വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • bh അധ്യാ. 2 പേ. 18-26
  • ബൈബിൾ ദൈവത്തിൽനിന്നുള്ള ഒരു ഗ്രന്ഥം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ബൈബിൾ ദൈവത്തിൽനിന്നുള്ള ഒരു ഗ്രന്ഥം
  • ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു?
  • ഉപതലക്കെട്ടുകള്‍
  • സമാനമായ വിവരം
  • യോജി​പ്പും കൃത്യ​ത​യും ഉള്ളത്‌
  • പ്രാ​യോ​ഗി​ക ജ്ഞാനം ഉൾക്കൊ​ള്ളു​ന്ന ഒരു ഗ്രന്ഥം
  • ഒരു പ്രവച​ന​ഗ്ര​ന്ഥം
  • ‘ദൈവ​വ​ച​നം ജീവനു​ള്ളത്‌’
  • ബൈബിൾ—ദൈവത്തിൽനിന്നുള്ള പുസ്‌തകം
    ബൈബിൾ എന്താണ്‌ പഠിപ്പിക്കുന്നത്‌?
  • ദൈവപരിജ്ഞാനം വെളിപ്പെടുത്തുന്ന പുസ്‌തകം
    നിത്യജീവനിലേക്കു നയിക്കുന്ന പരിജ്ഞാനം
  • ഒരു പ്രവചന ഗ്രന്ഥം
    സകലർക്കും വേണ്ടിയുള്ള ഒരു ഗ്രന്ഥം
  • ബൈബിൾ—സത്യത്തി​ന്റെ ആശ്രയ​യോ​ഗ്യ​മായ ഉറവിടം
    2020 വീക്ഷാഗോപുരം (പൊതുപതിപ്പ്‌)
കൂടുതൽ കാണുക
ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു?
bh അധ്യാ. 2 പേ. 18-26

അധ്യായം രണ്ട്‌

ബൈബിൾ ദൈവ​ത്തിൽനി​ന്നു​ള്ള ഒരു ഗ്രന്ഥം

  • ഏതെല്ലാം വിധങ്ങ​ളി​ലാണ്‌ ബൈബിൾ മറ്റു പുസ്‌ത​ക​ങ്ങ​ളിൽനി​ന്നു വ്യത്യ​സ്‌ത​മാ​യി​രി​ക്കു​ന്നത്‌?

  • വ്യക്തിപരമായ പ്രശ്‌ന​ങ്ങൾ തരണം​ചെ​യ്യാൻ ബൈബി​ളി​നു നിങ്ങളെ സഹായി​ക്കാ​നാ​കു​ന്നത്‌ എങ്ങനെ?

  • നിങ്ങൾക്കു ബൈബി​ളി​ലെ പ്രവച​ന​ങ്ങൾ വിശ്വ​സി​ക്കാ​വു​ന്നത്‌ എന്തു​കൊണ്ട്‌?

1, 2. ബൈബിൾ ദൈവ​ത്തിൽനി​ന്നു​ള്ള വിശി​ഷ്ട​മാ​യ ഒരു സമ്മാന​മാ​യി​രി​ക്കു​ന്നത്‌ ഏതെല്ലാം വിധങ്ങ​ളിൽ?

ഒരു ഉറ്റ സുഹൃ​ത്തിൽനി​ന്നു വിലപ്പെട്ട ഒരു സമ്മാനം ലഭിച്ച സന്ദർഭം നിങ്ങൾ ഓർക്കു​ന്നു​ണ്ടോ? അതു നിങ്ങൾക്കു വളരെ ഉത്സാഹ​വും സന്തോ​ഷ​വും പകർന്ന അനുഭ​വ​മാ​യി​രു​ന്നി​രി​ക്കണം. സമ്മാനം അതു നൽകുന്ന വ്യക്തി​യെ​ക്കു​റിച്ച്‌ ഒരു കാര്യം നിങ്ങ​ളോ​ടു പറയുന്നു: അയാൾ നിങ്ങളു​ടെ സൗഹൃദം വിലമ​തി​ക്കു​ന്നു​വെന്ന്‌. സുഹൃത്ത്‌ സ്‌നേ​ഹ​പൂർവം നൽകിയ ആ സമ്മാന​ത്തി​നു നിങ്ങൾ നന്ദി പ്രകടി​പ്പി​ച്ചു​വെ​ന്ന​തി​നു സംശയ​മി​ല്ല.

2 ദൈവ​ത്തിൽനി​ന്നു​ള്ള ഒരു സമ്മാന​മാ​ണു ബൈബിൾ. അതിനാ​യി നാം തീർച്ച​യാ​യും നന്ദിയു​ള്ള​വർ ആയിരി​ക്ക​ണം. മറ്റൊ​രി​ട​ത്തും ലഭിക്കു​ക​യി​ല്ലാ​ത്ത വിവര​ങ്ങ​ളാണ്‌ ഈ അതുല്യ​ഗ്ര​ന്ഥം വെളി​പ്പെ​ടു​ത്തു​ന്നത്‌. ഉദാഹ​ര​ണ​ത്തിന്‌, ഭൂമി​യു​ടെ​യും താരനി​ബി​ഡ​മാ​യ ആകാശ​ത്തി​ന്റെ​യും ആദ്യ സ്‌ത്രീ​യു​ടെ​യും പുരു​ഷ​ന്റെ​യും സൃഷ്ടി​യെ​ക്കു​റിച്ച്‌ അതു നമ്മോടു പറയുന്നു. ജീവിത പ്രശ്‌ന​ങ്ങ​ളും ഉത്‌ക​ണ്‌ഠ​ക​ളും കൈകാ​ര്യം ചെയ്യാ​നു​ത​കു​ന്ന ആശ്രയ​യോ​ഗ്യ​മാ​യ തത്ത്വങ്ങൾ ബൈബി​ളിൽ അടങ്ങി​യി​രി​ക്കു​ന്നു. ദൈവം തന്റെ ഉദ്ദേശ്യം നിറ​വേ​റ്റു​ക​യും ഭൂമി​യിൽ മെച്ചപ്പെട്ട അവസ്ഥകൾ കൊണ്ടു​വ​രു​ക​യും ചെയ്യു​ന്നത്‌ എങ്ങനെ​യാ​യി​രി​ക്കു​മെന്ന്‌ അതു വിശദീ​ക​രി​ക്കു​ന്നു. ഉത്സാഹ​വും താത്‌പ​ര്യ​വും ജനിപ്പി​ക്കാൻപോ​ന്ന എത്ര വിശി​ഷ്ട​മാ​യ ഒരു സമ്മാന​മാ​ണു ബൈബിൾ!

3. യഹോവ നമുക്കു ബൈബിൾ നൽകി​യി​രി​ക്കു​ന്നു​വെ​ന്നത്‌ അവനെ​ക്കു​റിച്ച്‌ എന്തു വെളി​പ്പെ​ടു​ത്തു​ന്നു, അതു ഹൃദ​യോ​ഷ്‌മ​ള​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

3 ബൈബിൾ അങ്ങേയറ്റം സന്തോഷം പകരുന്ന, ഹൃദ​യോ​ഷ്‌മ​ള​മാ​യ ഒരു സമ്മാനം കൂടി​യാണ്‌. കാരണം, ആ സമ്മാനം നൽകിയ വ്യക്തിയെ, അതായത്‌ യഹോ​വ​യാം ദൈവത്തെ കുറിച്ച്‌ അതു ചില കാര്യങ്ങൾ വെളി​പ്പെ​ടു​ത്തു​ന്നു. ഇത്തര​മൊ​രു ഗ്രന്ഥം നൽകി​യി​രി​ക്കു​ന്നു എന്നത്‌ നാം അവനെ അടുത്ത​റി​യാൻ അവൻ ആഗ്രഹി​ക്കു​ന്നു എന്നതിന്റെ തെളി​വാണ്‌. യഹോ​വ​യോട്‌ അടുത്തു​ചെ​ല്ലു​ന്ന​തി​നു നിങ്ങളെ സഹായി​ക്കാൻ ബൈബി​ളി​നു കഴിയും.

4. ബൈബി​ളി​ന്റെ വിതര​ണ​ത്തോ​ടു ബന്ധപ്പെട്ട എന്താണു നിങ്ങളിൽ മതിപ്പു​ള​വാ​ക്കു​ന്നത്‌?

4 നിങ്ങൾക്ക്‌ ഒരു ബൈബിൾ ഉണ്ടായി​രി​ക്കു​മ​ല്ലോ, മറ്റനേ​ക​രു​ടെ​യും കൈവശം അതുണ്ട്‌. ബൈബിൾ പൂർണ​മാ​യോ ഭാഗി​ക​മാ​യോ 2,300-ലധികം ഭാഷക​ളിൽ പ്രസി​ദ്ധീ​ക​രി​ക്ക​പ്പെ​ട്ടി​ട്ടുണ്ട്‌. അതു​കൊ​ണ്ടു​ത​ന്നെ ലോക​ജ​ന​ത​യു​ടെ 90 ശതമാ​ന​ത്തി​ല​ധി​ക​ത്തി​നും അതു ലഭ്യമാണ്‌. ശരാശരി പത്തു ലക്ഷത്തി​ല​ധി​കം ബൈബി​ളു​ക​ളാണ്‌ ഓരോ ആഴ്‌ച​യും വിതരണം ചെയ്യ​പ്പെ​ടു​ന്നത്‌! മുഴു ബൈബി​ളി​ന്റെ​യോ അതിന്റെ ഭാഗങ്ങ​ളു​ടെ​യോ ശതകോ​ടി​ക്ക​ണ​ക്കി​നു പ്രതികൾ അച്ചടി​ക്ക​പ്പെ​ട്ടി​ട്ടുണ്ട്‌. ബൈബിൾപോ​ലെ വേറൊ​രു ഗ്രന്ഥവു​മി​ല്ല എന്നതു തർക്കമറ്റ വസ്‌തു​ത​യാണ്‌.

വിശുദ്ധ തിരുവെഴുത്തുകളുടെ പുതിയലോക ഭാഷാന്തരം നിരവധി ഭാഷകളിൽ

“വിശുദ്ധ തിരു​വെ​ഴു​ത്തു​ക​ളു​ടെ പുതി​യ​ലോ​ക ഭാഷാ​ന്ത​രം” നിരവധി ഭാഷക​ളിൽ ലഭ്യമാണ്‌

5. ഏതു വിധത്തി​ലാണ്‌ ബൈബിൾ “ദൈവ​ശ്വാ​സീ​യ”മായി​രി​ക്കു​ന്നത്‌?

5 ബൈബിൾ “ദൈവ​ശ്വാ​സീ​യ”വുമാണ്‌. (2 തിമൊ​ഥെ​യൊസ്‌ 3:16) ഏതു വിധത്തിൽ? ബൈബിൾത​ന്നെ ഉത്തരം നൽകുന്നു: “ദൈവ​ക​ല്‌പ​ന​യാൽ മനുഷ്യർ പരിശു​ദ്ധാ​ത്മ​നി​യോ​ഗം പ്രാപി​ച്ചി​ട്ടു സംസാ​രി​ച്ച​ത​ത്രേ.” (2 പത്രൊസ്‌ 1:21) അത്‌ ഇങ്ങനെ ദൃഷ്ടാ​ന്തീ​ക​രി​ക്കാം: ഒരു ബിസി​ന​സ്സു​കാ​രൻ തന്റെ സെക്ര​ട്ട​റി​യെ​ക്കൊണ്ട്‌ ഒരു കത്തെഴു​തി​ച്ചേ​ക്കാം. അതിലെ ആശയങ്ങ​ളും നിർദേ​ശ​ങ്ങ​ളും ബിസി​ന​സ്സു​കാ​ര​ന്റേ​താണ്‌. അതിനാൽ കത്ത്‌ അദ്ദേഹ​ത്തി​ന്റേ​താണ്‌, സെക്ര​ട്ട​റി​യു​ടേ​തല്ല. സമാന​മാ​യി, ബൈബി​ളിൽ അടങ്ങി​യി​രി​ക്കു​ന്ന സന്ദേശം ദൈവ​ത്തി​ന്റേ​താണ്‌, അല്ലാതെ അത്‌ എഴുതിയ മനുഷ്യ​രു​ടേ​തല്ല. അതു​കൊണ്ട്‌ മുഴു ബൈബി​ളും യഥാർഥ​ത്തിൽ “ദൈവ​വ​ചന”മാണ്‌.—1 തെസ്സ​ലൊ​നീ​ക്യർ 2:13.

യോജി​പ്പും കൃത്യ​ത​യും ഉള്ളത്‌

6, 7. ബൈബി​ളി​ലെ വിവര​ങ്ങ​ളു​ടെ യോജിപ്പ്‌ വളരെ ശ്രദ്ധേ​യ​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

6 ബൈബിൾ എഴുത​പ്പെ​ട്ടത്‌ 1,600-ലധികം വർഷം​കൊ​ണ്ടാണ്‌. അതിന്റെ എഴുത്തു​കാർ വ്യത്യ​സ്‌ത കാലഘ​ട്ട​ങ്ങ​ളിൽ ജീവി​ച്ചി​രു​ന്ന​വ​രും വ്യത്യ​സ്‌ത പശ്ചാത്ത​ല​ത്തിൽനി​ന്നു​ള്ള​വ​രും ആയിരു​ന്നു. അവരിൽ ചിലർ കൃഷി​ക്കാ​രും മീൻപി​ടു​ത്ത​ക്കാ​രും ഇടയന്മാ​രും ആയിരു​ന്നു. മറ്റുചി​ല​രാ​ക​ട്ടെ, പ്രവാ​ച​ക​ന്മാ​രും ന്യായാ​ധി​പ​ന്മാ​രും രാജാ​ക്ക​ന്മാ​രും. സുവി​ശേഷ എഴുത്തു​കാ​ര​നാ​യ ലൂക്കൊസ്‌ ഒരു വൈദ്യ​നാ​യി​രു​ന്നു. എഴുത്തു​കാ​രു​ടെ പശ്ചാത്തലം വ്യത്യ​സ്‌ത​മാ​യി​രു​ന്നി​ട്ടും ബൈബി​ളിന്‌ ആദി​യോ​ട​ന്തം പൊരു​ത്ത​മുണ്ട്‌.a

7 മനുഷ്യ​വർഗ​ത്തി​ന്റെ പ്രശ്‌ന​ങ്ങൾ തുടങ്ങി​യത്‌ എങ്ങനെ​യാ​ണെ​ന്നു ബൈബി​ളി​ന്റെ ആദ്യപു​സ്‌ത​കം നമ്മോടു പറയുന്നു. ഭൂമി മുഴു​വ​നും ഒരു പറുദീസ അഥവാ ഉദ്യാനം ആയിത്തീ​രു​മെന്ന്‌ അതിന്റെ അവസാന പുസ്‌ത​കം വ്യക്തമാ​ക്കു​ന്നു. ബൈബി​ളി​ലെ മുഴു വിവര​ങ്ങ​ളും ആയിര​ക്ക​ണ​ക്കി​നു വർഷങ്ങ​ളി​ലെ ചരിത്രം ഉൾക്കൊ​ള്ളു​ന്ന​താണ്‌. ദൈ​വോ​ദ്ദേ​ശ്യം എന്താ​ണെ​ന്നും അത്‌ എങ്ങനെ നിറ​വേ​റു​മെ​ന്നും മനസ്സി​ലാ​ക്കാൻ ഒന്നല്ലെ​ങ്കിൽ മറ്റൊരു വിധത്തിൽ അവ നമ്മെ സഹായി​ക്കു​ന്നു. ബൈബി​ളി​ന്റെ യോജിപ്പ്‌ ശ്രദ്ധേ​യ​മാണ്‌. അതുത​ന്നെ​യാണ്‌ ദൈവ​ത്തിൽനി​ന്നു​ള്ള ഒരു ഗ്രന്ഥത്തിൽനി​ന്നു നാം പ്രതീ​ക്ഷി​ക്കു​ക, അല്ലേ?

8. ബൈബി​ളി​ന്റെ ശാസ്‌ത്രീ​യ കൃത്യ​ത​യ്‌ക്ക്‌ ഉദാഹ​ര​ണ​ങ്ങൾ നൽകുക.

8 ബൈബിൾ ശാസ്‌ത്രീ​യ​മാ​യി കൃത്യ​ത​യു​ള്ള​താണ്‌. ശാസ്‌ത്ര​ജ്ഞ​രും മറ്റും ദീർഘ​കാ​ല​ത്തി​നു​ശേഷം മാത്രം മനസ്സി​ലാ​ക്കി​യ വിവര​ങ്ങൾപോ​ലും അതിലുണ്ട്‌. ഉദാഹ​ര​ണ​ത്തിന്‌, ശുചി​ത്വ​വും രോഗി​ക​ളെ മാറ്റി​പ്പാർപ്പി​ക്ക​ലും സംബന്ധിച്ച്‌ പുരാതന ഇസ്രാ​യേ​ലി​നു​ള്ള നിയമങ്ങൾ ലേവ്യ​പു​സ്‌ത​ക​ത്തിൽ അടങ്ങി​യി​രു​ന്നു. എന്നാൽ, അവർക്കു ചുറ്റു​മു​ണ്ടാ​യി​രു​ന്ന ജനതകൾക്കാ​ക​ട്ടെ അത്തരം കാര്യ​ങ്ങ​ളെ​ക്കു​റി​ച്ചു യാതൊ​രു അറിവു​മു​ണ്ടാ​യി​രു​ന്നില്ല. ഭൂമി​യു​ടെ ആകൃതി സംബന്ധി​ച്ചു തെറ്റി​ദ്ധാ​ര​ണ​കൾ നിലനി​ന്നി​രു​ന്ന ഒരു കാലത്ത്‌ ബൈബിൾ അതിനെ വൃത്തം അല്ലെങ്കിൽ ഗോളം എന്ന്‌ അർഥമുള്ള മണ്ഡലം എന്നു വിളിച്ചു. (യെശയ്യാ​വു 40:22) “ഭൂമിയെ നാസ്‌തി​ത്വ​ത്തി​ന്മേൽ തൂക്കുന്നു” അതായത്‌ ഭൂമി യാതൊ​രു താങ്ങു​മി​ല്ലാ​തെ​യാ​ണു സ്ഥിതി​ചെ​യ്യു​ന്ന​തെന്ന്‌ ബൈബിൾ കൃത്യ​മാ​യി പറഞ്ഞു. (ഇയ്യോബ്‌ 26:7) ബൈബിൾ ഒരു ശാസ്‌ത്ര​ഗ്ര​ന്ഥ​മല്ല എന്നതു ശരിതന്നെ. എങ്കിലും, ശാസ്‌ത്രീ​യ കാര്യ​ങ്ങ​ളെ​പ്പ​റ്റി പറയു​മ്പോൾ അതു കൃത്യ​ത​യു​ള്ള​താണ്‌. ദൈവ​ത്തിൽനി​ന്നു​ള്ള ഒരു ഗ്രന്ഥത്തിൽ നാം പ്രതീ​ക്ഷി​ക്കു​ന്ന​തും ഇതുത​ന്നെ​യ​ല്ലേ?

9. (എ) ബൈബിൾ ചരി​ത്ര​പ​ര​മാ​യി കൃത്യ​ത​യു​ള്ള​തും ആശ്രയ​യോ​ഗ്യ​വും ആണെന്ന്‌ അതുതന്നെ പ്രകട​മാ​ക്കു​ന്നത്‌ ഏതു വിധങ്ങ​ളിൽ? (ബി) എഴുത്തു​കാ​രു​ടെ സത്യസന്ധത ബൈബി​ളി​നെ​ക്കു​റി​ച്ചു നിങ്ങ​ളോട്‌ എന്തു പറയുന്നു?

9 കൂടാതെ, ബൈബിൾ ചരി​ത്ര​പ​ര​മാ​യി കൃത്യ​ത​യു​ള്ള​തും ആശ്രയ​യോ​ഗ്യ​വും ആണ്‌. അതിലെ വിവര​ണ​ങ്ങൾ വസ്‌തു​നി​ഷ്‌ഠ​മാണ്‌. അതിൽ വ്യക്തി​ക​ളു​ടെ പേരു മാത്രമല്ല അവരുടെ വംശപ​ര​മ്പ​ര​യും ഉൾപ്പെ​ടു​ത്തി​യി​രി​ക്കു​ന്നു.b സ്വന്തം ജനതയു​ടെ പരാജ​യ​ങ്ങ​ളെ​ക്കു​റി​ച്ചു പലപ്പോ​ഴും പരാമർശി​ക്കു​ക​യി​ല്ലാത്ത ലൗകിക ചരി​ത്ര​കാ​ര​ന്മാ​രിൽനി​ന്നു വ്യത്യ​സ്‌ത​രാ​യി​രു​ന്നു ബൈബി​ളെ​ഴു​ത്തു​കാർ. തങ്ങൾക്കു​ത​ന്നെ​യും തങ്ങളുടെ ജനതയ്‌ക്കും വന്ന വീഴ്‌ച​കൾപോ​ലും അവർ സത്യസ​ന്ധ​മാ​യി രേഖ​പ്പെ​ടു​ത്തു​ക​യു​ണ്ടാ​യി. ഉദാഹ​ര​ണ​ത്തിന്‌, തനിക്കു കടുത്ത ശിക്ഷ ലഭിച്ച ഗുരു​ത​ര​മാ​യ ഒരു തെറ്റി​നെ​ക്കു​റി​ച്ചു ബൈബി​ളി​ലെ സംഖ്യാ​പു​സ്‌ത​ക​ത്തിൽ എഴുത്തു​കാ​ര​നാ​യ മോശെ സമ്മതിച്ചു പറയു​ന്നുണ്ട്‌. (സംഖ്യാ​പു​സ്‌ത​കം 20:2-12) മറ്റു ചരി​ത്ര​വി​വ​ര​ണ​ങ്ങ​ളിൽ അത്തരം സത്യസന്ധത കാണുക പ്രയാ​സ​മാണ്‌. എന്നാൽ അതു ബൈബിൾ വിവര​ണ​ങ്ങ​ളിൽ കാണാം. കാരണം, അതു ദൈവ​ത്തിൽനി​ന്നു​ള്ള ഒരു ഗ്രന്ഥമാണ്‌.

പ്രാ​യോ​ഗി​ക ജ്ഞാനം ഉൾക്കൊ​ള്ളു​ന്ന ഒരു ഗ്രന്ഥം

10. ബൈബിൾ പ്രാ​യോ​ഗി​ക ജ്ഞാനം ഉൾക്കൊ​ള്ളു​ന്ന ഒരു ഗ്രന്ഥമാ​യി​രി​ക്കു​ന്നത്‌ അതിശ​യ​മ​ല്ലാ​ത്തത്‌ എന്തു​കൊണ്ട്‌?

10 ബൈബിൾ ദൈവ​നി​ശ്വ​സ്‌ത​മാ​യ​തി​നാൽ അത്‌, “ഉപദേ​ശ​ത്തി​ന്നും ശാസന​ത്തി​ന്നും ഗുണീ​ക​ര​ണ​ത്തി​ന്നും . . . പ്രയോ​ജ​ന​മു​ള്ള”താണ്‌. (2 തിമൊ​ഥെ​യൊസ്‌ 3:16, 17) അതേ, പ്രാ​യോ​ഗി​ക ജ്ഞാനം ഉൾക്കൊ​ള്ളു​ന്ന ഒരു ഗ്രന്ഥമാ​ണു ബൈബിൾ. മനുഷ്യ പ്രകൃതം സംബന്ധിച്ച ആഴമായ അറിവ്‌ അതിൽ പ്രതി​ഫ​ലി​ച്ചു കാണാം. ബൈബിൾ അത്തര​മൊ​രു ഗ്രന്ഥമാ​യി​രി​ക്കു​ന്ന​തിൽ അതിശ​യ​മി​ല്ല. കാരണം, സ്രഷ്ടാ​വാ​യ യഹോ​വ​യാം ദൈവ​മാണ്‌ അതിന്റെ ഗ്രന്ഥകർത്താവ്‌! നമ്മുടെ ചിന്താ​രീ​തി​യും വികാ​ര​ങ്ങ​ളും നമ്മെക്കാൾ മെച്ചമാ​യി അവൻ മനസ്സി​ലാ​ക്കു​ന്നു. മാത്രമല്ല, സന്തുഷ്ട​രാ​യി​രി​ക്കു​ന്ന​തി​നു നമുക്ക്‌ എന്താണ്‌ ആവശ്യ​മാ​യി​രി​ക്കു​ന്ന​തെന്ന്‌ അവനറി​യാം. അതു​പോ​ലെ, നാം ഒഴിവാ​ക്കേണ്ട പ്രവർത്ത​ന​ഗ​തി​ക​ളും.

11, 12. (എ) ഗിരി​പ്ര​ഭാ​ഷ​ണ​ത്തിൽ യേശു ചർച്ച ചെയ്‌ത ചില വിഷയ​ങ്ങ​ളേവ? (ബി) മറ്റ്‌ ഏതു പ്രാ​യോ​ഗി​ക കാര്യ​ങ്ങ​ളാ​ണു ബൈബി​ളിൽ അടങ്ങി​യി​രി​ക്കു​ന്നത്‌, അതിലെ ബുദ്ധി​യു​പ​ദേ​ശം എക്കാല​ത്തും മൂല്യ​വ​ത്താ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

11 ഗിരി​പ്ര​ഭാ​ഷ​ണ​മെന്ന്‌ അറിയ​പ്പെ​ടു​ന്ന, യേശു​വി​ന്റെ പ്രസം​ഗ​ത്തെ​ക്കു​റി​ച്ചു ചിന്തി​ക്കു​ക. മത്തായി 5 മുതൽ 7 വരെയുള്ള അധ്യാ​യ​ങ്ങ​ളി​ലാണ്‌ അതു രേഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നത്‌. യേശു​വി​ന്റെ അതിവി​ശി​ഷ്ട പഠിപ്പി​ക്ക​ലി​നു​ള്ള ഒരു ഉദാഹ​ര​ണ​മാണ്‌ അത്‌. യഥാർഥ സന്തുഷ്ടി​യി​ലേ​ക്കു​ള്ള മാർഗം, തർക്കങ്ങൾ പരിഹ​രി​ക്കേണ്ട രീതി, പ്രാർഥി​ക്കേണ്ട വിധം, ഭൗതിക കാര്യങ്ങൾ സംബന്ധിച്ച്‌ ഉചിത​മാ​യ വീക്ഷണം പുലർത്താ​നാ​കു​ന്ന വിധം തുടങ്ങി നിരവധി വിഷയ​ങ്ങ​ളെ​ക്കു​റിച്ച്‌ ആ അവസര​ത്തിൽ അവൻ സംസാ​രി​ച്ചു. യേശു​വി​ന്റെ വാക്കുകൾ അന്നത്തെ​പ്പോ​ലെ ശക്തവും പ്രാ​യോ​ഗി​ക​വു​മാണ്‌ ഇന്നും.

12 കുടും​ബ​ജീ​വി​തം, തൊഴിൽശീ​ല​ങ്ങൾ, മറ്റുള്ള​വ​രു​മാ​യു​ള്ള ബന്ധം എന്നിവ​യോ​ടു ബന്ധപ്പെ​ട്ട​താണ്‌ ചില ബൈബിൾ തത്ത്വങ്ങൾ. ഈ തത്ത്വങ്ങൾ സകലർക്കും ബാധക​മാ​കു​ന്ന​തും അതിലെ ബുദ്ധി​യു​പ​ദേ​ശം എല്ലായ്‌പോ​ഴും പ്രയോ​ജ​ന​പ്ര​ദ​വും ആണ്‌. യെശയ്യാ​പ്ര​വാ​ച​കൻ രേഖ​പ്പെ​ടു​ത്തി​യ ദൈവ​ത്തി​ന്റെ പിൻവ​രു​ന്ന വാക്കുകൾ ബൈബി​ളിൽ അടങ്ങി​യി​രി​ക്കു​ന്ന ജ്ഞാനം എങ്ങനെ​യു​ള്ള​താ​ണെ​ന്നു ചുരു​ക്ക​മാ​യി സൂചി​പ്പി​ക്കു​ന്നു: ‘ശുഭക​ര​മാ​യി പ്രവർത്തി​പ്പാൻ നിന്നെ അഭ്യസി​പ്പി​ക്കു​ന്ന നിന്റെ ദൈവ​മാ​യ യഹോവ ഞാൻ തന്നേ.’—യെശയ്യാ​വു 48:17.

ഒരു പ്രവച​ന​ഗ്ര​ന്ഥം

ബാബിലോണിന്റെ നാശത്തെക്കുറിച്ചുള്ള യെശയ്യാവിന്റെ പ്രവചനം ബൈബിളിൽനിന്നു വായിക്കുന്ന ഒരാൾ അത്‌ ഭാവനയിൽ കാണുന്നു

ബൈബി​ളെ​ഴു​ത്തു​കാ​ര​നായ യെശയ്യാവ്‌ ബാബി​ലോ​ണി​ന്റെ നാശം മുൻകൂട്ടിപ്പറഞ്ഞു

13. ബാബി​ലോ​ണി​നെ​ക്കു​റിച്ച്‌ ഏതു വിശദാം​ശ​ങ്ങൾ രേഖ​പ്പെ​ടു​ത്താൻ യഹോവ യെശയ്യാ​പ്ര​വാ​ച​ക​നെ നിശ്വ​സ്‌ത​നാ​ക്കി?

13 ബൈബി​ളിൽ നിരവധി പ്രവച​ന​ങ്ങ​ളുണ്ട്‌. അവയിൽ മിക്കതും നിറ​വേ​റി​ക്ക​ഴി​ഞ്ഞി​രി​ക്കു​ന്നു. ഒരു ഉദാഹ​ര​ണം നോക്കുക. ബാബി​ലോൺ നഗരം നശിപ്പി​ക്ക​പ്പെ​ടു​മെന്ന്‌ പൊതു​യു​ഗ​ത്തി​നു മുമ്പ്‌ (പൊ.യു.മു.) 8-ാം നൂറ്റാ​ണ്ടിൽ ജീവി​ച്ചി​രു​ന്ന യെശയ്യാ​പ്ര​വാ​ച​ക​നി​ലൂ​ടെ യഹോവ മുൻകൂ​ട്ടി​പ്പ​റ​ഞ്ഞു. (യെശയ്യാ​വു 13:19; 14:22, 23) നഗരം പിടി​ച്ച​ട​ക്ക​പ്പെ​ടു​ന്നത്‌ എങ്ങനെ​യാ​യി​രി​ക്കും എന്നതി​നെ​ക്കു​റി​ച്ചു​ള്ള കൃത്യ​മാ​യ വിശദാം​ശ​ങ്ങ​ളും അവൻ നൽകി. ശത്രു​സേന ബാബി​ലോ​ണി​ലെ നദി വറ്റിച്ച്‌ ബലപ്ര​യോ​ഗം കൂടാ​തെ​ത​ന്നെ നഗരത്തി​നു​ള്ളിൽ പ്രവേ​ശി​ക്കു​മാ​യി​രു​ന്നു. അതു മാത്രമല്ല, ബാബി​ലോ​ണി​നെ കീഴട​ക്കു​മാ​യി​രു​ന്ന രാജാ​വി​ന്റെ പേരു​പോ​ലും യെശയ്യാ​പ്ര​വ​ച​നം മുൻകൂ​ട്ടി​പ്പ​റ​ഞ്ഞു. കോ​രെശ്‌ (സൈറസ്‌) ആയിരു​ന്നു അത്‌.—യെശയ്യാ​വു 44:27-45:2.

14, 15. ബാബി​ലോ​ണി​നെ​ക്കു​റി​ച്ചുള്ള യെശയ്യാ​പ്ര​വ​ച​ന​ത്തി​ലെ ചില വിശദാം​ശ​ങ്ങൾ നിറ​വേ​റി​യത്‌ എങ്ങനെ?

14 ഏകദേശം 200 വർഷത്തി​നു​ശേ​ഷം, അതായത്‌ പൊ.യു.മു. 539 ഒക്ടോബർ 5/6 രാത്രി​യിൽ ഒരു സൈന്യം ബാബി​ലോ​ണി​നു സമീപ​ത്താ​യി താവള​മ​ടി​ച്ചു. ആരായി​രു​ന്നു അതിന്റെ സൈന്യാ​ധി​പൻ? കോ​രെശ്‌ എന്നു പേരുള്ള പേർഷ്യൻ രാജാവ്‌. അങ്ങനെ ശ്രദ്ധേ​യ​മാ​യ ഒരു പ്രവച​ന​ത്തി​ന്റെ നിവൃ​ത്തി​ക്കു കളമൊ​രു​ങ്ങി. എന്നാൽ മുൻകൂ​ട്ടി​പ്പ​റ​ഞ്ഞ​പ്ര​കാ​രം ഒരു ബലപ്ര​യോ​ഗ​വും കൂടാതെ കോ​രെ​ശി​ന്റെ സൈന്യം ബാബി​ലോ​ണിൽ പ്രവേ​ശി​ക്കു​മാ​യി​രു​ന്നോ?

15 ബാബി​ലോ​ണ്യർ അന്നു രാത്രി ഒരു ആഘോ​ഷ​ത്തി​മിർപ്പി​ലാ​യി​രു​ന്നു. നഗരത്തി​ന്റെ കൂറ്റൻ മതിലു​കൾക്കു​ള്ളിൽ തങ്ങൾ സുരക്ഷി​ത​രാ​ണെന്ന്‌ അവർക്കു തോന്നി. ഈ സമയത്ത്‌ കോ​രെശ്‌, നഗരത്തി​ലൂ​ടെ ഒഴുകി​യി​രു​ന്ന നദിയി​ലെ ജലത്തിന്റെ ഗതി വിദഗ്‌ധ​മാ​യി തിരി​ച്ചു​വി​ട്ടു. താമസി​യാ​തെ ജലനി​ര​പ്പു താഴ്‌ന്നു, സൈന്യം നദിയി​ലൂ​ടെ നടന്ന്‌ നഗരമ​തി​ലി​നോട്‌ അടുത്തു. എന്നാൽ കോ​രെ​ശി​ന്റെ സൈന്യം ബാബി​ലോ​ണി​ന്റെ മതിലു​കൾക്കു​ള്ളിൽ എങ്ങനെ പ്രവേ​ശി​ക്കു​മാ​യി​രു​ന്നു? ഏതോ കാരണ​ത്താൽ, ആ രാത്രി​യിൽ നഗരക​വാ​ട​ങ്ങൾ അശ്രദ്ധ​മാ​യി തുറന്നി​ട്ടി​രു​ന്നു!

16. (എ) ബാബി​ലോ​ണിന്‌ ഒടുവിൽ സംഭവി​ക്കാ​നി​രു​ന്ന​തു സംബന്ധിച്ച്‌ യെശയ്യാവ്‌ എന്തു മുൻകൂ​ട്ടി​പ്പ​റ​ഞ്ഞു? (ബി) ബാബി​ലോൺ ശൂന്യ​മാ​യി​ത്തീ​രു​മെന്ന യെശയ്യാ​വി​ന്റെ പ്രവചനം നിറ​വേ​റി​യത്‌ എങ്ങനെ?

16 ബാബി​ലോ​ണി​നെ​ക്കു​റിച്ച്‌ ഇപ്രകാ​രം മുൻകൂ​ട്ടി​പ്പ​റ​ഞ്ഞി​രു​ന്നു: “അതിൽ ഒരു നാളും കുടി​പാർപ്പു​ണ്ടാ​ക​യില്ല; തലമു​റ​ത​ല​മു​റ​യോ​ളം അതിൽ ആരും വസിക്ക​യു​മി​ല്ല; അറബി​ക്കാ​രൻ അവിടെ കൂടാരം അടിക്ക​യി​ല്ല; ഇടയന്മാർ അവിടെ ആടുകളെ കിടത്തു​ക​യും ഇല്ല.” (യെശയ്യാ​വു 13:20) നഗരത്തി​ന്റെ വീഴ്‌ച മാത്രമല്ല ഈ പ്രവചനം മുൻകൂ​ട്ടി​പ്പ​റ​ഞ്ഞത്‌. ബാബി​ലോൺ എന്നേക്കും ശൂന്യ​മാ​യി​ക്കി​ട​ക്കു​മെ​ന്നു​കൂ​ടി അതു വ്യക്തമാ​ക്കി. ഈ വാക്കുകൾ നിവൃ​ത്തി​യാ​യ​തി​ന്റെ തെളിവ്‌ ഇന്നും നിങ്ങൾക്കു കാണാൻ കഴിയും. ഇറാക്കി​ലെ ബാഗ്‌ദാ​ദിന്‌ ഏകദേശം 80 കിലോ​മീ​റ്റർ തെക്കു മാറി​യാണ്‌ പുരാതന ബാബി​ലോ​ണി​ന്റെ സ്ഥാനം. അവിടം ഇന്ന്‌ ശൂന്യ​മാ​യി കിടക്കു​ന്നു​വെ​ന്നു​ള്ളത്‌ “ഞാൻ അതിനെ നാശത്തി​ന്റെ ചൂലു​കൊ​ണ്ടു തൂത്തു​വാ​രും​” എന്നു യഹോവ യെശയ്യാ​വി​ലൂ​ടെ മുൻകൂ​ട്ടി​പ്പ​റ​ഞ്ഞ​തു നിറ​വേ​റി​യെ​ന്ന​തി​ന്റെ തെളി​വാണ്‌.—യെശയ്യാ​വു 14:22, 23.c

ബാബിലോണിന്റെ നാശാവശിഷ്ടങ്ങൾ

ബാബി​ലോ​ണി​ന്റെ നാശാവശിഷ്ടങ്ങൾ

17. ബൈബിൾ പ്രവച​ന​ങ്ങ​ളു​ടെ നിവൃത്തി വിശ്വാ​സ​ത്തെ ബലിഷ്‌ഠ​മാ​ക്കു​ന്നത്‌ എങ്ങനെ?

17 ബൈബിൾ ആശ്രയ​യോ​ഗ്യ​മാ​യ പ്രവച​ന​ങ്ങ​ള​ട​ങ്ങി​യ ഒരു ഗ്രന്ഥമാ​യി​രി​ക്കു​ന്നത്‌ എങ്ങനെ​യെ​ന്നു പരിചി​ന്തി​ക്കു​ന്നത്‌ വിശ്വാ​സ​ത്തെ ബലിഷ്‌ഠ​മാ​ക്കു​ന്നു, അല്ലേ? യഹോ​വ​യാം ദൈവം കഴിഞ്ഞ​കാ​ലത്ത്‌ വാഗ്‌ദാ​ന​ങ്ങൾ നിറ​വേ​റ്റി​യെ​ങ്കിൽ ഒരു പറുദീ​സാ​ഭൂ​മി​യെ സംബന്ധി​ച്ചു​ള്ള വാഗ്‌ദാ​ന​വും അവൻ നിവർത്തി​ക്കു​മെന്ന്‌ ഉറച്ചു​വി​ശ്വ​സി​ക്കാൻ നമുക്കു സകല കാരണ​വു​മുണ്ട്‌. (സംഖ്യാ​പു​സ്‌ത​കം 23:19) വാസ്‌ത​വ​ത്തിൽ, “ഭോഷ്‌കി​ല്ലാ​ത്ത ദൈവം സകലകാ​ല​ത്തി​ന്നും മുമ്പെ വാഗ്‌ദ​ത്തം ചെയ്‌ത നിത്യ​ജീ​വ​ന്റെ പ്രത്യാശ”യാണ്‌ നമുക്കു​ള്ളത്‌.—തീത്തൊസ്‌ 1:2, 3.d

‘ദൈവ​വ​ച​നം ജീവനു​ള്ളത്‌’

18. “ദൈവ​ത്തി​ന്റെ വചന”ത്തെക്കു​റിച്ച്‌ ക്രിസ്‌തീ​യ അപ്പൊ​സ്‌ത​ല​നാ​യ പൗലൊസ്‌ ശക്തമായ ഏതു പ്രസ്‌താ​വന നടത്തുന്നു?

18 ബൈബിൾ യഥാർഥ​ത്തിൽ ഒരു അതുല്യ​ഗ്ര​ന്ഥ​മാ​ണെന്ന്‌ ഈ അധ്യാ​യ​ത്തിൽ നാം പരിചി​ന്തി​ച്ച വിവരങ്ങൾ വ്യക്തമാ​ക്കു​ന്നു. എങ്കിലും, ഇതിന്റെ മൂല്യം ആന്തരിക യോജി​പ്പി​ലും ശാസ്‌ത്രീ​യ​വും ചരി​ത്ര​പ​ര​വു​മാ​യ കൃത്യ​ത​യി​ലും പ്രാ​യോ​ഗി​ക ജ്ഞാനത്തി​ലും ആശ്രയ​യോ​ഗ്യ​മാ​യ പ്രവച​ന​ത്തി​ലും മാത്ര​മാ​യി ഒതുങ്ങി​നിൽക്കു​ന്നി​ല്ല. ക്രിസ്‌തീ​യ അപ്പൊ​സ്‌ത​ല​നാ​യ പൗലൊസ്‌ ഇപ്രകാ​രം എഴുതി: “ദൈവ​ത്തി​ന്റെ വചനം ജീവനും ചൈത​ന്യ​വു​മു​ള്ള​താ​യി ഇരുവാ​യ്‌ത്ത​ല​യു​ള്ള ഏതു വാളി​നെ​ക്കാ​ളും മൂർച്ച​യേ​റി​യ​തും പ്രാണ​നെ​യും ആത്മാവി​നെ​യും സന്ധിമ​ജ്ജ​ക​ളെ​യും വേറു​വി​ടു​വി​ക്കും​വരെ തുളെ​ച്ചു​ചെ​ല്ലു​ന്ന​തും ഹൃദയ​ത്തി​ലെ ചിന്തന​ങ്ങ​ളെ​യും ഭാവങ്ങ​ളെ​യും വിവേ​ചി​ക്കു​ന്ന​തും ആകുന്നു.”—എബ്രായർ 4:12.

19, 20. (എ) ആത്മപരി​ശോ​ധന നടത്താൻ ബൈബിൾ നിങ്ങളെ സഹായി​ക്കു​ന്നത്‌ എങ്ങനെ? (ബി) ദൈവ​ത്തി​ന്റെ അതുല്യ സമ്മാന​മാ​യ ബൈബി​ളി​നോട്‌ എങ്ങനെ വിലമ​തി​പ്പു പ്രകടി​പ്പി​ക്കാം?

19 ദൈവ“വചന”ത്തിലെ അഥവാ ബൈബി​ളി​ലെ സന്ദേശ​ത്തിന്‌ നമ്മുടെ ജീവി​ത​ത്തി​നു മാറ്റം വരുത്താൻ കഴിയും. മുമ്പൊ​രി​ക്ക​ലും ചെയ്‌തി​ട്ടി​ല്ലാ​ത്ത വിധത്തിൽ ആത്മപരി​ശോ​ധന നടത്താൻ ഇതു നമ്മെ സഹായി​ക്കും. ദൈവത്തെ സ്‌നേ​ഹി​ക്കു​ന്നു​വെന്ന്‌ നാം അവകാ​ശ​പ്പെ​ട്ടേ​ക്കാം. എന്നാൽ, അവന്റെ നിശ്വ​സ്‌ത വചനമായ ബൈബിൾ പഠിപ്പി​ക്കു​ന്ന കാര്യ​ങ്ങ​ളോ​ടു​ള്ള പ്രതി​ക​ര​ണം നമ്മുടെ ചിന്തകളെ, മനോ​വി​കാ​ര​ങ്ങ​ളെ​പ്പോ​ലും വെളി​പ്പെ​ടു​ത്തും.

20 ബൈബിൾ യഥാർഥ​മാ​യും ദൈവ​ത്തിൽനി​ന്നു​ള്ള ഒരു ഗ്രന്ഥമാണ്‌, വായി​ക്കു​ക​യും പഠിക്കു​ക​യും അമൂല്യ​മാ​യി കരുതു​ക​യും ചെയ്യേണ്ട ഒന്ന്‌. ഈ ദിവ്യ​സ​മ്മാ​ന​ത്തി​ന്റെ ഉള്ളടക്കം പരി​ശോ​ധി​ക്കു​ന്ന​തിൽ തുടർന്നു​കൊണ്ട്‌ അതി​നോ​ടു​ള്ള നിങ്ങളു​ടെ വിലമ​തി​പ്പു പ്രകട​മാ​ക്കു​ക. അങ്ങനെ ചെയ്യവേ, മനുഷ്യ​വർഗ​ത്തെ സംബന്ധിച്ച ദൈവ​ത്തി​ന്റെ ഉദ്ദേശ്യ​ത്തെ​ക്കു​റിച്ച്‌ ആഴമായ ഗ്രാഹ്യം നിങ്ങൾ നേടും. ആ ഉദ്ദേശ്യം എന്താ​ണെ​ന്നും അത്‌ എങ്ങനെ നിറ​വേ​റു​മെ​ന്നും ആണ്‌ അടുത്ത അധ്യായം ചർച്ച​ചെ​യ്യു​ന്നത്‌.

a ബൈബിളിലെ ചില ഭാഗങ്ങൾ മറ്റു ഭാഗങ്ങ​ളു​മാ​യി ചേർച്ച​യി​ല​ല്ലെ​ന്നു ചിലർ പറഞ്ഞേ​ക്കാ​മെ​ങ്കി​ലും അത്തരം അവകാ​ശ​വാ​ദ​ങ്ങൾക്ക്‌ അടിസ്ഥാ​ന​മി​ല്ല. യഹോ​വ​യു​ടെ സാക്ഷികൾ പ്രസി​ദ്ധീ​ക​രി​ച്ച ബൈബിൾ—ദൈവ​ത്തി​ന്റെ വചനമോ അതോ മനുഷ്യ​ന്റേ​തോ? (ഇംഗ്ലീഷ്‌) എന്ന പുസ്‌ത​ക​ത്തി​ന്റെ 7-ാം അധ്യായം കാണുക.

b ഉദാഹരണത്തിന്‌, യേശു​വി​ന്റെ വംശപ​ര​മ്പ​ര​യെ​ക്കു​റി​ച്ചുള്ള വിശദ​മാ​യ വിവരണം ലൂക്കൊസ്‌ 3:23-38-ൽ കൊടു​ത്തി​രി​ക്കു​ന്ന​തു ശ്രദ്ധി​ക്കു​ക.

c ബൈബിൾ പ്രവച​ന​ങ്ങ​ളെ​ക്കു​റി​ച്ചുള്ള കൂടുതൽ വിവര​ങ്ങൾക്ക്‌ യഹോ​വ​യു​ടെ സാക്ഷികൾ പ്രസി​ദ്ധീ​ക​രി​ച്ച സകലർക്കും വേണ്ടി​യു​ള്ള ഒരു ഗ്രന്ഥം എന്ന ലഘുപ​ത്രി​ക​യു​ടെ 27-9 പേജുകൾ കാണുക.

d നിവൃത്തിയേറിയ ബൈബിൾ പ്രവച​ന​ങ്ങ​ളിൽ ഒന്നു മാത്ര​മാ​ണു ബാബി​ലോ​ണി​ന്റെ നാശം. മറ്റ്‌ ഉദാഹ​ര​ണ​ങ്ങ​ളിൽ സോരി​ന്റെ​യും നീനെ​വേ​യു​ടെ​യും നാശം ഉൾപ്പെ​ടു​ന്നു. (യെഹെ​സ്‌കേൽ 26:1-5; സെഫന്യാ​വു 2:13-15) കൂടാതെ, ബാബി​ലോ​ണി​നെ​ത്തു​ടർന്ന്‌ ഒന്നിനു​പു​റ​കേ ഒന്നായി അധികാ​ര​ത്തിൽ വരുമാ​യി​രു​ന്ന ലോക​സാ​മ്രാ​ജ്യ​ങ്ങ​ളെ​ക്കു​റിച്ച്‌ ദാനീ​യേൽ പ്രവചനം മുൻകൂ​ട്ടി​പ്പ​റ​ഞ്ഞു. മേദോ-പേർഷ്യ​യും ഗ്രീസും ഇതിൽപ്പെ​ടു​ന്ന​താണ്‌. (ദാനീ​യേൽ 8:5-7, 20-22) യേശു​ക്രി​സ്‌തു​വിൽ നിറ​വേ​റി​യ നിരവധി മിശി​ഹൈക പ്രവച​ന​ങ്ങൾ സംബന്ധിച്ച ഒരു ചർച്ചയ്‌ക്ക്‌ 199-201 പേജു​ക​ളി​ലെ അനുബന്ധം കാണുക.

ബൈബിൾ പഠിപ്പി​ക്കു​ന്നത്‌

  • ബൈബിൾ ദൈവ​ശ്വാ​സീ​യ​മാ​യ​തി​നാൽ അത്‌ കൃത്യ​ത​യു​ള്ള​തും ആശ്രയ​യോ​ഗ്യ​വും ആണ്‌.—2 തിമൊ​ഥെ​യൊസ്‌ 3:16, 17.

  • ദൈവ​വ​ച​ന​ത്തി​ലെ വിവരങ്ങൾ അനുദിന ജീവി​ത​ത്തിൽ പ്രാ​യോ​ഗി​ക​മാണ്‌.—യെശയ്യാ​വു 48:17.

  • ബൈബി​ളിൽ അടങ്ങി​യി​രി​ക്കു​ന്ന ദൈവ​ത്തി​ന്റെ വാഗ്‌ദാ​ന​ങ്ങൾ നിറ​വേ​റു​മെന്ന്‌ ഉറപ്പാണ്‌.—സംഖ്യാ​പു​സ്‌ത​കം 23:19.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക