വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • bhs അധ്യാ. 9 പേ. 94-104
  • ലോകാവസാനം അടുത്ത്‌ എത്തിയോ?

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ലോകാവസാനം അടുത്ത്‌ എത്തിയോ?
  • ബൈബിൾ എന്താണ്‌ പഠിപ്പിക്കുന്നത്‌?
  • ബൈബിൾ പഠിപ്പിക്കുന്നു-ൽ വായിക്കുക
  • ഉപതലക്കെട്ടുകള്‍
  • സമാനമായ വിവരം
  • സ്വർഗ​ത്തിൽ നടന്ന യുദ്ധം
  • അവസാ​ന​കാ​ലം
  • അവസാ​ന​കാ​ലത്തെ ആളുകൾ
  • സന്തോ​ഷ​വാർത്ത—അവസാ​ന​കാ​ലത്ത്‌
  • നിങ്ങൾ എന്തു ചെയ്യും?
  • നാം “അന്ത്യനാളുകളിൽ” ആണെന്ന്‌ അറിയുന്ന വിധം
    ദൈവം യഥാർത്ഥത്തിൽ നമ്മെ സംബന്ധിച്ചു കരുതുന്നുവോ?
  • അന്ത്യനാളുകൾ എപ്പോൾ?
    ഉണരുക!—2008
  • ദൈവോദ്ദേശ്യം പെട്ടെന്നുതന്നെ യാഥാർഥ്യമായിത്തീരും
    ജീവിതത്തിന്റെ ഉദ്ദേശ്യം എന്ത്‌? അതു നിങ്ങൾക്കെങ്ങനെ കണ്ടെത്താം?
  • ദൈവരാജ്യം എന്താണ്‌?
    ബൈബിൾ എന്താണ്‌ പഠിപ്പിക്കുന്നത്‌?
കൂടുതൽ കാണുക
ബൈബിൾ എന്താണ്‌ പഠിപ്പിക്കുന്നത്‌?
bhs അധ്യാ. 9 പേ. 94-104

അധ്യായം ഒൻപത്‌

ലോകാ​വ​സാ​നം അടുത്ത്‌ എത്തിയോ?

1. ഭാവി​യെ​പ്പറ്റി നമുക്ക്‌ എവി​ടെ​നിന്ന്‌ മനസ്സി​ലാ​ക്കാം?

ലോകത്ത്‌ നടക്കുന്ന കാര്യങ്ങൾ കേട്ടിട്ട്‌, ‘ഈ പോക്കു പോയാൽ ഇത്‌ എവി​ടെ​ച്ചെന്ന്‌ അവസാ​നി​ക്കും’ എന്നു നിങ്ങൾ എപ്പോ​ഴെ​ങ്കി​ലും ചിന്തി​ച്ചി​ട്ടു​ണ്ടോ? ദുരന്ത​ങ്ങ​ളും ക്രൂര​ത​ക​ളും പെരു​കു​ന്നതു കാണു​മ്പോൾ ലോകാ​വ​സാ​നം ഇങ്ങെത്തി​യെന്നു ചിലർ കരുതു​ന്നു. അതു ശരിയാ​ണോ? ഭാവി​യിൽ എന്താണു നടക്കാൻപോ​കു​ന്ന​തെന്ന്‌ അറിയാൻ എന്തെങ്കി​ലും വഴിയു​ണ്ടോ? ഉണ്ട്‌. ഭാവി​യിൽ എന്തു സംഭവി​ക്കു​മെന്നു മനുഷ്യർക്കു കൃത്യ​മാ​യി പറയാൻ കഴിയി​ല്ലെ​ങ്കി​ലും ദൈവ​മായ യഹോ​വയ്‌ക്കു കഴിയും. നമ്മു​ടെ​യും ഭൂമി​യു​ടെ​യും ഭാവി​യെ​പ്പറ്റി ബൈബി​ളിൽ ദൈവം പറഞ്ഞി​ട്ടുണ്ട്‌.—യശയ്യ 46:10; യാക്കോബ്‌ 4:14.

2, 3. യേശു​വി​ന്റെ ശിഷ്യ​ന്മാർ എന്ത്‌ അറിയാൻ ആഗ്രഹി​ച്ചു, യേശു അവരോട്‌ എന്തു പറഞ്ഞു?

2 ബൈബി​ളിൽ ലോക​ത്തി​ന്റെ അവസാ​ന​ത്തെ​ക്കു​റിച്ച്‌ പറയു​മ്പോൾ ഈ ഭൂമി​യു​ടെ അവസാ​ന​ത്തെയല്ല, മറിച്ച്‌ ദുഷ്ടത​യു​ടെ അവസാ​ന​ത്തെ​യാണ്‌ അത്‌ അർഥമാ​ക്കു​ന്നത്‌. യേശു ആളുകളെ പഠിപ്പി​ച്ചത്‌ ദൈവ​ത്തി​ന്റെ രാജ്യം ഭൂമിയെ ഭരിക്കു​മെ​ന്നാണ്‌. (ലൂക്കോസ്‌ 4:43) ദൈവ​രാ​ജ്യം എപ്പോൾ വരു​മെന്ന്‌ അറിയാൻ യേശു​വി​ന്റെ ശിഷ്യ​ന്മാർക്ക്‌ ആകാം​ക്ഷ​യു​ണ്ടാ​യി​രു​ന്നു. അവർ ചോദി​ച്ചു: “ഇതെല്ലാം എപ്പോ​ഴാ​യി​രി​ക്കും സംഭവി​ക്കുക? അങ്ങയുടെ സാന്നി​ധ്യ​ത്തി​ന്റെ​യും വ്യവസ്ഥി​തി അവസാ​നി​ക്കാൻപോ​കു​ന്നു എന്നതി​ന്റെ​യും അടയാളം എന്തായി​രി​ക്കും?” (മത്തായി 24:3) യേശു അവരോ​ടു കൃത്യ​മായ ഒരു തീയതി പറഞ്ഞില്ല. എന്നാൽ ഈ ലോകം അവസാ​നി​ക്കു​ന്ന​തി​നു തൊട്ടു​മുമ്പ്‌ സംഭവി​ക്കുന്ന കാര്യ​ങ്ങ​ളെ​ക്കു​റിച്ച്‌ പറഞ്ഞു. അതെല്ലാം ഇപ്പോൾ സംഭവി​ച്ചു​കൊ​ണ്ടാ​ണി​രി​ക്കു​ന്നത്‌.

3 ലോകാ​വ​സാ​ന​ത്തി​നു തൊട്ടു​മു​മ്പുള്ള കാലത്താ​ണു നമ്മൾ ജീവി​ക്കു​ന്നത്‌ എന്നതിന്റെ തെളി​വു​ക​ളെ​ക്കു​റിച്ച്‌ ഈ അധ്യാ​യ​ത്തിൽ നമ്മൾ ചർച്ച ചെയ്യും. ഭൂമി​യി​ലെ അവസ്ഥകൾ ഇത്ര മോശ​മാ​യി​രി​ക്കു​ന്ന​തി​ന്റെ കാരണം മനസ്സി​ലാ​കാൻ സ്വർഗ​ത്തിൽ നടന്ന ഒരു യുദ്ധ​ത്തെ​ക്കു​റിച്ച്‌ നമ്മൾ ആദ്യം​തന്നെ പഠിക്കണം.

സ്വർഗ​ത്തിൽ നടന്ന യുദ്ധം

4, 5. (എ) യേശു രാജാ​വായ ഉടനെ സ്വർഗ​ത്തിൽ എന്തു സംഭവി​ച്ചു? (ബി) സാത്താനെ ഭൂമി​യി​ലേക്ക്‌ എറിഞ്ഞു കഴിയു​മ്പോൾ ഭൂമി​യിൽ എന്തു സംഭവി​ക്കു​മെ​ന്നാ​ണു വെളി​പാട്‌ 12:12 പറയു​ന്നത്‌?

4 യേശു 1914-ൽ സ്വർഗ​ത്തിൽ രാജാ​വാ​യെന്ന്‌ 8-ാം അധ്യാ​യ​ത്തിൽ നമ്മൾ പഠിച്ചു. (ദാനി​യേൽ 7:13, 14) അപ്പോൾ എന്തു സംഭവി​ച്ചെന്നു വെളി​പാട്‌ പുസ്‌തകം പറയുന്നു: “സ്വർഗ​ത്തിൽ ഒരു യുദ്ധം ഉണ്ടായി. മീഖാ​യേ​ലും (യേശു എന്ന്‌ അർഥം) മീഖാ​യേ​ലി​ന്റെ ദൂതന്മാ​രും ആ ഭീകര​സർപ്പ​ത്തോ​ടു (സാത്താ​നോ​ടു) പോരാ​ടി. തന്റെ ദൂതന്മാ​രോ​ടൊ​പ്പം സർപ്പവും പോരാ​ടി.”a സാത്താ​നും ഭൂതങ്ങ​ളും യുദ്ധത്തിൽ പരാജ​യ​പ്പെട്ടു. അവരെ ഭൂമി​യി​ലേക്ക്‌ എറിഞ്ഞു​ക​ളഞ്ഞു. അപ്പോൾ ദൈവ​ദൂ​ത​ന്മാർക്കു​ണ്ടായ സന്തോഷം ഒന്ന്‌ ആലോ​ചി​ച്ചു​നോ​ക്കൂ! എന്നാൽ ഭൂമി​യി​ലെ മനുഷ്യ​രു​ടെ കാര്യ​മോ? അവർക്ക്‌ അതു കഷ്ടതയു​ടെ കാലമാ​യി​രി​ക്കു​മെന്നു ബൈബിൾ പറയുന്നു. എന്തു​കൊണ്ട്‌? കാരണം “തനിക്കു കുറച്ച്‌ കാലമേ ബാക്കി​യു​ള്ളൂ” എന്ന്‌ അറിയാ​വു​ന്ന​തു​കൊണ്ട്‌ പിശാച്‌ ഉഗ്ര​കോ​പ​ത്തി​ലാണ്‌.—വെളി​പാട്‌ 12:7, 9, 12.

5 ഭൂമി​യിൽ പരമാ​വധി കഷ്ടത വരുത്താ​നാ​ണു പിശാചു ശ്രമി​ക്കു​ന്നത്‌. അവൻ ഉഗ്ര​കോ​പ​ത്തി​ലാണ്‌. കാരണം അവന്‌ ഇനി കുറച്ച്‌ കാലമേ ബാക്കി​യു​ള്ളൂ. ദൈവം അവനെ ഇല്ലാതാ​ക്കാൻ പോകു​ക​യാണ്‌. നമുക്ക്‌ ഇപ്പോൾ, അവസാ​ന​കാ​ലത്ത്‌ നടക്കു​മെന്നു യേശു പറഞ്ഞ കാര്യങ്ങൾ ഒന്നു നോക്കാം.—പിൻകു​റിപ്പ്‌ 24 കാണുക.

അവസാ​ന​കാ​ലം

6, 7. യുദ്ധവും പട്ടിണി​യും ഉണ്ടാകു​മെന്ന യേശു​വി​ന്റെ വാക്കുകൾ ഇന്നു നിറ​വേ​റു​ന്നത്‌ എങ്ങനെ?

6 യുദ്ധം. “ജനത ജനതയ്‌ക്ക്‌ എതി​രെ​യും രാജ്യം രാജ്യ​ത്തിന്‌ എതി​രെ​യും എഴു​ന്നേൽക്കും” എന്ന്‌ യേശു പറഞ്ഞു. (മത്തായി 24:7) നമ്മുടെ നാളി​ലേ​തു​പോ​ലെ യുദ്ധത്തിൽ ഇത്രയ​ധി​കം ആളുകൾ മുമ്പ്‌ ഒരിക്ക​ലും കൊല്ല​പ്പെ​ട്ടി​ട്ടില്ല. ലോക​സം​ഭ​വ​ങ്ങ​ളെ​ക്കു​റിച്ച്‌ പഠിക്കുന്ന ഒരു സംഘടന (Worldwatch Institute) പറയു​ന്നത്‌ 1914-നു ശേഷം 10 കോടി​യി​ല​ധി​കം ആളുകൾ യുദ്ധത്തിൽ കൊല്ല​പ്പെ​ട്ടെ​ന്നാണ്‌. 1900-ത്തിനും 2000-ത്തിനും ഇടയ്‌ക്കുള്ള 100 വർഷത്തി​നി​ട​യിൽ യുദ്ധത്തിൽ കൊല്ല​പ്പെട്ട ആളുക​ളു​ടെ എണ്ണം, അതിനു മുമ്പുള്ള 1,900 വർഷം​കൊണ്ട്‌ മരിച്ച​വ​രു​ടെ എണ്ണത്തിന്റെ മൂന്നി​ര​ട്ടി​യാണ്‌. യുദ്ധം കോടി​ക്ക​ണ​ക്കിന്‌ ആളുകൾക്കു വരുത്തി​വെ​ച്ചി​ട്ടുള്ള ദുരി​ത​വും വേദന​യും ഒന്ന്‌ ഓർത്തു​നോ​ക്കൂ!

അവസാനകാലത്തെ രംഗങ്ങൾ: ബോംബുസ്‌ഫോടനം, പോഷണക്കുറവുള്ള കുട്ടി, യുദ്ധവിമാനം, ഭൂകമ്പത്തിൽ കുടുങ്ങിപ്പോയ ആൾ

7 പട്ടിണി. “ഭക്ഷ്യക്ഷാ​മങ്ങ”ളുണ്ടാ​കു​മെ​ന്നും യേശു പറഞ്ഞു. (മത്തായി 24:7) മുമ്പെ​ന്ന​ത്തെ​ക്കാൾ അധികം ആഹാര​സാ​ധ​നങ്ങൾ ഇന്ന്‌ ഉത്‌പാ​ദി​പ്പി​ക്കു​ന്നു​ണ്ടെ​ങ്കി​ലും അനേകർ ഇന്നും പട്ടിണി​യി​ലാണ്‌. എന്തു​കൊണ്ട്‌? അവർക്ക്‌ ആഹാര​സാ​ധ​നങ്ങൾ വാങ്ങാൻ ആവശ്യ​ത്തി​നു പണമോ കൃഷി ചെയ്യാൻ നിലമോ ഇല്ല. 100 കോടി​യി​ല​ധി​കം ആളുകൾ ദിവസ​വും 70 രൂപയിൽ (ഒരു ഡോളർ) കുറഞ്ഞ വരുമാ​നം​കൊ​ണ്ടാ​ണു കഴിഞ്ഞു​കൂ​ടു​ന്നത്‌. ലോകാ​രോ​ഗ്യ സംഘട​ന​യു​ടെ റിപ്പോർട്ട്‌ അനുസ​രിച്ച്‌ ഓരോ വർഷവും കോടി​ക്ക​ണ​ക്കി​നു കുട്ടികൾ മരിക്കു​ന്ന​തി​ന്റെ പ്രധാ​ന​കാ​രണം അവർക്ക്‌ ആരോ​ഗ്യം നിലനി​റു​ത്താൻ ആവശ്യ​മായ ആഹാരം കിട്ടാ​ത്ത​താണ്‌.

8, 9. ഭൂകമ്പ​ത്തെ​യും രോഗ​ത്തെ​യും കുറിച്ച്‌ യേശു പറഞ്ഞതു നിറ​വേ​റി​യി​ട്ടു​ണ്ടെന്നു നമുക്ക്‌ എങ്ങനെ അറിയാം?

8 ഭൂകമ്പങ്ങൾ. “വലിയ ഭൂകമ്പ​ങ്ങളു”ണ്ടാകു​മെന്നു യേശു മുൻകൂ​ട്ടി​പ്പ​റഞ്ഞു. (ലൂക്കോസ്‌ 21:11) അതിശ​ക്ത​മായ എത്ര​യെത്ര ഭൂകമ്പ​ങ്ങ​ളാണ്‌ ഇപ്പോൾ ഓരോ വർഷവും ഉണ്ടാകു​ന്നത്‌! 1900 എന്ന വർഷം​മു​തൽ ഇങ്ങോട്ടു ഭൂകമ്പ​ത്തിൽ മരിച്ച​വ​രു​ടെ എണ്ണം 20 ലക്ഷത്തി​ല​ധി​ക​മാണ്‌. ഭൂകമ്പ​മു​ണ്ടാ​കാ​നുള്ള സാധ്യത ഇപ്പോൾ സാങ്കേ​തി​ക​വി​ദ്യ​യു​ടെ സഹായ​ത്താൽ നേര​ത്തേ​തന്നെ കണ്ടുപി​ടി​ക്കു​ന്നു​ണ്ടെ​ങ്കി​ലും അനേക​മാ​ളു​കൾ ഇപ്പോ​ഴും ഭൂകമ്പ​ത്തിൽ മരിക്കു​ന്നു.

9 രോഗം. “മാരക​മായ പകർച്ച​വ്യാ​ധി”കളുണ്ടാ​കു​മെ​ന്നും യേശു മുൻകൂ​ട്ടി​പ്പ​റഞ്ഞു. മാരക​മായ രോഗങ്ങൾ പെട്ടെന്നു പടർന്നു​പി​ടിച്ച്‌ അനേകരെ കൊല്ലു​ന്നു. (ലൂക്കോസ്‌ 21:11) പല രോഗ​ങ്ങൾക്കു​മുള്ള ചികിത്സ കണ്ടുപി​ടി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും സുഖ​പ്പെ​ടു​ത്താ​നാ​കാത്ത രോഗങ്ങൾ ഇപ്പോ​ഴു​മുണ്ട്‌. ഒരു റിപ്പോർട്ട്‌ പറയു​ന്ന​ത​നു​സ​രിച്ച്‌ ഓരോ വർഷവും ലക്ഷക്കണ​ക്കിന്‌ ആളുക​ളാണ്‌ ക്ഷയം, മലമ്പനി, കോളറ എന്നിവ​പോ​ലുള്ള രോഗങ്ങൾ പിടി​പെട്ട്‌ മരിക്കു​ന്നത്‌. അതു മാത്രമല്ല കഴിഞ്ഞ കുറെ വർഷത്തി​നു​ള്ളിൽ പുതു​താ​യി 30 രോഗ​ങ്ങ​ളെ​ങ്കി​ലും ഡോക്‌ടർമാർ കണ്ടെത്തി​യി​രി​ക്കു​ന്നു. അവയിൽ പലതും ഭേദമാ​ക്കാൻ പറ്റാത്ത​വ​യാണ്‌.

അവസാ​ന​കാ​ലത്തെ ആളുകൾ

അവസാനകാലത്തെ രംഗങ്ങൾ: രോഗം പിടിപെട്ട വ്യക്തി, പണത്തോടും ജീവിതസുഖങ്ങളോടും ഉള്ള ഇഷ്ടം, വഴക്കടിക്കുന്ന കുടുംബം, യുദ്ധത്തിൽ പങ്കെടുക്കുന്ന സൈന്യം

10. ഇന്നു 2 തിമൊ​ഥെ​യൊസ്‌ 3:1-5 നിറ​വേ​റു​ന്നത്‌ എങ്ങനെ?

10 ബൈബിൾ 2 തിമൊ​ഥെ​യൊസ്‌ 3:1-5-ൽ പറയുന്നു: “അവസാ​ന​കാ​ലത്ത്‌ ബുദ്ധി​മു​ട്ടു നിറഞ്ഞ സമയങ്ങൾ ഉണ്ടാകു​മെന്നു മനസ്സി​ലാ​ക്കി​ക്കൊ​ള്ളുക.” അവസാ​ന​കാ​ലത്ത്‌ ആളുക​ളു​ടെ സ്വഭാ​വ​രീ​തി​കൾ എങ്ങനെ​യു​ള്ള​താ​യി​രി​ക്കു​മെന്ന്‌ പൗലോസ്‌ അപ്പോസ്‌തലൻ വിവരി​ച്ചു. പൗലോസ്‌ പറഞ്ഞത്‌ ഇതാണ്‌:

  • സ്വാർഥർ

  • പണക്കൊ​തി​യ​ന്മാർ

  • മാതാ​പി​താ​ക്കളെ അനുസ​രി​ക്കാ​ത്ത​വർ

  • വിശ്വ​സി​ക്കാൻ കൊള്ളാ​ത്ത​വർ

  • കുടും​ബ​ത്തോ​ടു സ്‌നേ​ഹ​മി​ല്ലാ​ത്തവർ

  • ആത്മനി​യ​ന്ത്ര​ണ​മി​ല്ലാ​ത്തവർ

  • അക്രമ​സ്വ​ഭാ​വ​മു​ള്ളവർ

  • ദൈവ​ത്തെ​ക്കാൾ ജീവി​ത​സു​ഖങ്ങൾ പ്രിയ​പ്പെ​ടു​ന്ന​വർ

  • ദൈവത്തെ സ്‌നേ​ഹി​ക്കു​ന്ന​താ​യി നടിക്കു​ക​യും അനുസ​രി​ക്കാൻ വിസമ്മ​തി​ക്കു​ക​യും ചെയ്യു​ന്ന​വർ

11. സങ്കീർത്തനം 92:7-ൽ പറയു​ന്ന​തു​പോ​ലെ ദുഷ്ടന്മാർക്ക്‌ എന്തു സംഭവി​ക്കും?

11 നിങ്ങൾ താമസിക്കുന്നിടത്തും ആളുകൾ ഇതു​പോ​ലെ പെരു​മാ​റു​ന്നു​ണ്ടോ? ലോക​മെ​മ്പാ​ടും ഇത്തരക്കാർ ധാരാ​ള​മുണ്ട്‌. അവരുടെ കാര്യ​ത്തിൽ ദൈവം ഉടൻതന്നെ നടപടി​യെ​ടു​ക്കും. ദൈവം ഈ ഉറപ്പു തരുന്നു: “ദുഷ്ടന്മാർ പുല്ലു​പോ​ലെ മുളച്ചു​പൊ​ങ്ങു​ന്ന​തും ദുഷ്‌പ്ര​വൃ​ത്തി​ക്കാ​രെ​ല്ലാം തഴച്ചു​വ​ള​രു​ന്ന​തും എന്നേക്കു​മാ​യി നശിച്ചു​പോ​കാ​നാണ്‌.”—സങ്കീർത്തനം 92:7.

സന്തോ​ഷ​വാർത്ത—അവസാ​ന​കാ​ലത്ത്‌

12, 13. അവസാ​ന​കാ​ലത്ത്‌ യഹോവ നമ്മളെ എന്തെല്ലാം പഠിപ്പി​ച്ചി​രി​ക്കു​ന്നു?

12 അവസാ​ന​കാ​ലത്ത്‌ ലോക​ത്തെ​ങ്ങും വേദന​ക​ളും കഷ്ടപ്പാ​ടു​ക​ളും ആയിരി​ക്കു​മെന്നു ബൈബിൾ മുൻകൂ​ട്ടി​പ്പ​റഞ്ഞു. എന്നാൽ നല്ല കാര്യങ്ങൾ നടക്കു​മെ​ന്നും ബൈബിൾ പറയുന്നു.

യഹോവയുടെ സാക്ഷികൾ ഭൂമിയിലെങ്ങും സന്തോഷവാർത്ത അറിയിക്കുന്നു

“ദൈവ​രാ​ജ്യ​ത്തി​ന്റെ ഈ സന്തോ​ഷ​വാർത്ത . . . ഭൂലോ​ക​ത്തെ​ങ്ങും പ്രസം​ഗി​ക്ക​പ്പെ​ടും.”—മത്തായി 24:14.

13 ബൈബിൾസ​ത്യം മനസ്സി​ലാ​ക്കു​ന്നു. അവസാ​ന​കാ​ല​ത്തെ​ക്കു​റിച്ച്‌ എഴുതി​യ​പ്പോൾ ദാനി​യേൽ പ്രവാ​ചകൻ പറഞ്ഞു: “ശരിയായ അറിവ്‌ സമൃദ്ധ​മാ​കും.” (ദാനി​യേൽ 12:4) മുമ്പെ​ന്ന​ത്തെ​ക്കാൾ, ബൈബിൾസ​ത്യ​ങ്ങൾ കൂടുതൽ വ്യക്തമാ​യി മനസ്സി​ലാ​ക്കാ​നുള്ള കഴിവ്‌ ദൈവം തന്റെ ജനത്തിനു കൊടു​ക്കും. വിശേ​ഷാൽ 1914 മുതൽ യഹോവ അതു ചെയ്‌തി​രി​ക്കു​ന്നു. ഉദാഹ​ര​ണ​ത്തിന്‌ ദൈവ​നാ​മ​ത്തി​ന്റെ​യും ഭൂമി​യെ​ക്കു​റി​ച്ചുള്ള ദൈവ​ത്തി​ന്റെ ഉദ്ദേശ്യ​ത്തി​ന്റെ​യും പ്രാധാ​ന്യം ദൈവം നമ്മളെ പഠിപ്പി​ച്ചി​രി​ക്കു​ന്നു. കൂടാതെ മോച​ന​വില, മരിച്ച​വ​രു​ടെ അവസ്ഥ, പുനരു​ത്ഥാ​നം എന്നീ കാര്യ​ങ്ങ​ളെ​ക്കു​റി​ച്ചുള്ള സത്യവും ദൈവം വെളി​പ്പെ​ടു​ത്തി​ത്തന്നു. ദൈവ​രാ​ജ്യ​ത്തി​നു മാത്രമേ നമ്മുടെ എല്ലാ പ്രശ്‌ന​ങ്ങ​ളും പരിഹ​രി​ക്കാൻ കഴിയൂ എന്നു നമ്മൾ പഠിച്ചു. എങ്ങനെ സന്തോ​ഷ​മു​ള്ള​വ​രാ​യി​രി​ക്കാ​മെ​ന്നും ദൈവത്തെ സന്തോ​ഷി​പ്പി​ക്കുന്ന രീതി​യിൽ എങ്ങനെ ജീവി​ക്കാ​മെ​ന്നും നമുക്ക്‌ ഇപ്പോൾ അറിയാം. എന്നാൽ ഇക്കാര്യ​ങ്ങൾ മനസ്സി​ലാ​ക്കു​ന്ന​തോ​ടൊ​പ്പം ദൈവ​ദാ​സ​ന്മാർ മറ്റ്‌ എന്തുകൂ​ടി ചെയ്യുന്നു? വേറൊ​രു പ്രവചനം അതിനുള്ള ഉത്തരം തരുന്നു.—പിൻകു​റിപ്പ്‌ 21-ഉം 25-ഉം കാണുക.

14. ദൈവ​രാ​ജ്യ​ത്തെ​ക്കു​റി​ച്ചുള്ള സന്തോ​ഷ​വാർത്ത ഇന്ന്‌ എത്ര വ്യാപ​ക​മാ​യി അറിയി​ക്കു​ന്നു, ആരാണ്‌ അതു ചെയ്യു​ന്നത്‌?

14 ലോക​മെ​ങ്ങു​മുള്ള പ്രസം​ഗ​പ്ര​വർത്തനം. അവസാ​ന​കാ​ല​ത്തെ​ക്കു​റിച്ച്‌ സംസാ​രി​ച്ച​പ്പോൾ യേശു ഇങ്ങനെ പറഞ്ഞു: “ദൈവ​രാ​ജ്യ​ത്തി​ന്റെ ഈ സന്തോ​ഷ​വാർത്ത . . . ഭൂലോ​ക​ത്തെ​ങ്ങും പ്രസം​ഗി​ക്ക​പ്പെ​ടും.” (മത്തായി 24:3, 14) ദൈവ​രാ​ജ്യ​ത്തെ​ക്കു​റി​ച്ചുള്ള സന്തോ​ഷ​വാർത്ത ഇന്ന്‌ 230-ലേറെ ദേശങ്ങ​ളിൽ 700-ലധികം ഭാഷക​ളിൽ അറിയി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്നു. അതെ, ലോക​മെ​മ്പാ​ടു​മാ​യി “എല്ലാ ജനതക​ളി​ലും ഗോ​ത്ര​ങ്ങ​ളി​ലും” നിന്നുള്ള യഹോ​വ​യു​ടെ സാക്ഷികൾ ദൈവ​രാ​ജ്യം എന്താ​ണെ​ന്നും അതു മനുഷ്യർക്കു​വേണ്ടി എന്തു ചെയ്യു​മെ​ന്നും മനസ്സി​ലാ​ക്കാൻ ആളുകളെ സഹായി​ക്കു​ന്നു. (വെളി​പാട്‌ 7:9) സൗജന്യ​മാ​യി​ട്ടാണ്‌ അവർ ഇതു ചെയ്യു​ന്നത്‌. യേശു മുൻകൂ​ട്ടി​പ്പ​റ​ഞ്ഞ​തു​പോ​ലെ അവർ അനേക​രു​ടെ വെറു​പ്പി​നും ഉപദ്ര​വ​ത്തി​നും ഇരയാ​കു​ന്നു​ണ്ടെ​ങ്കി​ലും പ്രസം​ഗ​പ്ര​വർത്ത​ന​ത്തി​നു തടയി​ടാൻ ആർക്കും, ഒന്നിനും കഴിയില്ല!—ലൂക്കോസ്‌ 21:17.

നിങ്ങൾ എന്തു ചെയ്യും?

15. (എ) നമ്മൾ അവസാ​ന​കാ​ല​ത്താ​ണു ജീവി​ക്കു​ന്ന​തെന്ന്‌ നിങ്ങൾ വിശ്വ​സി​ക്കു​ന്നു​ണ്ടോ, എന്തു​കൊണ്ട്‌? (ബി) യഹോ​വയെ അനുസ​രി​ക്കു​ന്ന​വർക്കും അനുസ​രി​ക്കാ​ത്ത​വർക്കും എന്തു സംഭവി​ക്കും?

15 നമ്മൾ അവസാ​ന​കാ​ല​ത്താ​ണു ജീവി​ക്കു​ന്ന​തെന്നു നിങ്ങൾ വിശ്വ​സി​ക്കു​ന്നു​ണ്ടോ? അവസാ​ന​കാ​ല​ത്തെ​ക്കു​റി​ച്ചുള്ള അനേകം ബൈബിൾപ്ര​വ​ച​ന​ങ്ങ​ളും നിറ​വേ​റി​ക്കൊ​ണ്ടി​രി​ക്കു​ക​യാണ്‌. പെട്ടെ​ന്നു​തന്നെ, ദൈവ​രാ​ജ്യ​ത്തെ​ക്കു​റി​ച്ചുള്ള സന്തോ​ഷ​വാർത്ത ലോക​മെ​ങ്ങും പ്രസം​ഗി​ക്കു​ന്നതു നിറു​ത്താൻ യഹോവ തീരു​മാ​നി​ക്കും, “അവസാന”വും വരും. (മത്തായി 24:14) എന്താണ്‌ അവസാനം? അർമ​ഗെ​ദോൻ! ആ യുദ്ധത്തിൽ ദൈവം എല്ലാ ദുഷ്ടത​യും നീക്കം ചെയ്യും. യഹോവ യേശു​വി​നെ​യും ശക്തരായ ദൈവ​ദൂ​ത​ന്മാ​രെ​യും ഉപയോ​ഗിച്ച്‌, തന്നെയും പുത്ര​നെ​യും അനുസ​രി​ക്കാൻ കൂട്ടാ​ക്കാ​ത്ത​വരെ നശിപ്പി​ക്കും. (2 തെസ്സ​ലോ​നി​ക്യർ 1:6-9) അതിനു ശേഷം സാത്താ​നും ഭൂതങ്ങ​ളും ആളുകളെ വഴി​തെ​റ്റി​ക്കില്ല. ദൈവത്തെ അനുസ​രി​ക്കാ​നും ദൈവ​രാ​ജ്യ​ത്തെ പിന്തു​ണയ്‌ക്കാ​നും ആഗ്രഹി​ക്കു​ന്നവർ ദൈവ​ത്തി​ന്റെ എല്ലാ വാഗ്‌ദാ​ന​ങ്ങ​ളും നിറ​വേ​റു​ന്നതു കാണും.—വെളി​പാട്‌ 20:1-3; 21:3-5.

16. അവസാനം ഇത്ര അടുത്ത്‌ എത്തിയി​രി​ക്കു​ന്ന​തു​കൊണ്ട്‌ നിങ്ങൾ എന്തു ചെയ്യണം?

16 സാത്താൻ ഭരിക്കുന്ന ഈ ലോകം ഉടൻതന്നെ ഇല്ലാതാ​കും. അതു​കൊണ്ട്‌ ‘ഞാൻ എന്താണു ചെയ്യേ​ണ്ടത്‌’ എന്നു നമ്മൾ ഓരോ​രു​ത്ത​രും നമ്മളോ​ടു​തന്നെ ചോദി​ക്കു​ന്നതു വളരെ പ്രധാ​ന​മാണ്‌. നിങ്ങൾ ബൈബിൾ നന്നായി പഠിക്കാൻ യഹോവ ആഗ്രഹി​ക്കു​ന്നു. ആ പഠനം നിങ്ങൾ ഗൗരവ​മാ​യി കാണണം. (യോഹ​ന്നാൻ 17:3) ബൈബിൾ മനസ്സി​ലാ​ക്കാൻ ആളുകളെ സഹായി​ക്കു​ന്ന​തിന്‌ യഹോ​വ​യു​ടെ സാക്ഷി​കൾക്ക്‌ ആഴ്‌ച​തോ​റും മീറ്റി​ങ്ങു​ക​ളുണ്ട്‌. അതിനു ക്രമമാ​യി വരാൻ ശ്രമി​ക്കുക. (എബ്രായർ 10:24, 25 വായി​ക്കുക.) ജീവി​ത​ത്തിൽ എന്തെങ്കി​ലും മാറ്റങ്ങൾ വരു​ത്തേ​ണ്ട​തു​ണ്ടെന്നു മനസ്സി​ലാ​യാൽ മടി കൂടാതെ അതു ചെയ്യുക. അങ്ങനെ ചെയ്യു​മ്പോൾ യഹോ​വ​യു​മാ​യുള്ള നിങ്ങളു​ടെ സുഹൃദ്‌ബന്ധം കൂടുതൽ ശക്തമാ​കും.—യാക്കോബ്‌ 4:8.

17. അവസാനം വരു​മ്പോൾ അനേക​രും അതിശ​യി​ച്ചു​പോ​കു​ന്നത്‌ എന്തു​കൊണ്ട്‌?

17 ദുഷ്ടന്മാ​രു​ടെ നാശം “രാത്രി​യിൽ കള്ളൻ വരുന്ന​തു​പോ​ലെ,” മിക്കവ​രും പ്രതീ​ക്ഷി​ക്കാത്ത സമയത്ത്‌ വരു​മെന്നു പൗലോസ്‌ അപ്പോസ്‌തലൻ പറഞ്ഞു. (1 തെസ്സ​ലോ​നി​ക്യർ 5:2) നമ്മൾ ജീവി​ക്കു​ന്നത്‌ അവസാ​ന​കാ​ല​ത്താണ്‌ എന്നതിന്റെ തെളി​വു​കൾ അനേക​രും അവഗണി​ക്കു​മെന്നു യേശു സൂചി​പ്പി​ച്ചു. യേശു പറഞ്ഞു: “നോഹ​യു​ടെ നാളു​കൾപോ​ലെ​തന്നെ ആയിരി​ക്കും മനുഷ്യ​പു​ത്രന്റെ സാന്നി​ധ്യ​വും (അതായത്‌, അവസാ​ന​കാ​ല​വും). ജലപ്ര​ള​യ​ത്തി​നു മുമ്പുള്ള നാളു​ക​ളിൽ, നോഹ പെട്ടക​ത്തിൽ കയറിയ നാൾവരെ അവർ തിന്നും കുടി​ച്ചും പുരു​ഷ​ന്മാർ വിവാഹം കഴിച്ചും സ്‌ത്രീ​കളെ വിവാഹം കഴിച്ചു​കൊ​ടു​ത്തും പോന്നു. ജലപ്ര​ളയം വന്ന്‌ അവരെ എല്ലാവ​രെ​യും തുടച്ചു​നീ​ക്കു​ന്ന​തു​വരെ അവർ ശ്രദ്ധ കൊടു​ത്തതേ ഇല്ല. മനുഷ്യ​പു​ത്രന്റെ സാന്നി​ധ്യ​വും അങ്ങനെ​ത​ന്നെ​യാ​യി​രി​ക്കും.”—മത്തായി 24:37-39.

18. ഏതു മുന്നറി​യി​പ്പാ​ണു യേശു നമുക്കു തന്നത്‌?

18 “അമിത​മായ തീറ്റി​യും കുടി​യും ജീവി​ത​ത്തി​ലെ ഉത്‌കണ്‌ഠ​ക​ളും കാരണം” നമ്മുടെ ശ്രദ്ധ പതറി​പ്പോ​ക​രു​തെന്നു യേശു മുന്നറി​യി​പ്പു നൽകി. അവസാനം വരുന്നതു “കെണി​പോ​ലെ” ഓർക്കാ​പ്പു​റത്ത്‌ പെട്ടെ​ന്നാ​യി​രി​ക്കു​മെ​ന്നും “അതു ഭൂമു​ഖ​ത്തുള്ള എല്ലാവ​രു​ടെ മേലും” വരു​മെ​ന്നും യേശു പറഞ്ഞു. “അതു​കൊണ്ട്‌ സംഭവി​ക്കാ​നി​രി​ക്കുന്ന ഇക്കാര്യ​ങ്ങ​ളിൽനി​ന്നെ​ല്ലാം രക്ഷപ്പെ​ടാ​നും മനുഷ്യ​പു​ത്രന്റെ മുന്നിൽ നിൽക്കാ​നും കഴി​യേ​ണ്ട​തിന്‌ എപ്പോ​ഴും ഉള്ളുരു​കി പ്രാർഥി​ച്ചു​കൊണ്ട്‌ ഉണർന്നി​രിക്ക”ണമെന്നും യേശു പറഞ്ഞു. (ലൂക്കോസ്‌ 21:34-36) യേശു​വി​ന്റെ മുന്നറി​യി​പ്പു ശ്രദ്ധി​ക്കേ​ണ്ടത്‌ ഇത്ര പ്രധാ​ന​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊ​ണ്ടാണ്‌? കാരണം പെട്ടെ​ന്നു​തന്നെ സാത്താന്റെ ദുഷ്ട​ലോ​കത്തെ നശിപ്പി​ക്കും. യഹോ​വ​യു​ടെ​യും യേശു​വി​ന്റെ​യും അംഗീ​കാ​ര​മു​ള്ളവർ മാത്ര​മാ​യി​രി​ക്കും അവസാ​നത്തെ അതിജീ​വിച്ച്‌ പുതിയ ലോക​ത്തിൽ എന്നെന്നും ജീവി​ക്കു​ന്നത്‌.—യോഹ​ന്നാൻ 3:16; 2 പത്രോസ്‌ 3:13.

a യേശുക്രിസ്‌തുവിന്റെ മറ്റൊരു പേരാണു മീഖാ​യേൽ. കൂടുതൽ വിവര​ങ്ങൾക്കു ദയവായി പിൻകു​റിപ്പ്‌ 23 കാണുക.

ചുരുക്കം

സത്യം 1: യഹോവ നമുക്കു ഭാവി വെളി​പ്പെ​ടു​ത്തി​ത്ത​രു​ന്നു

“തുടക്കം​മു​തലേ, ഒടുക്കം എന്തായി​രി​ക്കു​മെന്നു ഞാൻ മുൻകൂ​ട്ടി​പ്പ​റ​യു​ന്നു, ഇതുവരെ സംഭവി​ച്ചി​ട്ടി​ല്ലാ​ത്തവ പുരാ​ത​ന​കാ​ലം​മു​തലേ പ്രവചി​ക്കു​ന്നു.”—യശയ്യ 46:10

അന്ത്യം വരുന്ന സമയ​ത്തെ​ക്കു​റിച്ച്‌ നമുക്ക്‌ എന്ത്‌ അറിയാം?

  • ദാനിയേൽ 7:13, 14

    1914-ൽ യേശു സ്വർഗ​ത്തിൽ രാജാ​വാ​യി.

  • മത്തായി 24:3-14

    മനുഷ്യർക്കു ബുദ്ധി​മു​ട്ടു നിറഞ്ഞ സമയങ്ങ​ളാ​യി​രി​ക്കു​മെന്നു യേശു മുൻകൂ​ട്ടി​പ്പ​റഞ്ഞു.

  • വെളിപാട്‌ 12:7-9, 12

    യേശു രാജാ​വാ​യ​ശേഷം ഉടനെ സാത്താനെ സ്വർഗ​ത്തിൽനിന്ന്‌ ഭൂമി​യി​ലേക്കു വലി​ച്ചെ​റി​ഞ്ഞു. ദൈവം തന്നെ നശിപ്പി​ക്കാൻ ഇനി “കുറച്ച്‌ കാലമേ ബാക്കി​യു​ള്ളൂ” എന്ന്‌ അറിയാ​വു​ന്ന​തു​കൊണ്ട്‌ സാത്താൻ ഉഗ്ര​കോ​പ​ത്തി​ലാണ്‌.

സത്യം 2: നമ്മൾ ജീവി​ക്കു​ന്നത്‌ അവസാ​ന​കാ​ല​ത്താണ്‌

‘വ്യവസ്ഥി​തി അവസാ​നി​ക്കാൻപോ​കു​ന്നു എന്നതിന്റെ അടയാളം എന്തായി​രി​ക്കും?’—മത്തായി 24:3

ബൈബിൾപ്രവചനങ്ങൾ നിറ​വേ​റു​ന്നതു നിങ്ങൾ കാണു​ന്നു​ണ്ടോ?

  • മത്തായി 24:7; ലൂക്കോസ്‌ 21:11

    മുമ്പെന്നത്തെക്കാൾ അധിക​മാ​യി യുദ്ധവും പട്ടിണി​യും ഭൂകമ്പ​ങ്ങ​ളും രോഗ​ങ്ങ​ളും നമ്മൾ കാണുന്നു.

  • 2 തിമൊ​ഥെ​യൊസ്‌ 3:1-5

    അവസാനകാലത്ത്‌ ആളുകൾ എങ്ങനെ പെരു​മാ​റു​മെന്നു പൗലോസ്‌ അപ്പോസ്‌തലൻ വിവരി​ച്ചു.

  • ദാനിയേൽ 12:4

    മുമ്പെന്നത്തെക്കാൾ വ്യക്തമാ​യി ബൈബിൾ മനസ്സി​ലാ​ക്കാൻ ദൈവം തന്റെ ജനത്തെ സഹായി​ക്കു​ന്നു.

  • മത്തായി 24:14

    ദൈവരാജ്യത്തിന്റെ സന്തോ​ഷ​വാർത്ത ഭൂമി​യി​ലെ​ങ്ങും പ്രസം​ഗി​ക്ക​പ്പെ​ടു​ന്നു.

സത്യം 3: യഹോവയെ സന്തോ​ഷി​പ്പി​ക്കുന്ന കാര്യങ്ങൾ ഇപ്പോൾത്തന്നെ ചെയ്യുക

‘രാത്രി​യിൽ കള്ളൻ വരുന്ന​തു​പോ​ലെ​യാണ്‌ യഹോ​വ​യു​ടെ ദിവസം വരുന്നത്‌.’—1 തെസ്സ​ലോ​നി​ക്യർ 5:2

അവസാനം ഇത്ര അടുത്ത​തു​കൊണ്ട്‌ നിങ്ങൾ എന്തു ചെയ്യണം?

  • യോഹന്നാൻ 17:3

    ബൈബിൾപഠനം ഗൗരവ​മാ​യെ​ടു​ക്കുക.

  • എബ്രായർ 10:24, 25

    യഹോവയുടെ സാക്ഷി​ക​ളു​ടെ സഭാ​യോ​ഗ​ങ്ങൾക്കു ഹാജരാ​യി​ക്കൊണ്ട്‌ കൂടു​ത​ലാ​യി പഠിക്കുക.

  • യാക്കോബ്‌ 4:8

    ദൈവത്തോടു കൂടുതൽ അടുത്ത്‌ ചെല്ലാൻ ജീവി​ത​ത്തിൽ ആവശ്യ​മായ മാറ്റങ്ങൾ വരുത്തുക.

  • ലൂക്കോസ്‌ 21:34-36

    ശ്രദ്ധ പതറി​ക്കുന്ന കാര്യങ്ങൾ ഒഴിവാ​ക്കുക, നിങ്ങളു​ടെ ജീവിതം യഹോ​വയെ ആരാധി​ക്കു​ന്ന​തിൽ കേന്ദ്രീ​ക​രി​ക്കുക.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക