ഗീതം 36
നമ്മുടെ ഹൃദയം കാത്തിടാം
1. കാത്തീടാം ഹൃദയം നമ്മൾ
എന്നേക്കും ജീവിപ്പാൻ.
ആരായുന്നു ഹൃദയത്തിൻ
ആന്തരങ്ങൾ ദൈവം.
മനസ്സാക്ഷിയിൻ ശാസനം
ഹൃദയം മാനിച്ചാൽ
യാഹിൻ പാതേ പോയീടും നാം
ഹൃദയശാന്തിയിൽ.
2. പ്രാർഥനാനിരതരായ് നാം
ഉള്ളം പകർന്നീടാം.
യാഹിൻ മുമ്പിൽ സമർപ്പിക്കാം
നന്ദി, സ്തുതി എല്ലാം.
ദൈവേഷ്ടം ചെയ്വാനായ് നമ്മൾ
മാനസം അർപ്പിക്കാം.
നിത്യം യാഹിൻ പ്രീതിയിൽ നാം
നിൽക്കാം വിശ്വസ്തമായ്.
3. ഹൃദയശുദ്ധി കാത്തീടാൻ
ദുഷ്ചിന്ത നീക്കാം നാം.
യാഹിൻ സ്നേഹം ഹൃദയത്തെ
തൊട്ടുണർത്തീടട്ടെ.
ദൈവത്തിൻ വചനം ഏറ്റും
ഇച്ഛാശക്തി നമ്മിൽ.
സേവിക്കാം നാം യാഹിൻ പ്രിയ
സ്നേഹിതരായെന്നും.
(സങ്കീ. 34:1; ഫിലി. 4:8; 1 പത്രോ. 3:4 കൂടെ കാണുക.)