പാഠം 20
നല്ല ഉപസംഹാരം
സഭാപ്രസംഗകൻ 12:13, 14
ചുരുക്കം: പഠിച്ച കാര്യങ്ങൾ അംഗീകരിക്കാനും അവ പ്രാവർത്തികമാക്കാനും ആളുകളെ പ്രചോദിപ്പിക്കുന്നതായിരിക്കണം നിങ്ങൾ ഏറ്റവും ഒടുവിൽ പറയുന്ന വാചകങ്ങൾ.
എങ്ങനെ ചെയ്യാം:
ഉപസംഹാരത്തെ കേന്ദ്രവിഷയവുമായി ബന്ധിപ്പിക്കുക. നിങ്ങൾ പറഞ്ഞ പ്രധാന പോയിന്റുകളും കേന്ദ്രവിഷയവും അതേപടി ആവർത്തിക്കുകയോ മറ്റു വാക്കുകളിൽ പറയുകയോ ചെയ്യുക.
കേൾവിക്കാരെ പ്രചോദിപ്പിക്കുക. കേൾവിക്കാർ എന്തു ചെയ്യണമെന്നും എന്തുകൊണ്ട് അങ്ങനെ ചെയ്യണമെന്നും പറയുക. ആത്മാർഥതയോടെയും ബോധ്യത്തോടെയും സംസാരിക്കുക.
ഉപസംഹാരം ലളിതവും ഹ്രസ്വവും ആയിരിക്കണം. അതുവരെ പറയാത്ത പ്രധാനപ്പെട്ട ആശയങ്ങളൊന്നും ഉപസംഹാരത്തിൽ പുതുതായി ഉൾപ്പെടുത്തരുത്. വാക്കുകളുടെ എണ്ണം കഴിവതും കുറയ്ക്കുക. അവസാനമായി ഒരിക്കൽക്കൂടെ പ്രവർത്തനത്തിനു പ്രചോദിപ്പിക്കുക.