ഗീതം 129
നമ്മൾ എന്നും സഹിച്ചുനിൽക്കും
1. നാം കഷ്ടതയിൻ നാളുകൾ
ധീരം നേരിടാം.
യേശു ചെയ്തപോൽ
ദൈവത്തിൻ വാഗ്ദാനങ്ങളും
നീതിയും കാൺമിൻ നാം,
എന്നും കൺമുന്നിലായ്.
(കോറസ്)
എല്ലാം സഹിച്ചു നമ്മൾ
നിൽക്കാം വിശ്വസ്തരായ്.
സ്നേഹാൽ നമ്മെ യഹോവ
താങ്ങും, സഹിച്ചു നാം നിന്നീടുവാൻ.
2. നാൾ ഏറിടുമ്പോൾ
ഏറുന്നു ദുഃഖനോവുകൾ.
നോവിന്നപ്പുറം,
കാൺക സന്തോഷനാളുകൾ.
ആ നാളിൻ ആശയിൽ
എന്നും സന്തോഷിക്കാം.
(കോറസ്)
എല്ലാം സഹിച്ചു നമ്മൾ
നിൽക്കാം വിശ്വസ്തരായ്.
സ്നേഹാൽ നമ്മെ യഹോവ
താങ്ങും, സഹിച്ചു നാം നിന്നീടുവാൻ.
3. നാം ജീവിച്ചിടും
നിർഭയരായ്, നിർദോഷരായ്.
യാഹിൻ വിധിനാൾ
വന്നിടുവോളം ധീരമായ്
കാത്തീടാം വിശ്വാസം.
ആ നാൾ ആസന്നമായ്.
(കോറസ്)
എല്ലാം സഹിച്ചു നമ്മൾ
നിൽക്കാം വിശ്വസ്തരായ്.
സ്നേഹാൽ നമ്മെ യഹോവ
താങ്ങും, സഹിച്ചു നാം നിന്നീടുവാൻ.
(പ്രവൃ. 20:19, 20; യാക്കോ. 1:12; 1 പത്രോ. 4:12-14 കൂടെ കാണുക.)