വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • g 8/07 പേ. 29
  • ലോകത്തെ വീക്ഷിക്കൽ

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ലോകത്തെ വീക്ഷിക്കൽ
  • ഉണരുക!—2007
  • ഉപതലക്കെട്ടുകള്‍
  • സമാനമായ വിവരം
  • ഉറക്കക്കുറവും ഉത്‌പാദനക്ഷമതയും
  • ഇന്ധനമായി ഗോതമ്പോ?
  • കച്ചവടക്കണ്ണുമായി പാപ്പായെ വരവേൽക്കുന്നു
  • മനസ്സിനെ കല്ലാക്കുന്ന വീഡിയോ ഗെയിമുകൾ
  • ഞാൻ കമ്പ്യൂട്ടർ, വീഡിയോ കളികളിൽ ഏർപ്പെടണമോ?
    ഉണരുക!—1996
  • ഇലക്‌ട്രോണിക്‌ ഗെയിമുകൾ അവയിൽ അപകടം പതിയിരിപ്പുണ്ടോ?
    ഉണരുക!—2003
  • നിങ്ങളുടെ ശരീരത്തിന്‌ ഉറക്കം ആവശ്യമായിരിക്കുന്നതിന്റെ കാരണം
    ഉണരുക!—1995
  • വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ
    2005 വീക്ഷാഗോപുരം
കൂടുതൽ കാണുക
ഉണരുക!—2007
g 8/07 പേ. 29

ലോകത്തെ വീക്ഷിക്കൽ

◼ “ഇന്നത്തെ ഒരു ശരാശരി അമേരിക്കൻ ഭവനത്തിൽ ആളുകളെക്കാളധികം ടെലിവിഷൻസെറ്റുകൾ ഉണ്ട്‌”​—⁠2.55 ആളുകൾക്ക്‌ 2.73 ടിവിസെറ്റുകൾ! “പകുതി അമേരിക്കൻ ഭവനങ്ങളിലും മൂന്നോ അതിലധികമോ ടിവിസെറ്റുകൾ ഉണ്ട്‌.”​—⁠അസോസിയേറ്റഡ്‌ പ്രസ്സ്‌, യു.എ⁠സ്‌.എ.

◼ “മറ്റു കുട്ടികളെ ബലാത്സംഗം ചെയ്യുകയോ പീഡിപ്പിക്കുകയോ” ചെയ്യുന്നതിന്റെ പേരിൽ ദക്ഷിണാഫ്രിക്കയിലെ കോടതികൾ ദിവസവും 82 കുട്ടികൾക്കെതിരെയുള്ള പരാതികൾ പരിഗണിച്ചുവരുന്നു. തങ്ങളെ ഇത്തരം ദുഷ്‌കൃത്യങ്ങൾക്കു “പ്രേരിപ്പിച്ചത്‌ ടിവി-യിൽ കണ്ട കാര്യങ്ങളാണ്‌” എന്ന്‌ അവരിൽ ഭൂരിഭാഗവും സമ്മതിച്ചതായി ചില വൃത്തങ്ങൾ അഭിപ്രായപ്പെടുന്നു.​—⁠ദ സ്റ്റാർ, ദക്ഷിണാഫ്രിക്ക.

ഉറക്കക്കുറവും ഉത്‌പാദനക്ഷമതയും

ഉറക്കക്കുറവിനിടയാക്കുന്ന ശീലങ്ങൾ സ്‌പെയിൻകാരിൽ ചിലരുടെ ഉത്‌പാദനക്ഷമത ഗണ്യമായി കുറയ്‌ക്കുന്നു. ബാർസലോണയിൽ, ഉറക്കവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾക്കുള്ള ഒരു ക്ലിനിക്ക്‌ നടത്തുന്ന ഡോക്ടർ എഡ്വേർഡ്‌ ഏസ്റ്റിവിൽ ചൂണ്ടിക്കാട്ടുന്നതനുസരിച്ച്‌ മറ്റു യൂറോപ്യരെ അപേക്ഷിച്ച്‌ നേരത്തെ ഉണരുകയും കൂടുതൽ നേരം ജോലിചെയ്യുകയും താമസിച്ച്‌ അത്താഴം കഴിക്കുകയും ശരാശരി 40 മിനിറ്റു കുറച്ച്‌ ഉറങ്ങുകയും ചെയ്യുന്നവരാണ്‌ സ്‌പെയിൻകാർ. മുൻകോപം, ഓർമക്കുറവ്‌, ഉത്‌കണ്‌ഠ, വിഷാദം എന്നിവയ്‌ക്ക്‌ ഉറക്കക്കുറവു കാരണമായേക്കാം. അതുകൊണ്ട്‌ ഡോക്ടർ ഏസ്റ്റിവിൽ മുന്നറിയിപ്പു മുഴക്കുന്നതുപോലെ “ബുദ്ധിശക്തി ഉപയോഗിക്കേണ്ടിവരുന്ന തൊഴിലുകളിലോ ഏകാഗ്രത ആവശ്യമുള്ള മറ്റേതെങ്കിലും പ്രവർത്തനങ്ങളിലോ ഏർപ്പെട്ടിരിക്കുന്ന ഏതൊരാളും ദിവസവും ഏഴോ എട്ടോ മണിക്കൂർ ഉറങ്ങിയിരിക്കണം.”

ഇന്ധനമായി ഗോതമ്പോ?

ഗോതമ്പ്‌ ഒരു ഇന്ധനമായി ഉപയോഗിക്കുന്നതു ധാർമികമൂല്യങ്ങൾക്കു നിരക്കുമോ? ഫ്രാങ്ക്‌ഫുർട്ടർ ആൽജെമൈന സോന്റാഗ്‌സ്റ്റ്‌സൈറ്റുങ്‌ എന്ന ജർമൻ പത്രം വിശദീകരിക്കുന്നതനുസരിച്ച്‌ ഗോതമ്പിന്റെ വിലയിടിയുകയും അതേസമയം ഇന്ധന എണ്ണയുടെ വില ഉയരുകയും ചെയ്യുന്ന സാഹചര്യത്തിൽ ഒരു കർഷകൻ ഗോതമ്പു കത്തിക്കുന്നതാണ്‌ ഇന്ധന എണ്ണ വാങ്ങാനായി അതു വിൽക്കുന്നതിലും ലാഭകരം. രണ്ടര കിലോ ഗോതമ്പ്‌ ഉത്‌പാദിപ്പിക്കാൻ ഒരാൾ 20 സെന്റ്‌ (ഏകദേശം 12 രൂപ) മുടക്കണം. എന്നാൽ അതു കത്തിക്കുകയാണെങ്കിൽ 60 സെന്റ്‌ (ഏകദേശം 36 രൂപ) വിലയുള്ള ഒരു ലിറ്റർ ഇന്ധന എണ്ണയുടെ ഗുണംചെയ്യും. എന്നാൽ പത്രം മറ്റൊരു ധർമസങ്കടത്തിലേക്കു വിരൽചൂണ്ടുന്നു: “മറ്റുള്ളവർ പട്ടിണികൊണ്ടു നട്ടംതിരിയുമ്പോൾ ഈ ധാന്യം കത്തിച്ചുകളയാൻ” എങ്ങനെ തോന്നും?

കച്ചവടക്കണ്ണുമായി പാപ്പായെ വരവേൽക്കുന്നു

2006-ൽ പാപ്പാ ജർമനിയിൽ നടത്തിയ സന്ദർശനത്തിൽനിന്നു ലാഭംകൊയ്യാൻ ഉത്‌പാദകരും വ്യാപാരികളും വിനോദസഞ്ചാര മേഖലയും മുന്നമേ ഒരുങ്ങിക്കഴിഞ്ഞിരുന്നു. എല്ലാവിധ സാധനസാമഗ്രികളുടെയും വിപണനത്തിനായി സഭയും ഒരു ബിസിനസ്സ്‌ പങ്കാളിയെ തിരഞ്ഞെടുത്തിരുന്നു. കൊന്തകൾ, മെഴുകുതിരികൾ, ആനാംവെള്ളം, ചായക്കപ്പുകൾ, തൊപ്പികൾ, ടീഷർട്ടുകൾ, കീച്ചെയ്‌നുകൾ, വത്തിക്കാന്റെ പതാക എന്നീ സ്‌മരണികകൾ അവിടെ ഒരുക്കിയിരുന്നു. ഡേർ ഷ്‌പീഗൽ വാർത്താമാസിക റിപ്പോർട്ടു ചെയ്യുന്നു: “യേശുക്രിസ്‌തു കച്ചവടക്കാരെ ആലയത്തിൽനിന്നു പുറത്താക്കിയ ഒരു സംഭവമേ ഉണ്ടായിട്ടില്ലെന്നമട്ടിലാണു കത്തോലിക്കാ സഭ ലാഭംകൊയ്യാൻ തുനിഞ്ഞിറങ്ങിയിരിക്കുന്നത്‌.”

മനസ്സിനെ കല്ലാക്കുന്ന വീഡിയോ ഗെയിമുകൾ

“യഥാർഥ ജീവിതത്തിൽ അരങ്ങേറുന്ന അക്രമങ്ങളെ ആളുകൾ നിർവികാരതയോടെ വീക്ഷിക്കാൻ അക്രമാസക്തമായ വീഡിയോ ഗെയിമുകൾ ഇടയാക്കും,” അമേരിക്കയിലുള്ള ലോവ സ്റ്റേറ്റ്‌ യൂണിവേഴ്‌സിറ്റിയിലെ മനശ്ശാസ്‌ത്ര ഗവേഷകർ അഭിപ്രായപ്പെടുന്നു. ഇത്തരം ഗെയിമുകൾ “അക്രമാസക്ത ചിന്തകൾ, കോപം, മാനസിക ഉദ്ദീപനം, അക്രമാസക്ത പെരുമാറ്റം എന്നിവ വർധിപ്പിക്കുന്നു” എന്നു മുൻപഠനങ്ങൾ കാണിക്കുകയുണ്ടായി. ആ പഠനത്തിന്റെ ഭാഗമായി, അക്രമാസക്തമോ അല്ലാത്തതോ ആയ വീഡിയോ ഗെയിമുകളിൽ ഏർപ്പെട്ടുകഴിഞ്ഞ ഉടനെ ചിലരെ, യഥാർഥ അക്രമരംഗങ്ങളുടെ ചിത്രീകരണങ്ങൾ കാണിക്കുകയും അവരുടെ ഹൃദയമിടിപ്പും മാനസിക പ്രതികരണവും നിരീക്ഷിക്കുകയും ചെയ്‌തു. “അക്രമാസക്ത വീഡിയോ ഗെയിമുകളിൽ ഏർപ്പെടുന്നവർ എല്ലാത്തരം അക്രമത്തോടും ഇഴുകിച്ചേരുകയും ക്രമേണ അവരുടെ മനസ്സു മരവിച്ചുപോകുകയും ചെയ്യുന്നു” എന്ന്‌ ആ പഠനം തെളിയിച്ചു.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക