംസാ​രി​ക്കുക. നിങ്ങൾക്കു പറയാ​നുള്ള കാര്യങ്ങൾ ആളുകൾ കേൾക്കേ​ണ്ട​തി​ന്റെ പ്രാധാ​ന്യ​ത്തെ​ക്കു​റിച്ച്‌ ചിന്തി​ക്കുക. അതിലാ​യി​രി​ക്കണം നിങ്ങളു​ടെ മുഖ്യ​ശ്രദ്ധ. അപ്പോൾ, നിങ്ങളു​ടെ ശരീര​നി​ല​യി​ലും ആംഗ്യ​ങ്ങ​ളി​ലും മുഖഭാ​വ​ങ്ങ​ളി​ലും, ആത്മാർഥ​ത​യും സൗഹൃ​ദ​ഭാ​വ​വും തെളി​ഞ്ഞു​നിൽക്കും.

    നുറുങ്ങ്‌

    സ്വാഭാവികശൈലിയിൽ സംസാ​രി​ക്കുക എന്നു പറഞ്ഞാൽ, തോന്നു​ന്ന​തു​പോ​ലെ സംസാ​രി​ക്കുക എന്നല്ല. സന്ദേശ​ത്തി​ന്റെ മൂല്യ​ത്തി​നു കോട്ടം​ത​ട്ടാ​തി​രി​ക്കാൻ വ്യാക​ര​ണ​പ്പി​ശ​കി​ല്ലാ​തെ, വ്യക്തമാ​യി സംസാ​രി​ക്കുക.

  • കേൾവി​ക്കാ​രെ നോക്കി സംസാ​രി​ക്കുക. ആളുക​ളു​ടെ കണ്ണിൽ നോക്കി സംസാ​രി​ക്കുക. എന്നാൽ അവർക്ക്‌ അസ്വസ്ഥത തോന്നുന്ന രീതി​യിൽ നോക്ക​രുത്‌. ഒരു പ്രസംഗം നടത്തു​മ്പോൾ സദസ്സിന്റെ ഒരറ്റം​മു​തൽ മറ്റേ അറ്റംവരെ വെറുതേ കണ്ണോ​ടി​ക്കു​ന്ന​തി​നു പകരം വ്യക്തി​ക​ളു​ടെ മുഖത്ത്‌ നോക്കി സംസാ​രി​ക്കുക.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക