ജീവിത-സേവന യോഗത്തിനുള്ള പഠനസഹായി—പരാമർശങ്ങൾ
ജൂലൈ 4-10
ദൈവവചനത്തിലെ നിധികൾ | 2 ശമുവേൽ 18-19
“ബർസില്ലായി—എളിമയുടെ ഒരു നല്ല മാതൃക”
വിനയപൂർവം ബർസില്ലായി
വ്യക്തമായും, ബർസില്ലായിയുടെ സഹായം ദാവീദ് അത്യന്തം വിലമതിച്ചിരുന്നു. എന്നാൽ കേവലം ഭൗതികാവശ്യങ്ങൾ നിറവേറ്റിക്കൊടുത്തുകൊണ്ട് ആ കടപ്പാടു തീർക്കാൻ രാജാവ് ഉദ്ദേശിക്കുകയായിരുന്നില്ല എന്നുവേണം കരുതാൻ. ധനവാനായ ബർസില്ലായിക്ക് അത്തരമൊരു സഹായം ആവശ്യമില്ലായിരുന്നു. പ്രായംചെന്ന ആ മനുഷ്യന്റെ സ്തുത്യർഹമായ ഗുണങ്ങൾ നിമിത്തം ദാവീദ് അവനെ തന്റെ കൊട്ടാരത്തിൽ നിയമിക്കാൻ തീരുമാനിച്ചിരുന്നിരിക്കാം. അവിടെയായിരിക്കുന്നതു ബർസില്ലായിക്ക് ഒരു ബഹുമതിയായിരിക്കുമായിരുന്നു. കൂടാതെ, രാജാവുമായുള്ള അടുത്ത സഹവാസവും അതിന്റെ പ്രയോജനങ്ങളും അവന് ആസ്വദിക്കാൻ കഴിയുമായിരുന്നു.
വിനയപൂർവം ബർസില്ലായി
വാർധക്യവും അതിന്റേതായ പ്രശ്നങ്ങളുമായിരുന്നിരിക്കാം ബർസില്ലായിയുടെ തീരുമാനത്തിന്റെ ഒരു കാരണം. ഏറെനാൾ ഇനി ജീവിച്ചിരിക്കില്ലെന്ന് അവനു തോന്നിയിരുന്നിരിക്കാം. (സങ്കീർത്തനം 90:10) ദാവീദിനെ പിന്തുണയ്ക്കാൻ തന്നെക്കൊണ്ടാകുന്നതെല്ലാം അവൻ ചെയ്തെങ്കിലും പ്രായാധിക്യത്തിന്റെ പരിമിതി സംബന്ധിച്ച് അവനു നല്ല ബോധ്യമുണ്ടായിരുന്നു. പ്രതാപത്തിന്റെയും പ്രശസ്തിയുടെയും തിളക്കം, യാഥാർഥ്യബോധത്തോടെ സ്വന്തം കഴിവുകൾ തൂക്കിനോക്കുന്നതിനു തടസ്സമാകാൻ അവൻ അനുവദിച്ചില്ല. അധികാരമോഹിയായ അബ്ശാലോമിൽനിന്നു തികച്ചും വ്യത്യസ്തനായിരുന്ന അവൻ ജ്ഞാനവും വിനയവും പ്രകടമാക്കി.—സദൃശവാക്യങ്ങൾ 11:2.
വിനയപൂർവം ബർസില്ലായി
സമനിലയുള്ളവരായിരിക്കേണ്ടത് എത്ര പ്രധാനമാണെന്ന കാര്യത്തിന് അടിവരയിടുന്നതാണ് ബർസില്ലായിയെക്കുറിച്ചുള്ള ഈ വിവരണം. സ്വസ്ഥമായ ജീവിതം നയിക്കാനുള്ള ആഗ്രഹത്താലോ ഉത്തരവാദിത്വങ്ങൾ കയ്യേൽക്കാൻ പ്രാപ്തിയില്ലെന്ന ചിന്തയാലോ നാം സേവനപദവികൾ നിഷേധിക്കുകയോ അത്തരം പദവികൾ എത്തിപ്പിടിക്കാൻ ശ്രമിക്കാതിരിക്കുകയോ ചെയ്യരുത്. ശക്തിക്കും ജ്ഞാനത്തിനുമായി നാം ദൈവത്തിൽ ആശ്രയിക്കുന്നപക്ഷം അവൻ നമ്മുടെ കുറവുകൾ പരിഹരിച്ചുകൊള്ളും.—ഫിലിപ്പിയർ 4:13; യാക്കോബ് 4:17; 1 പത്രൊസ് 4:11.
അതേസമയം, നാം നമ്മുടെ പരിമിതികൾ തിരിച്ചറിയുകയും വേണം. ഉദാഹരണത്തിന് ആത്മീയ പ്രവർത്തനങ്ങളിൽ നല്ല തിരക്കുള്ള ഒരു സഹോദരന്റെ കാര്യമെടുക്കുക. കൂടുതലായ പദവികൾ സ്വീകരിക്കുന്നപക്ഷം കുടുംബത്തിനായി കരുതുന്നതുപോലുള്ള തിരുവെഴുത്ത് ഉത്തരവാദിത്വങ്ങൾ അവഗണിക്കേണ്ടതായി വന്നേക്കുമെന്ന് അദ്ദേഹം തിരിച്ചറിയുന്നു. അത്തരമൊരു സാഹചര്യത്തിൽ തത്കാലം മറ്റു പദവികൾ കയ്യേൽക്കാതിരിക്കുന്നത്, അദ്ദേഹം വിനയവും ന്യായബോധവുമുള്ള വ്യക്തിയാണെന്നതിന്റെ തെളിവായിരിക്കില്ലേ?—ഫിലിപ്പിയർ 4:5, NW; 1 തിമൊഥെയൊസ് 5:8.
ആത്മീയരത്നങ്ങൾ
‘ഓട്ടം പൂർത്തിയാക്കുക’
19 നിങ്ങൾക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടോ? മറ്റുള്ളവർ നിങ്ങളെ മനസ്സിലാക്കുന്നില്ലെന്നു തോന്നുന്നുണ്ടോ? എങ്കിൽ മെഫിബോശെത്തിന്റെ മാതൃക നിങ്ങൾക്ക് ഒരു പ്രോത്സാഹനമായിരിക്കും. (2 ശമു. 4:4) മെഫിബോശെത്തിനു ശാരീരികവൈകല്യങ്ങളുണ്ടായിരുന്നു. ദാവീദ് രാജാവ് മെഫിബോശെത്തിനെ തെറ്റിദ്ധരിക്കുകയും അദ്ദേഹത്തോട് അന്യായമായി പെരുമാറുകയും ചെയ്തു. മെഫിബോശെത്തിന്റെ എന്തെങ്കിലും തെറ്റുകൊണ്ടല്ല ഇതൊക്കെ സംഭവിച്ചത്. എങ്കിലും ഇതിന്റെയൊന്നും പേരിൽ മെഫിബോശെത്തിന് ആരോടും നീരസം തോന്നിയില്ല. പകരം ജീവിതത്തിലെ നല്ല കാര്യങ്ങൾക്കു അദ്ദേഹം നന്ദിയുള്ളവനായിരുന്നു. മുമ്പ് ദാവീദ് കാണിച്ച ദയ അദ്ദേഹം മറന്നില്ല. (2 ശമു. 9:6-10) അതുകൊണ്ട് ദാവീദ് കാര്യം മുഴുവൻ മനസ്സിലാക്കാതെ തന്നോട് ഇടപെട്ടപ്പോൾ മെഫിബോശെത്ത് ദേഷ്യപ്പെടുകയോ നീരസപ്പെടുകയോ ചെയ്തില്ല. ദാവീദ് ചെയ്ത തെറ്റിന് യഹോവയെ കുറ്റപ്പെടുത്തുന്നതിനു പകരം യഹോവ നിയമിച്ച രാജാവിനെ എങ്ങനെ പിന്തുണയ്ക്കാമെന്നാണു മെഫിബോശെത്ത് ചിന്തിച്ചത്. (2 ശമു. 16:1-4; 19:24-30) നമ്മുടെ പ്രയോജനത്തിനുവേണ്ടി യഹോവ തന്റെ വചനത്തിൽ മെഫിബോശെത്തിന്റെ ഈ നല്ല മാതൃക രേഖപ്പെടുത്തി.—റോമ. 15:4.
ജൂലൈ 11-17
ദൈവവചനത്തിലെ നിധികൾ | 2 ശമുവേൽ 20-21
“യഹോവ നീതിയുടെ ദൈവമാണ്”
വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ
ശൗൽ രാജാവിന്റെ ഭരണകാലത്തും ആ ഉടമ്പടി നിലവിലുണ്ടായിരുന്നു. എന്നിട്ടാണു ഗിബെയോന്യരെ ഇല്ലാതാക്കാൻ ശൗൽ ശ്രമിച്ചത്. അങ്ങനെ ചെയ്തതിലൂടെ ‘ശൗലും ശൗലിന്റെ ഗൃഹവും രക്തം ചൊരിഞ്ഞ കുറ്റമുള്ളവരായി.’ എന്നാൽ ചില ഗിബെയോന്യർ രക്ഷപ്പെട്ടിരുന്നു. ദാവീദ് ഇസ്രായേലിൽ രാജാവായപ്പോൾ അവർ വന്ന് അദ്ദേഹത്തോട് ശൗൽ കാണിച്ച ക്രൂരതയെക്കുറിച്ച് പറഞ്ഞു. ശൗലിന്റെ തെറ്റിന് എന്തു പ്രായശ്ചിത്തമാണു ചെയ്യേണ്ടതെന്നു ദാവീദ് അവരോടു ചോദിച്ചു. കാരണം യഹോവ വീണ്ടും ദേശത്തെ അനുഗ്രഹിക്കണമെങ്കിൽ അതു ചെയ്യണമായിരുന്നു. ഗിബെയോന്യർക്കു വേണ്ടതു പണമായിരുന്നില്ല. പകരം തങ്ങളെ ‘ഇല്ലായ്മ ചെയ്യാൻ പദ്ധതിയിട്ട’ ആ മനുഷ്യന്റെ ഏഴ് ആൺമക്കളെ കൊല്ലാൻ വിട്ടുതരണം എന്നാണ് അവർ പറഞ്ഞത്. ദാവീദ് അങ്ങനെ ചെയ്തു.
വെറുമൊരു ചരിത്ര സംഭവമായി കാണേണ്ട ഒരു വിവരണമല്ല ഇത്. ‘പിതാക്കന്മാരുടെ പ്രവൃത്തികൾക്കു മക്കൾ മരണശിക്ഷ അനുഭവിക്കരുത്’ എന്നു വ്യക്തമായ ദൈവനിയമമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ശൗലിന്റെ ആ രണ്ട് ആൺമക്കളും അഞ്ച് കൊച്ചുമക്കളും നിരപരാധികളായിരുന്നെങ്കിൽ ഈ പ്രവൃത്തിയെ യഹോവ ഒരിക്കലും അംഗീകരിക്കുമായിരുന്നില്ല. “ഓരോരുത്തനും ചെയ്ത പാപത്തിന് അവനവൻതന്നെ മരണശിക്ഷ അനുഭവിക്കണം” എന്നും നിയമത്തിൽ പറഞ്ഞിരുന്നു. സാധ്യതയനുസരിച്ച് ഗിബെയോന്യരെ ഇല്ലാതാക്കാൻവേണ്ടി ശൗൽ തുനിഞ്ഞിറങ്ങിയപ്പോൾ ആ ഏഴു പേർക്കും അതിൽ ഒരു പങ്കുണ്ടായിരുന്നു. അതുകൊണ്ട് സ്വന്തം തെറ്റിന്റെ ഫലമാണ് അവർ അനുഭവിച്ചത്.
ആത്മീയരത്നങ്ങൾ
ക്രിസ്തീയ മൂപ്പന്മാർ, ‘നമ്മുടെ സന്തോഷത്തിനായുള്ള കൂട്ടുവേലക്കാർ’
14 സാത്താനും അവന്റെ പിണയാളുകളും പ്രതിബന്ധങ്ങൾ സൃഷ്ടിക്കുന്നുണ്ടെങ്കിലും യഹോവയുടെ ജനമെന്ന നിലയിൽ നാം ലോകവ്യാപകമായി നമ്മുടെ ശുശ്രൂഷ നിർവഹിക്കുന്നു. നമ്മിൽ പലർക്കും കടുത്ത വെല്ലുവിളികളെ നേരിടേണ്ടിവന്നിട്ടുണ്ട്. എന്നാൽ യഹോവയിൽ പൂർണമായി ആശ്രയിച്ചുകൊണ്ട് നാം അത്തരം ‘ഗൊല്യാത്തു’സമാന പ്രതിബന്ധങ്ങളുടെമേൽ വിജയംവരിച്ചിരിക്കുന്നു. എന്നിരുന്നാലും ഈ ലോകത്തിന്റെ സമ്മർദങ്ങളുമായി നിരന്തരം പോരാടുന്നതിന്റെ ഫലമായി ചില സാഹചര്യങ്ങളിൽ നാം തളർന്നുപോകുകയോ നിരുത്സാഹിതരാകുകയോ ചെയ്തേക്കാം. മറ്റൊരു സാഹചര്യത്തിൽ വിജയകരമായി കൈകാര്യം ചെയ്യാനാകുമായിരുന്ന ഒരു സമ്മർദം തളർന്നിരിക്കുന്ന ഈ അവസ്ഥയിൽ നമ്മെ എളുപ്പം കീഴ്പെടുത്തിയേക്കാം. അത്തരം സന്ദർഭങ്ങളിൽ, ഒരു മൂപ്പൻ നൽകുന്ന സമയോചിതമായ സഹായം സന്തോഷവും ബലവും വീണ്ടെടുക്കാൻ നമ്മെ സഹായിക്കും; അനേകർ അത് അനുഭവിച്ചറിഞ്ഞിരിക്കുന്നു. 60-കളുടെ മധ്യത്തിലുള്ള ഒരു പയനിയർസഹോദരി ഇങ്ങനെ പറഞ്ഞു: “കുറെക്കാലം മുമ്പ് എനിക്ക് അത്ര നല്ല സുഖമില്ലായിരുന്നു; വയൽസേവനം എന്നെ വല്ലാതെ ക്ഷീണിപ്പിച്ചു. എന്റെ അവസ്ഥ ശ്രദ്ധിച്ച ഒരു മൂപ്പൻ സഹായിക്കാൻ മുൻകൈയെടുത്തു. ഒരു ബൈബിൾ വിവരണത്തെ ആധാരമാക്കിയുള്ള പ്രോത്സാഹജനകമായ സംഭാഷണത്തിലേക്ക് അത് നയിച്ചു. അദ്ദേഹം നൽകിയ നിർദേശങ്ങൾ ബാധകമാക്കിയത് എനിക്ക് പ്രയോജനം ചെയ്തു.” സഹോദരി ഇങ്ങനെയും കൂട്ടിച്ചേർത്തു: “ആ മൂപ്പൻ, എന്റെ അവസ്ഥ ശ്രദ്ധിക്കുകയും വേണ്ട സഹായം നൽകുകയും ചെയ്തത് എത്ര സ്നേഹപൂർവകമായ ഒരു കാര്യമായിരുന്നു!” അതെ, പുരാതന നാളിലെ അബീശായിയെപ്പോലെ സ്നേഹത്തോടെ നിരന്തരം നമ്മെ ശ്രദ്ധിക്കുകയും ഏതുസമയത്തും ‘തുണയേകാൻ’ തയ്യാറായിരിക്കുകയും ചെയ്യുന്ന മൂപ്പന്മാർ നമുക്കുണ്ടെന്ന് അറിയുന്നത് എത്ര സന്തോഷകരമാണ്!
ജൂലൈ 18-24
ദൈവവചനത്തിലെ നിധികൾ | 2 ശമുവേൽ 22
“സഹായത്തിനായി യഹോവയിൽ ആശ്രയിക്കുക”
നിങ്ങൾക്ക് യഥാർഥത്തിൽ ‘ദൈവത്തോട് അടുത്തു ചെല്ലാൻ’ കഴിയുമോ?
11 ദൈവം “ശക്തിയുടെ ആധിക്യം” ഉള്ളവനാണെന്നു നാം ബൈബിളിൽ വായിക്കുന്നു. (യെശയ്യാവു 40:26) എന്നാൽ അവൻ ഇസ്രായേലിനെ ചെങ്കടലിലൂടെ എങ്ങനെ വിടുവിച്ചെന്നും പിന്നീട് ആ ജനതയെ മരുഭൂമിയിൽ 40 വർഷം എങ്ങനെ പുലർത്തിയെന്നും വായിക്കുമ്പോൾ യഹോവയെ കുറിച്ചു കൂടുതൽ ഉജ്ജ്വലമായ ഒരു ചിത്രം നമുക്കു ലഭിക്കുന്നു. അലയടിക്കുന്ന വെള്ളങ്ങൾ വേർപിരിയുന്നതു നിങ്ങൾക്കു വിഭാവന ചെയ്യാൻ കഴിയും. ആ ജനത—ഒരുപക്ഷേ മൊത്തം 30,00,000 പേർ—ഉണങ്ങിയ കടൽത്തട്ടിലൂടെ നടന്നുനീങ്ങുന്നതും ജലം സ്ഫടികഭിത്തികൾ പോലെ ഇരുവശങ്ങളിലായി നിലകൊള്ളുന്നതും നിങ്ങൾക്കു ഭാവനയിൽ കാണാനാകും. (പുറപ്പാടു 14:21; 15:8) അതുപോലെ, മരുഭൂമിയിലെ ദൈവിക പരിപാലനത്തിന്റെ തെളിവും നിങ്ങൾക്കു ദർശിക്കാനാകും. പാറയിൽനിന്നു വെള്ളം പ്രവഹിച്ചതും വെളുത്ത ധാന്യത്തിനു സദൃശമായ ആഹാരപദാർഥം നിലത്തു പ്രത്യക്ഷമായതുമെല്ലാം. (പുറപ്പാടു 16:31; സംഖ്യാപുസ്തകം 20:11) തനിക്കു ശക്തി ഉണ്ടെന്നു മാത്രമല്ല, തന്റെ ജനത്തിനുവേണ്ടി താൻ അത് ഉപയോഗിക്കുന്നെന്നും യഹോവ ഇവിടെ വെളിപ്പെടുത്തുന്നു. ‘നമ്മുടെ സങ്കേതവും ബലവും കഷ്ടങ്ങളിൽ ഏററവും അടുത്ത തുണയു’മായിരിക്കുന്ന ശക്തനായ ഒരു ദൈവത്തിങ്കലേക്കാണ് നമ്മുടെ പ്രാർഥനകൾ പോകുന്നത് എന്നറിയുന്നത് ആശ്വാസകരമല്ലേ?—സങ്കീർത്തനം 46:1.
“അങ്ങ് വിശ്വസ്തത കാണിക്കുന്നു”
യഹോവ എങ്ങനെയാണ് വിശ്വസ്തത കാണിക്കുന്നത്? തന്റെ ഭക്തന്മാരെ അവൻ ഒരിക്കലും ഉപേക്ഷിച്ചുകളയുകയില്ല. യഹോവയുടെ ദാസനായിരുന്ന ദാവീദുരാജാവ് യഹോവയുടെ വിശ്വസ്തതയ്ക്ക് സാക്ഷ്യം നൽകുന്നു. അവൻ ഇങ്ങനെ പറഞ്ഞു: “വിശ്വസ്തനോട് അവിടുന്നു വിശ്വസ്തത പുലർത്തുന്നു.” (2 ശമൂ. 22:26, പി.ഒ.സി.) ദാവീദ് പരിശോധനകളിൽപ്പെട്ട് ഉഴലവെ യഹോവ അവനെ വിശ്വസ്തമായി വഴിനയിക്കുകയും സംരക്ഷിക്കുകയും വിടുവിക്കുകയും ചെയ്തു. (2 ശമൂ. 22:1) യഹോവയുടെ വിശ്വസ്തത വാക്കുകളിൽമാത്രം ഒതുങ്ങുന്നതല്ല എന്നു ദാവീദിന് അറിയാമായിരുന്നു. യഹോവ എന്തുകൊണ്ടാണ് ദാവീദിനോട് വിശ്വസ്തത കാണിച്ചത്? എന്തുകൊണ്ടെന്നാൽ ദാവീദ് “വിശ്വസ്ത”നായിരുന്നു. തന്റെ “വിശുദ്ധന്മാരുടെ” (“വിശ്വസ്തരുടെ,” NW) വിശ്വസ്തത യഹോവ അമൂല്യമായി കാണുകയും തിരിച്ച് അവരോട് വിശ്വസ്തത കാണിച്ചുകൊണ്ട് അവൻ അവർക്ക് പകരം നൽകുകയും ചെയ്യുന്നു.—സദൃ. 2:6-8.
യഹോവ വിശ്വസ്തത കാണിച്ച സന്ദർഭങ്ങളെക്കുറിച്ച് ഓർത്തുകൊണ്ട് നമുക്ക് ഉൾക്കരുത്ത് ആർജിക്കാനാകും. “കഷ്ടതയുടെ സമയങ്ങളിൽ യഹോവ ദാവീദിനോട് ഇടപെട്ടതിനെക്കുറിച്ചുള്ള വിവരണങ്ങൾ വായിക്കുന്നത് എന്നെ വളരെയേറെ സഹായിക്കുന്നു” എന്ന് റീഡ് എന്നു പേരുള്ള വിശ്വസ്തനായ ഒരു സഹോദരൻ പറയുന്നു. “ദാവീദ് പ്രാണരക്ഷാർഥം ഗുഹകളിലും വെളിമ്പ്രദേശങ്ങളിലും ഓടിനടന്ന കാലത്ത് യഹോവ എല്ലായ്പോഴും അവനെ പുലർത്തി. ആ വിവരണം എനിക്കു വളരെ പ്രോത്സാഹനം പകരുന്നു. ഏതു സാഹചര്യത്തിലും, ജീവിതം എത്ര ഇരുളടഞ്ഞതായി തോന്നിയാലും യഹോവയോടു വിശ്വസ്തനായി തുടരുന്നിടത്തോളം അവൻ എന്നോടൊപ്പമുണ്ടാകും എന്ന് ദാവീദിന്റെ അനുഭവം എനിക്ക് ഉറപ്പേകുന്നു.” നിങ്ങൾക്കും അങ്ങനെതന്നെ തോന്നുന്നില്ലേ?—റോമ. 8:38, 39.
ആത്മീയരത്നങ്ങൾ
‘ചെറിയവനായിരിക്കാൻ’ ശ്രമിക്കുക!
7 ദൈവത്തിന്റെ താഴ്മ സങ്കീർത്തനക്കാരനായ ദാവീദിന്റെ മനസ്സിൽ വലിയ പ്രഭാവം ചെലുത്തി. അവൻ യഹോവയെക്കുറിച്ച് ഇങ്ങനെ പാടി: “നിന്റെ രക്ഷ എന്ന പരിചയെ നീ എനിക്കു തന്നിരിക്കുന്നു; നിന്റെ സൌമ്യത എന്നെ വലിയവനാക്കിയിരിക്കുന്നു.” (2 ശമൂ. 22:36) ഇസ്രായേലിൽ തനിക്കു ലഭിച്ച സകല മഹത്ത്വത്തിന്റെയും കീർത്തി ദാവീദ് യഹോവയ്ക്കാണു നൽകിയത്; തന്നെ ശ്രദ്ധിക്കാനും സഹായിക്കാനും ഉള്ള താഴ്മ ദൈവം കാണിച്ചതുകൊണ്ടാണ് തനിക്ക് ആ മഹത്ത്വം ലഭിക്കാൻ ഇടയായതെന്നു ദാവീദ് സമ്മതിച്ചു പറയുന്നു. (സങ്കീ. 113:5-7) നമ്മുടെ കാര്യമോ? ഗുണങ്ങളോ കഴിവുകളോ പദവികളോ എന്തുതന്നെയായിക്കൊള്ളട്ടെ, യഹോവയിൽനിന്നു ‘ലഭിച്ചതല്ലാത്തതായി’ നമുക്ക് എന്താണുള്ളത്? (1 കൊരി. 4:7) തന്നെത്തന്നെ ചെറിയവനായി കണക്കാക്കുന്ന ഒരു ദൈവദാസൻ, യഹോവയുടെ ദൃഷ്ടിയിൽ കൂടുതൽ മൂല്യമുള്ളവനായിത്തീരുന്നു, അതാണ് അവനെ ‘വലിയവനാക്കുന്നത്.’ (ലൂക്കോ. 9:48) ഇത് എങ്ങനെയാണെന്ന് നമുക്കു നോക്കാം.
ജൂലൈ 25-31
ദൈവവചനത്തിലെ നിധികൾ | 2 ശമുവേൽ 23-24
“നിങ്ങൾ കൊടുക്കുന്നുണ്ട്, പക്ഷേ ത്യാഗം ചെയ്യുന്നുണ്ടോ?”
it-1-E 146
അരവ്ന
ആ സ്ഥലവും യാഗത്തിനുള്ള ആടുമാടുകളും വിറകും സൗജന്യമായി കൊടുക്കാമെന്ന് അരവ്ന പറഞ്ഞു. പക്ഷേ പണം കൊടുക്കാതെ വാങ്ങില്ലെന്നു ദാവീദ് തീർത്തുപറഞ്ഞു. 50 ശേക്കെൽ വെള്ളി കൊടുത്ത് ദാവീദ് മെതിക്കളവും ആടുമാടുകളും വാങ്ങിയെന്ന് 2 ശമുവേൽ 24:24 പറയുന്നു. എന്നാൽ 600 ശേക്കെൽ സ്വർണം കൊടുത്താണ് ദാവീദ് ആ സ്ഥലം വാങ്ങിയതെന്ന് 1 ദിനവൃത്താന്തം 21:25 പറയുന്നു. എന്തുകൊണ്ടാണ് ഈ വ്യത്യാസം? 2 ശമുവേലിൽ പറയുന്നത്, ആടുമാടുകളും വിറകും യാഗമർപ്പിക്കാനുള്ള ചെറിയ സ്ഥലവും വാങ്ങിയ തുകയാണ്. എന്നാൽ 1 ദിനവൃത്താന്തത്തിൽ നമ്മൾ വായിക്കുന്നത് പിന്നീട് അവിടെത്തന്നെ പണിത ആലയത്തെക്കുറിച്ചാണ്. (1ദിന 22:1-6; 2ദിന 3:1) ആലയപ്രദേശം വളരെ വലുതായിരുന്നതുകൊണ്ട് അതു വാങ്ങുന്നതിനായിരിക്കണം 600 ശേക്കെൽ സ്വർണം കൊടുത്തത്. അല്ലാതെ യാഗപീഠം പണിയാനുള്ള ചെറിയ സ്ഥലം വാങ്ങാനല്ല.
‘സത്യത്തിന്റെ രൂപരേഖ’യിൽനിന്ന് പഠിക്കുക
8 യഹോവയോടുള്ള നന്ദിസൂചകമായോ, ഹോമയാഗത്തിന്റെ കാര്യത്തിൽ, ദൈവത്തിന്റെ അംഗീകാരം കാംക്ഷിച്ചുകൊണ്ടോ മനസ്സോടെയാണ് ഒരു ഇസ്രായേല്യൻ യാഗമർപ്പിക്കുന്നതെങ്കിൽ ഏറ്റവും ഉത്തമമായ മൃഗത്തെ തിരഞ്ഞെടുക്കാൻ അദ്ദേഹത്തിന് ബുദ്ധിമുട്ട് തോന്നുമായിരുന്നില്ല. ഇന്ന്, മോശൈക ന്യായപ്രമാണത്തിൽ പറഞ്ഞിരിക്കുന്ന യാഗങ്ങൾ ക്രിസ്ത്യാനികൾ അർപ്പിക്കുന്നില്ലെങ്കിലും യഹോവയെ സേവിക്കാനായി തങ്ങളുടെ സമയവും ഊർജവും വിഭവങ്ങളും അർപ്പിച്ചുകൊണ്ട് ഒരർഥത്തിൽ അവർ ഇന്നും യാഗങ്ങൾ അർപ്പിക്കുന്നുണ്ട്. ക്രിസ്തീയ പ്രത്യാശ ‘ഘോഷിക്കുന്നതും’ ‘നന്മ ചെയ്യുന്നതും’ നമുക്കുള്ളത് ‘മറ്റുള്ളവരുമായി പങ്കുവെക്കുന്നതും’ ദൈവത്തെ പ്രസാദിപ്പിക്കുന്ന യാഗങ്ങളാണെന്ന് പൗലോസ് അപ്പൊസ്തലൻ എഴുതി. (എബ്രാ. 13:15, 16) ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുമ്പോഴുള്ള നമ്മുടെ മനോഭാവം, ദൈവം നമുക്കുവേണ്ടി ചെയ്തിട്ടുള്ള കാര്യങ്ങളെപ്രതി നമുക്ക് എത്രമാത്രം നന്ദിയും വിലമതിപ്പുമുണ്ടെന്ന് വെളിപ്പെടുത്തും. അതുകൊണ്ട് ദൈവസേവനത്തെ നാം എങ്ങനെയാണ് കാണുന്നതെന്നും അവനെ സേവിക്കാൻ നമ്മെ പ്രേരിപ്പിക്കുന്നത് എന്താണെന്നും ഇസ്രായേല്യരെപ്പോലെ നമ്മളും വിലയിരുത്തേണ്ടതാണ്.
ആത്മീയരത്നങ്ങൾ
രണ്ടു ശമൂവേലിൽനിന്നുള്ള വിശേഷാശയങ്ങൾ
23:15-17. ജീവനും രക്തവും സംബന്ധിച്ചുള്ള ദൈവനിയമത്തോട് അങ്ങേയറ്റത്തെ ആദരവുണ്ടായിരുന്നതിനാൽ, അതിന്റെ ലംഘനം ആയിരിക്കുമെന്നു തോന്നിയ ഒരു കാര്യം ചെയ്യുന്നതുപോലും ഈ സന്ദർഭത്തിൽ ദാവീദ് ഒഴിവാക്കി. ദൈവത്തിന്റെ എല്ലാ കൽപ്പനകളെയും സംബന്ധിച്ച് നാമും സമാനമായ ഒരു മനോഭാവം വളർത്തിയെടുക്കണം.
ആഗസ്റ്റ് 1-7
ദൈവവചനത്തിലെ നിധികൾ | 1 രാജാക്കന്മാർ 1-2
“നിങ്ങളുടെ തെറ്റുകളിൽനിന്ന് നിങ്ങൾ പഠിക്കുന്നുണ്ടോ?”
it-2-E 987 ¶4
ശലോമോൻ
“ശലോമോൻ രാജാവ് നീണാൾ വാഴട്ടെ” എന്നു ജനം ആർപ്പിടുന്നതു കേട്ടപ്പോൾ അദോനിയയും കൂടെയുണ്ടായിരുന്ന ഗൂഢാലോചകരും ഭയന്നുവിറച്ചു. എല്ലാവരും അവരവരുടെ വഴിക്കു പോയി. ശലോമോൻ തന്നെ വധിക്കുമോ എന്നു ഭയന്ന് അദോനിയ വിശുദ്ധമന്ദിരത്തിലേക്ക് ഓടിപ്പോയി. ശലോമോന്റെ ഭരണം സമാധാനത്തിന്റെയും ശാന്തിയുടെയും ഒരു ഭരണമായിരിക്കണമായിരുന്നു. ഭരണത്തിന്റെ തുടക്കത്തിൽ പ്രതികാരം ചെയ്യാതിരുന്നുകൊണ്ട് ശലോമോൻ അതു തെളിയിച്ചു. ശലോമോൻ അദോനിയയെ വിളിച്ചുവരുത്തി അയാളെ കൊല്ലില്ലെന്നു പറഞ്ഞു. പക്ഷേ ഒരു വ്യവസ്ഥ ഉണ്ടായിരുന്നു. അയാൾ ‘യോഗ്യമായി പെരുമാറണമായിരുന്നു.’—1രാജ 1:41-53.
ഒന്നു രാജാക്കന്മാരിൽനിന്നുള്ള വിശേഷാശയങ്ങൾ
1:49-53; 2:13-25—അദോനീയാവിനോടു ക്ഷമിച്ചശേഷവും എന്തുകൊണ്ടാണ് ശലോമോൻ അവനെ വധിച്ചത്? അബീശഗിനെ തനിക്കു ഭാര്യയായി നൽകാൻ രാജാവിനോടു ചോദിക്കാമോയെന്ന് അദോനീയാവ് ബത്ത്-ശേബയോട് അഭ്യർഥിച്ചപ്പോൾ അതിന്റെ പിന്നിലുള്ള യഥാർഥ ഉദ്ദേശ്യം തിരിച്ചറിയാൻ ബത്ത്-ശേബയ്ക്കു കഴിഞ്ഞില്ല. എന്നാൽ ശലോമോൻ അതു മനസ്സിലാക്കി. അബീശഗുമായി ദാവീദ് ലൈംഗികബന്ധത്തിൽ ഏർപ്പെട്ടിരുന്നില്ലെങ്കിലും സുന്ദരിയായ ആ സ്ത്രീ ദാവീദിന്റെ ഒരു വെപ്പാട്ടിയായിരുന്നു. അക്കാലത്തെ സമ്പ്രദായം അനുസരിച്ച് അവൾ, ദാവീദിനുശേഷം ഭരിക്കേണ്ടിയിരുന്ന നിയമാനുസൃത അവകാശിയുടെമാത്രം സ്വത്തായിരിക്കണമായിരുന്നു. അബീശഗിനെ ഭാര്യയായി കിട്ടിയാൽ സിംഹാസനം സ്വന്തമാക്കാൻ വീണ്ടുമൊരു ശ്രമം നടത്താൻ കഴിയുമെന്ന് അദോനീയാവ് ചിന്തിച്ചിരിക്കാം. ഭരണം പിടിച്ചെടുക്കാനുള്ള മോഹമാണ് ഈ അഭ്യർഥനയുടെ പിന്നിലെന്നു തിരിച്ചറിഞ്ഞ ശലോമോൻ ഇനി അവനോടു ക്ഷമിക്കേണ്ടതില്ലെന്നു തീരുമാനിച്ചു.
ആത്മീയരത്നങ്ങൾ
ഒന്നു രാജാക്കന്മാരിൽനിന്നുള്ള വിശേഷാശയങ്ങൾ
2:37, 41-46. ദിവ്യനിയമങ്ങളുടെ ലംഘനം ശിക്ഷ കൈവരുത്തുകയില്ലെന്നു ചിന്തിക്കുന്നത് എത്ര അപകടകരമാണ്! ‘ജീവനിലേക്കു നയിക്കുന്ന ഞെരുക്കമുള്ള വഴി’യിൽനിന്നു മനഃപൂർവം വ്യതിചലിക്കുന്നവർ ജ്ഞാനരഹിതമായ ആ തീരുമാനത്തിന്റെ പരിണതഫലങ്ങൾ കൊയ്യും.—മത്തായി 7:14.
ആഗസ്റ്റ് 8-14
ദൈവവചനത്തിലെ നിധികൾ | 1 രാജാക്കന്മാർ 3-4
“ജ്ഞാനത്തിന്റെ മൂല്യം”
ആ ജീവിതം പഠിപ്പിക്കുന്ന പാഠം
4 ശലോമോന്റെ വാഴ്ചയുടെ ആരംഭത്തിൽ ദൈവം അവന് ഒരു സ്വപ്നത്തിൽ പ്രത്യക്ഷനായി ഇഷ്ടമുള്ള വരം ചോദിച്ചുകൊള്ളാൻ പറഞ്ഞു. തനിക്ക് അനുഭവപരിചയമില്ലെന്ന് അറിയാമായിരുന്നതിനാൽ ശലോമോൻ, ജ്ഞാനമാണ് ചോദിച്ചത്. (1 രാജാക്കന്മാർ 3:5-9 വായിക്കുക.) സമ്പത്തോ മഹത്ത്വമോ അപേക്ഷിക്കാഞ്ഞതിൽ സംപ്രീതനായ യഹോവ അവന് “ജ്ഞാനവും വിവേകവുമുള്ളോരു ഹൃദയം” നൽകി, ഒപ്പം സമ്പദ്സമൃദ്ധിയും. (1 രാജാ. 3:10-14) ശലോമോന്റെ കീർത്തി മറ്റു ദേശങ്ങളിലേക്കും വ്യാപിച്ചു. അങ്ങനെയാണ് യേശു പരാമർശിച്ച ശെബായിലെ രാജ്ഞി ശലോമോന്റെ ജ്ഞാനമൊഴികൾ കേൾക്കാൻ കാതങ്ങൾ സഞ്ചരിച്ച് അവന്റെ അരമനയിൽ എത്തിയത്.—1 രാജാ. 10:1, 4-9.
5 ശലോമോന് ലഭിച്ചതുപോലെ അത്ഭുതകരമായി ജ്ഞാനം ലഭിക്കുമെന്ന് ഇന്ന് നാം പ്രതീക്ഷിക്കുന്നില്ല. “യഹോവയല്ലോ ജ്ഞാനം നല്കുന്നത്” എന്നെഴുതിയ ശലോമോൻ, ആ ദിവ്യഗുണം നേടുന്നതിനായി നാം പരിശ്രമിക്കേണ്ടതുണ്ടെന്നും പറയുകയുണ്ടായി. “ജ്ഞാനത്തിന്നു ചെവികൊടുക്കയും ബോധത്തിന്നു നിന്റെ ഹൃദയം ചായിക്കയും” ചെയ്യുക എന്ന് അവൻ പറഞ്ഞു. ‘വിളിക്കുക,’ ‘അന്വേഷിക്കുക,’ ‘തിരയുക’ എന്നിങ്ങനെയുള്ള പദങ്ങൾ അവൻ അതുമായി ബന്ധപ്പെട്ട് ഉപയോഗിച്ചു. (സദൃ. 2:1-6) നമുക്ക് ജ്ഞാനം നേടാൻ കഴിയും എന്നാണ് ഇത് കാണിക്കുന്നത്.
6 ‘ശലോമോനെപ്പോലെ ഞാൻ ദിവ്യജ്ഞാനത്തെ അമൂല്യമായി കാണുന്നുണ്ടോ?’ എന്ന് ഒരു ആത്മപരിശോധന നടത്തുന്നത് നല്ലതാണ്. സാമ്പത്തിക അനിശ്ചിതത്വങ്ങൾ നിമിത്തം പലരും ജോലിയിലും പണം സമ്പാദിക്കുന്നതിലും കൂടുതൽ ശ്രദ്ധപതിപ്പിക്കാൻ തുടങ്ങിയിരിക്കുന്നു. ഏതു കോഴ്സ് തിരഞ്ഞെടുക്കണം, എത്രത്തോളം പഠിക്കണം എന്ന പലരുടെയും തീരുമാനത്തെയും ഇത്തരം അനിശ്ചിതത്വങ്ങൾ സ്വാധീനിക്കാറുണ്ട്. നിങ്ങളുടെയും നിങ്ങളുടെ കുടുംബത്തിന്റെയും കാര്യമോ? ദിവ്യജ്ഞാനത്തെ ഒരു നിധിപോലെ തിരയുന്നു എന്നാണോ നിങ്ങളുടെ തിരഞ്ഞെടുപ്പുകൾ കാണിക്കുന്നത്? പണത്തെയും വിദ്യാഭ്യാസത്തെയും വീക്ഷിക്കുന്ന വിധത്തിൽ അൽപ്പം മാറ്റം വരുത്തിയാൽ ദൈവിക ജ്ഞാനം കൂടുതൽ സമ്പാദിക്കാൻ നിങ്ങൾക്കാകുമോ? ജ്ഞാനം സമ്പാദിക്കുന്നതും ജ്ഞാനപൂർവം പ്രവർത്തിക്കുന്നതും നിലനിൽക്കുന്ന പ്രയോജനങ്ങളിൽ കലാശിക്കുകതന്നെ ചെയ്യും. “അങ്ങനെ നീ നീതിയും ന്യായവും നേരും സകലസന്മാർഗ്ഗവും ഗ്രഹിക്കും” എന്ന് ശലോമോൻ എഴുതി.—സദൃ. 2:9.
ആത്മീയരത്നങ്ങൾ
യഹോവ ഉടമ്പടികളുടെ ദൈവമാണ്
15 അബ്രാഹാമിന്റെ പിൻഗാമികൾ ന്യായപ്രമാണത്തിൻകീഴിൽ ഒരു ജനതയെന്നനിലയിൽ സംഘടിപ്പിക്കപ്പെട്ടതോടെ, യഹോവ ഗോത്രപിതാവിനു കൊടുത്ത വാഗ്ദാനങ്ങൾക്കുചേർച്ചയിൽ അവരെ അനുഗ്രഹിച്ചു. പൊ.യു.മു. 1473-ൽ, മോശയുടെ പിൻഗാമിയായ യോശുവ ഇസ്രായേല്യരെ കനാൻദേശത്തേക്കു നയിച്ചു. അതേത്തുടർന്ന് ദേശം ഗോത്രങ്ങൾക്കിടയിൽ വിഭാഗിക്കപ്പെട്ടത് അബ്രാഹാമിന്റെ സന്തതിക്കു ദേശം നൽകുമെന്ന യഹോവയുടെ വാഗ്ദാനം നിവർത്തിച്ചു. ഇസ്രായേൽ വിശ്വസ്തരായിരുന്നപ്പോൾ, ശത്രുക്കളുടെമേൽ അവർക്കു വിജയം നൽകുമെന്ന തന്റെ വാഗ്ദാനം യഹോവ നിവർത്തിച്ചു. ഇതു ദാവീദ് രാജാവിന്റെ ഭരണകാലത്ത് വിശേഷാൽ സത്യമായിരുന്നു. ദാവീദിന്റെ പുത്രനായ ശലോമോന്റെ കാലമായപ്പോഴേക്കും, അബ്രാഹാമ്യ ഉടമ്പടിയുടെ മൂന്നാമത്തെ വശത്തിനു നിവൃത്തിയായി. “യെഹൂദയും യിസ്രായേലും കടൽക്കരയിലെ മണൽ പോലെ അസംഖ്യമായിരുന്നു; അവർ തിന്നുകയും കുടിക്കയും സന്തോഷിക്കയും ചെയ്തു പോന്നു.”—1 രാജാക്കന്മാർ 4:20.
ആഗസ്റ്റ് 15-21
ദൈവവചനത്തിലെ നിധികൾ | 1 രാജാക്കന്മാർ 5-6
“കഠിനാധ്വാനവും സ്നേഹവും ചേർന്ന ഒരു നിർമാണപ്രവർത്തനം”
‘ലെബാനോനിലെ ദേവദാരു പോലെ ഉയരമുള്ളത്’
ലെബാനോനിലെ മതിപ്പുളവാക്കുന്ന ഈ ദേവദാരുക്കളെ വർണിക്കാൻ തിരുവെഴുത്തുകൾ “ഉൽകൃഷ്ട”മായ, “പ്രൗഢമായ” എന്നിങ്ങനെയുള്ള പദങ്ങൾ ഉപയോഗിക്കുന്നു. (ഉത്തമഗീതം 5:15; യെഹെസ്കേൽ 17:23, NW) വലിപ്പം നിമിത്തവും തടി ദീർഘകാലം കേടുകൂടാതിരിക്കുന്നതിനാലും വീടുപണിയിലും കപ്പൽ നിർമാണത്തിലും ഗൃഹോപകരണങ്ങൾ ഉണ്ടാക്കുന്നതിലും ദേവദാരു വളരെക്കാലമായി ജനപ്രീതി ആർജിച്ചിട്ടുണ്ട്. തടിയുടെ നറുമണവും ഊഷ്മളമായ അരുണ വർണവും വളരെ ആകർഷകമാണ്. അതിലെ മരക്കറയുടെ (resin) ഉയർന്ന അളവു നിമിത്തം ഷഡ്പദങ്ങളുടെ ആക്രമണത്തെയും ആ തടി ചെറുക്കുന്നു. ഇവ നല്ല ഉയരമുള്ള കൂറ്റൻ വൃക്ഷങ്ങളാണ്. അവയ്ക്ക് 37 മീറ്റർ വരെ ഉയരവും 12 മീറ്റർ വരെ വണ്ണവും വെക്കുന്നു. അവയുടെ വേരുകൾ നല്ല നീളമുള്ളവയും ബലിഷ്ഠവുമാണ്. ചില ആധുനിക വനപാലകർ അവയെ “സസ്യലോകത്തിന്റെ മഹത്ത്വമാർന്ന മകുടം” എന്നു വർണിച്ചിരിക്കുന്നതിൽ അതിശയിക്കാനില്ല!
it-1-E 424
ദേവദാരു
ദേവാലയത്തിന്റെ പണികൾക്കു ധാരാളം ദേവദാരു തടികൾ ആവശ്യമായിരുന്നു. മരങ്ങൾ മുറിച്ച് മധ്യധരണ്യാഴിക്ക് അടുത്തുള്ള സോരിലേക്കും സീദോനിലേക്കും കയറ്റി അയയ്ക്കണം. അത് അവിടെനിന്ന് ചങ്ങാടങ്ങളായി കെട്ടി തീരത്തുകൂടെ ഒഴുക്കണം, സാധ്യതയനുസരിച്ച് യോപ്പയിലേക്ക്. എന്നിട്ട് ഈ വലിയ മരത്തടികൾ യരുശലേമിൽ എത്തിച്ചിരുന്നു. ഇതിനെല്ലാം ആയിരക്കണക്കിനു പണിക്കാർ വേണമായിരുന്നു.—1രാജ 5:6-18; 2ദിന 2:3-10.
it-2-E 1077 ¶1
ദേവാലയം
ശലോമോൻ ഇസ്രായേലിൽനിന്നും 30,000 പുരുഷന്മാരെ കൂട്ടിവരുത്തി. ഓരോ മാസവും അവരിൽ 10,000 പേരെ വീതം അദ്ദേഹം ലബാനോനിലേക്ക് അയയ്ക്കും; അവർ ഒരു മാസം അവിടെയും രണ്ടു മാസം അവരവരുടെ വീട്ടിലും ചെലവഴിക്കും. (1രാജ 5:13, 14) ഇസ്രായേലിൽ വന്നുതാമസിക്കുന്ന വിദേശികളുടെ ഇടയിൽനിന്ന് ശലോമോൻ 70,000 പേരെ ചുമട്ടുകാരായും 80,000 പേരെ കല്ലുവെട്ടുകാരായും എടുത്തു. (1രാജ 5:15; 9:20, 21; 2ദിന 2:2) പണിക്കു മേൽനോട്ടം വഹിക്കാൻ 550 പുരുഷന്മാരെയും സാധ്യതയനുസരിച്ച് അവരെ സഹായിക്കാൻ 3,300 പേരെയും ശലോമോൻ നിയമിച്ചു. (1രാജ 5:16; 9:22, 23) അതിൽ 250 പേർ ഇസ്രായേല്യരും 3,600 പേർ ഇസ്രായേലിൽ വന്നുതാമസിക്കുന്ന വിദേശികളും ആയിരുന്നിരിക്കാം.—2ദിന 2:17, 18.
ആത്മീയരത്നങ്ങൾ
g-E 5/12 17, ചതുരം
ബൈബിൾ—കൃത്യമായ പ്രവചനങ്ങളുടെ ഒരു പുസ്തകം, ഭാഗം 1
കൃത്യതയുള്ള വിവരണം
ചില സംഭവങ്ങൾ നടന്നതിന്റെ കൃത്യമായ വർഷവും തീയതിയും ബൈബിൾ രേഖപ്പെടുത്തുന്നുണ്ട്. 1 രാജാക്കന്മാർ 6:1-ൽ ഇങ്ങനെ കൃത്യമായ ഒരു സമയം പറഞ്ഞിരിക്കുന്നതിന്റെ ഉദാഹരണം കാണാം. ശലോമോൻ രാജാവ് ആലയം പണി തുടങ്ങിയത് എപ്പോഴാണെന്നാണ് ആ വാക്യം പറയുന്നത്. അവിടെ ഇങ്ങനെ പറയുന്നു: “ഇസ്രായേല്യർ ഈജിപ്തിൽനിന്ന് പുറപ്പെട്ടുപോന്നതിന്റെ 480-ാം വർഷം, (479 സമ്പൂർണവർഷങ്ങൾ) ശലോമോന്റെ വാഴ്ചയുടെ നാലാം വർഷം, സീവ് മാസത്തിൽ (അതായത്, രണ്ടാം മാസത്തിൽ) ശലോമോൻ യഹോവയുടെ ഭവനം പണിയാൻതുടങ്ങി.”
ബൈബിൾ പറയുന്നതനുസരിച്ച് ശലോമോന്റെ ഭരണത്തിന്റെ 4-ാം വർഷം ബി.സി. 1034 ആണ്. അവിടെനിന്ന് 479 വർഷങ്ങൾ പുറകോട്ട് എണ്ണിയാൽ നമ്മൾ ബി.സി. 1513-ൽ വന്നുനിൽക്കും, ഇസ്രായേല്യർ ഈജിപ്തിൽനിന്ന് പോന്ന അതേ വർഷം.
ആഗസ്റ്റ് 22-28
ദൈവവചനത്തിലെ നിധികൾ | 1 രാജാക്കന്മാർ 7
“രണ്ടു തൂണുകളിൽനിന്ന് നമുക്ക് എന്തു പഠിക്കാം?”
w13-E 12/1 13 ¶3
“മലകളിൽനിന്ന് നിങ്ങൾ ചെമ്പു കുഴിച്ചെടുക്കും”
ആലയംപണിക്ക് ശലോമോൻ രാജാവ് ഒരുപാട് ചെമ്പ് ഉപയോഗിച്ചിരുന്നു. ദാവീദ് രാജാവ് സിറിയ കീഴടക്കിയപ്പോൾ പിടിച്ചെടുത്തതാണ് അതിൽ അധികവും. (1ദിനവൃത്താന്തം 18:6-8) പുരോഹിതന്മാർക്ക് കഴുകാൻ ചെമ്പുകൊണ്ട് ഒരു കടൽ അതായത്, വെള്ളം നിറച്ചുവെക്കാനുള്ള ഒരു വലിയ പാത്രം വാർത്തുണ്ടാക്കി. അതിന്റെ ഭാരം ഏകദേശം 30,000 കിലോഗ്രാം ആയിരുന്നു. അതിൽ 66,000 ലിറ്റർ വെള്ളം കൊള്ളുമായിരുന്നു. (1രാജാക്കന്മാർ 7:23-26, 44-46) അതുപോലെ ആലയത്തിന്റെ പ്രവേശനത്തിൽ ചെമ്പുകൊണ്ടുള്ള രണ്ടു വലിയ തൂണുകൾ ഉണ്ടായിരുന്നു. അതിന് 26 അടി (8 മീ.) ഉയരമുണ്ടായിരുന്നു. ഓരോന്നിന്റെയും മുകളിൽ ഓരോ മകുടം ഉണ്ടായിരുന്നു. അതിന്റെ ഉയരം 7.3 അടി (2.2 മീ.) ആയിരുന്നു. 3 ഇഞ്ച് (7.5 സെമീ.) കനത്തിൽ നിർമിച്ച ആ തൂണുകളുടെ അകം പൊള്ളയായിരുന്നു. അതിന്റെ വ്യാസം 5.6 അടി (1.7 മീ.) ആയിരുന്നു. (1 രാജാക്കന്മാർ 7:15, 16; 2 ദിനവൃത്താന്തം 4:17) ഇതു മുഴുവൻ ഉണ്ടാക്കിയത് ചെമ്പുകൊണ്ടാണെന്ന് ഓർക്കണം.
it-1-E 348
ബോവസ്, II
വടക്കുവശത്തെ തൂണിനു ബോവസ് എന്നായിരുന്നു പേര്. അതിന്റെ അർഥം “ശക്തിയിൽ” എന്നായിരിക്കാം. തെക്കുവശത്തെ തൂണിന്റെ പേര് യാഖീൻ എന്നായിരുന്നു. അതിന്റെ അർഥം “(യഹോവ) ദൃഢമായി ഉറപ്പിക്കട്ടെ” എന്നും. നമ്മൾ ആലയത്തിന്റെ മുന്നിൽ നിന്ന് തൂണുകളുടെ പേരുകൾ ഒന്നിച്ചുവായിക്കുമ്പോൾ അത് ഈ അർഥം തരുമായിരുന്നു: “(യഹോവ തന്റെ) ശക്തിയിൽ (ദേവാലയത്തെ) ദൃഢമായി ഉറപ്പിക്കട്ടെ.” —1രാജ 7:15-21.
ആത്മീയരത്നങ്ങൾ
it-1-E 263
കുളിക്കുന്നത്
തന്റെ ജനം ശുദ്ധിയുള്ളവരായിരിക്കാൻ യഹോവ പ്രതീക്ഷിക്കുന്നു. ആലയത്തിൽ ചെയ്തിരുന്ന ചില ക്രമീകരണങ്ങളിൽനിന്ന് നമുക്ക് അതു മനസ്സിലാക്കാം. പുരോഹിതന്മാർക്ക് കൈകാലുകൾ കഴുകുന്നതിനുവേണ്ടി ലോഹംകൊണ്ട് ഒരു വലിയ പാത്രം ഉണ്ടാക്കി അതിൽ വെള്ളം നിറച്ചുവെച്ചിരുന്നു. (2ദിന 4:2-6) അതുപോലെ പാപപരിഹാരദിവസത്തിൽ മഹാപുരോഹിതൻ രണ്ടു പ്രാവശ്യം കുളിക്കും. (ലേവ 16:4, 23, 24) അസസേലിനുള്ള കോലാടിനെയുംകൊണ്ട് പോകുന്നവരും മൃഗയാഗങ്ങളുടെ അവശേഷിപ്പ് കൊണ്ടുപോകുന്നവരും യാഗം അർപ്പിക്കാനുള്ള ചുവന്ന പശുവിനെ പാളയത്തിനു പുറത്തേക്ക് കൊണ്ടുപോകുന്നവരും ദേഹം കഴുകി വസ്ത്രം അലക്കിയ ശേഷമേ ആരാധനാസ്ഥലത്ത് വീണ്ടും പ്രവേശിക്കാൻ സാധിക്കുമായിരുന്നുള്ളൂ.—ലേവ 16:26-28; സംഖ 19:2-10.
ആഗസ്റ്റ് 29–സെപ്റ്റംബർ 4
ദൈവവചനത്തിലെ നിധികൾ | 1 രാജാക്കന്മാർ 8
“ശലോമോന്റെ താഴ്മയോടെയുള്ള, ഹൃദയസ്പർശിയായ പ്രാർഥന”
പ്രാർഥനകൾ സമ്പുഷ്ടമാക്കാൻ ബൈബിൾ പഠിക്കുക
9 ഹൃദയത്തിൽനിന്നുള്ള പ്രാർഥനകൾക്കേ ദൈവം ചെവിചായ്ക്കൂ. 1 രാജാക്കന്മാർ 8-ാം അധ്യായത്തിൽ ശലോമോന്റെ ഹൃദയംഗമമായ ഒരു പ്രാർഥന രേഖപ്പെടുത്തിയിട്ടുണ്ട്. ബി.സി. 1026-ൽ യഹോവയുടെ ആലയ സമർപ്പണത്തോടു ബന്ധപ്പെട്ട് യെരുശലേമിൽ കൂടിവന്ന ജനങ്ങളുടെ മുമ്പാകെയാണ് അവൻ ആ പ്രാർഥന നടത്തിയത്. നിയമപെട്ടകം അതിവിശുദ്ധത്തിൽ സ്ഥാപിച്ചപ്പോൾ മേഘം ആലയത്തെ മൂടി. അപ്പോൾ ശലോമോൻ യഹോവയെ സ്തുതിച്ചുകൊണ്ട് പ്രാർഥിച്ചു.
10 ശലോമോന്റെ പ്രാർഥനയൊന്ന് അപഗ്രഥിച്ചു നോക്കുക. അതിൽ പലവട്ടം ഹൃദയത്തെ പരാമർശിച്ചിരിക്കുന്നത് നിങ്ങൾക്കു കാണാനാകും. യഹോവയ്ക്കു മാത്രമേ ഹൃദയങ്ങളെ ശോധന ചെയ്യാൻ കഴിയൂ എന്ന് ശലോമോൻ അംഗീകരിക്കുന്നു. (1 രാജാ. 8:38, 39) ആ പ്രാർഥന സൂചിപ്പിക്കുന്നതുപോലെ, പാപം ചെയ്ത ഒരാൾ ‘പൂർണ്ണഹൃദയത്തോടെ ദൈവത്തിങ്കലേക്കു തിരിഞ്ഞുവരുന്നെങ്കിൽ,’ ക്ഷമ ലഭിക്കുമെന്ന് അയാൾക്ക് പ്രതീക്ഷിക്കാനാകും. ദൈവജനം ശത്രുക്കളുടെ കയ്യിലകപ്പെടുന്ന സാഹചര്യങ്ങളിൽ, അവർ പൂർണഹൃദയത്തോടെ യഹോവയോട് പ്രാർഥിക്കുന്നെങ്കിൽ അവരുടെ അപേക്ഷ ദൈവം കേൾക്കും. (1 രാജാ. 8:48, 58, 61) നിങ്ങളുടെ പ്രാർഥനകൾ ഹൃദയത്തിൽനിന്നുള്ളതായിരിക്കണം എന്ന് ഇതു കാണിക്കുന്നില്ലേ?
വിശ്വസ്ത കൈകൾ ഉയർത്തി പ്രാർഥിക്കുവിൻ
7 നാം പ്രാർഥിക്കുന്നതു പരസ്യമായിട്ടാണെങ്കിലും രസഹ്യമായിട്ടാണെങ്കിലും നമ്മുടെ പ്രാർഥനകളിൽ താഴ്മ പ്രകടമാക്കണം എന്നതു നാം മനസ്സിൽ പിടിക്കേണ്ട ഒരു സുപ്രധാന തിരുവെഴുത്തു തത്ത്വമാണ്. (2 ദിനവൃത്താന്തം 7:13, 14) യെരൂശലേമിൽ യഹോവയുടെ ആലയത്തിന്റെ സമർപ്പണസമയത്തു ശലോമോൻ രാജാവ് പരസ്യമായി പ്രാർഥിച്ചപ്പോൾ താഴ്മ പ്രകടമാക്കി. ഭൂമിയിൽ നിർമിക്കപ്പെട്ടിട്ടുള്ളതിലേക്കും ഏറ്റവും പ്രൗഢമനോജ്ഞമായ മന്ദിരങ്ങളിൽ ഒന്ന് ശലോമോൻ പൂർത്തിയാക്കിയതേ ഉണ്ടായിരുന്നുള്ളൂ. എന്നിട്ടും, അവൻ താഴ്മയോടെ ഇങ്ങനെ പ്രാർഥിച്ചു: “ദൈവം യഥാർത്ഥമായി ഭൂമിയിൽ വസിക്കുമോ? സ്വർഗ്ഗത്തിലും സ്വർഗ്ഗാധിസ്വർഗ്ഗത്തിലും നീ അടങ്ങുകയില്ലല്ലോ; പിന്നെ ഞാൻ പണിതിരിക്കുന്ന ഈ ആലയത്തിൽ അടങ്ങുന്നതു എങ്ങനെ?”—1 രാജാക്കന്മാർ 8:27.
8 പരസ്യ പ്രാർഥനയിൽ മറ്റുള്ളവരെ പ്രതിനിധീകരിക്കുമ്പോൾ ശലോമോനെപ്പോലെ നാം താഴ്മയുള്ളവർ ആയിരിക്കണം. നാം കൃത്രിമ ഭക്തിയുടെ നാട്യം ഒഴിവാക്കണം. എങ്കിലും, നമ്മുടെ സ്വരത്തിൽ താഴ്മ പ്രകടമാക്കാനാകും. താഴ്മയോടെ ഉള്ള പ്രാർഥനകൾ പൊള്ള വാചകക്കസർത്തോ നാടകീയത നിറഞ്ഞതോ ആയിരിക്കില്ല. പ്രാർഥിക്കുന്ന വ്യക്തിയിലേക്കല്ല, മറിച്ച് ദൈവത്തിലേക്ക് ആയിരിക്കണം അവ ശ്രദ്ധ ആകർഷിക്കേണ്ടത്. (മത്തായി 6:5) നാം പ്രാർഥനയിൽ പറയുന്ന സംഗതികളാലും താഴ്മ പ്രകടമാക്കാവുന്നതാണ്. താഴ്മയോടെ നാം പ്രാർഥിക്കുന്നെങ്കിൽ, നമ്മുടെ ഇഷ്ടപ്രകാരം ദൈവം കാര്യങ്ങൾ ചെയ്യാൻ നാം ആവശ്യപ്പെടുന്നുവെന്ന തോന്നൽ ഉളവാക്കുന്ന വിധത്തിൽ ആയിരിക്കില്ല നമ്മുടെ പ്രാർഥനകൾ. മറിച്ച്, യഹോവയുടെ വിശുദ്ധ ഹിതത്തിനു ചേരുന്ന വിധത്തിൽ പ്രവർത്തിക്കാൻ നാം അവനോട് അപേക്ഷിക്കും. “യഹോവേ, ഞങ്ങളെ രക്ഷിക്കേണമേ; യഹോവേ, ഞങ്ങൾക്കു ശുഭത [“വിജയം,” NW] നല്കേണമേ” എന്ന് അപേക്ഷിച്ചപ്പോൾ സങ്കീർത്തനക്കാരൻ ഉചിതമായ മനോഭാവത്തിന് മാതൃക വെച്ചു.—സങ്കീർത്തനം 118:25; ലൂക്കൊസ് 18:9-14.
ആത്മീയരത്നങ്ങൾ
it-1-E 1060 ¶4
സ്വർഗം
ദൈവം സർവവ്യാപിയാണ് അഥവാ ദൈവം തൂണിലും തുരുമ്പിലും ഉണ്ട് എന്നല്ല ശലോമോൻ പറഞ്ഞതിന്റെ അർഥം. ദൈവത്തിന് ഒരു പ്രത്യേക വാസസ്ഥലമില്ലെന്നും അത് അർഥമാക്കുന്നില്ല. കാരണം, തുടർന്ന് ശലോമോൻ യഹോവയോടു പ്രാർഥിച്ചപ്പോൾ “അങ്ങയുടെ വാസസ്ഥലമായ സ്വർഗത്തിൽനിന്ന് കേട്ട് ഞങ്ങളോടു ക്ഷമിക്കേണമേ” എന്നു പറഞ്ഞു. ആത്മസൃഷ്ടികൾ വസിക്കുന്ന സ്വർഗമാണ് ശലോമോൻ ഇവിടെ ഉദ്ദേശിച്ചത്, നക്ഷത്രങ്ങളും ഗ്രഹങ്ങളും എല്ലാം ഉൾപ്പെടുന്ന ആകാശഗോളങ്ങൾക്ക് അപ്പുറമുള്ള സ്ഥലം.—1രാജ 8:30, 39.