വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • w17 മേയ്‌ പേ. 27-29
  • എങ്ങനെയാണ്‌ ഗായൊസ്‌ സഹോദരങ്ങളെ സഹായിച്ചത്‌?

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • എങ്ങനെയാണ്‌ ഗായൊസ്‌ സഹോദരങ്ങളെ സഹായിച്ചത്‌?
  • വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2017
  • ഉപതലക്കെട്ടുകള്‍
  • സമാനമായ വിവരം
  • അടുത്ത സുഹൃ​ത്തി​നുള്ള ഒരു കത്ത്‌
  • ‘ദൈവ​ത്തി​ന്റെ പേരി​നെ​പ്രതി അവർ പുറ​പ്പെട്ടു’
  • സഭയിലെ ഒരു പ്രശ്‌നം കൈകാ​ര്യം ചെയ്യാൻ സഹായം
  • നന്മ ചെയ്യാ​നുള്ള നല്ലൊരു പ്രേര​ക​ഘ​ട​കം
  • മൂന്നു യോഹ​ന്നാ​നിൽനിന്ന്‌ നമുക്കുള്ള പാഠങ്ങൾ
  • ബൈബിൾ പുസ്‌തക നമ്പർ 64—3 യോഹന്നാൻ
    ‘എല്ലാ തിരുവെഴുത്തും ദൈവനിശ്വസ്‌തവും പ്രയോജനപ്രദവുമാകുന്നു’
  • സത്യത്തിലെ സഹപ്രവർത്തകർഎന്നനിലയിൽ നടക്കുക
    വീക്ഷാഗോപുരം—1991
  • 3 യോഹന്നാൻ ഉള്ളടക്കം
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
  • 3 യോഹ​ന്നാൻ ഉള്ളടക്കം
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
കൂടുതൽ കാണുക
വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2017
w17 മേയ്‌ പേ. 27-29
യോഹന്നാൻ അപ്പോസ്‌തലന്റെ കത്തു ഗായൊസ്‌ വായിക്കുന്നു

എങ്ങനെ​യാണ്‌ ഗായൊസ്‌ സഹോ​ദ​ര​ങ്ങളെ സഹായി​ച്ചത്‌?

ഒന്നാം നൂറ്റാ​ണ്ടി​ന്റെ അവസാ​ന​ത്തോട്‌ അടുത്ത്‌ ജീവി​ച്ചി​രുന്ന ഗായൊ​സും മറ്റു ക്രിസ്‌ത്യാ​നി​ക​ളും പല പ്രശ്‌നങ്ങൾ നേരിട്ടു. തെറ്റായ ഉപദേ​ശങ്ങൾ പഠിപ്പി​ച്ചി​രുന്ന വ്യക്തികൾ അക്കാലത്തെ സഭകളെ ദുർബ​ല​മാ​ക്കാ​നും ഭിന്നി​പ്പി​ക്കാ​നും ശ്രമിച്ചു. (1 യോഹ. 2:18, 19; 2 യോഹ. 7) അങ്ങനെ​യുള്ള ഒരാളാ​യി​രു​ന്നു ദിയൊ​ത്രെ​ഫേസ്‌. അയാൾ യോഹ​ന്നാൻ അപ്പോ​സ്‌ത​ല​നെ​യും മറ്റുള്ള​വ​രെ​യും കുറിച്ച്‌ “മോശ​മായ കാര്യങ്ങൾ” പറഞ്ഞു​ന​ട​ക്കു​ക​യും സഞ്ചാര​വേല ചെയ്‌തി​രുന്ന സഹോ​ദ​ര​ന്മാ​രോട്‌ ആതിഥ്യം കാണി​ക്കാ​തി​രി​ക്കു​ക​യും തന്റെ അതേ പാത പിന്തു​ട​രാൻ മറ്റുള്ള​വരെ പ്രേരി​പ്പി​ക്കു​ക​യും ചെയ്‌തു. (3 യോഹ. 9, 10) ഈ സാഹച​ര്യ​ത്തി​ലാ​ണു യോഹ​ന്നാൻ ഗായൊ​സി​നു കത്ത്‌ എഴുതു​ന്നത്‌. ഏകദേശം എ.ഡി. 98-ൽ എഴുതിയ ഈ കത്തു ക്രിസ്‌തീയ ഗ്രീക്ക്‌ തിരു​വെ​ഴു​ത്തു​ക​ളിൽ “മൂന്നു യോഹ​ന്നാൻ” എന്ന പേരിൽ അറിയ​പ്പെ​ടു​ന്നു.

പല പ്രശ്‌ന​ങ്ങ​ളും നേരി​ട്ടെ​ങ്കി​ലും ഗായൊസ്‌ യഹോ​വയെ വിശ്വ​സ്‌ത​മാ​യി സേവിച്ചു. ഗായൊസ്‌ എങ്ങനെ​യാ​ണു വിശ്വ​സ്‌തത കാണി​ച്ചത്‌? നമ്മൾ എന്തു​കൊ​ണ്ടാണ്‌ ആ മാതൃക അനുക​രി​ക്കേ​ണ്ടത്‌? ഗായൊ​സി​നെ അനുക​രി​ക്കാൻ യോഹ​ന്നാൻ എഴുതിയ കത്തു നമ്മളെ എങ്ങനെ സഹായി​ക്കും?

അടുത്ത സുഹൃ​ത്തി​നുള്ള ഒരു കത്ത്‌

മൂന്നു യോഹ​ന്നാ​ന്റെ എഴുത്തു​കാ​രൻ ‘വൃദ്ധൻ’ എന്നാണു സ്വയം പരിച​യ​പ്പെ​ടു​ത്തു​ന്നത്‌. ഇത്‌ അപ്പോ​സ്‌ത​ല​നായ യോഹ​ന്നാ​ന്റെ കത്താ​ണെന്ന്‌ അദ്ദേഹ​ത്തി​ന്റെ പ്രിയ​പ്പെട്ട ആത്മീയ​മ​കനു മനസ്സി​ലാ​കാൻ അത്രയും മതിയാ​യി​രു​ന്നു. ‘ഞാൻ ആത്മാർഥ​മാ​യി സ്‌നേ​ഹി​ക്കുന്ന എന്റെ പ്രിയ​പ്പെ​ട്ടവൻ’ എന്നാണു യോഹ​ന്നാൻ ഗായൊ​സി​നെ അഭിസം​ബോ​ധന ചെയ്‌തത്‌. ഗായൊ​സി​നു നല്ല ആത്മീയാ​രോ​ഗ്യ​മു​ണ്ടെന്നു പറഞ്ഞ യോഹ​ന്നാൻ, ഗായൊസ്‌ ശാരീ​രി​ക​മാ​യും നല്ല ആരോഗ്യത്തോടെ ഇരിക്കട്ടെ എന്ന്‌ ആശംസി​ച്ചു. സ്‌നേ​ഹ​ത്തി​ന്റെ​യും അഭിന​ന്ദ​ന​ത്തി​ന്റെ​യും എത്ര ഹൃദയ​ഹാ​രി​യായ വാക്കുകൾ!—3 യോഹ. 1, 2, 4.

ഗായൊസ്‌ ക്രിസ്‌തീ​യ​സ​ഭ​യി​ലെ ഒരു മേൽവി​ചാ​ര​ക​നാ​യി​രു​ന്നി​രി​ക്കാം. പക്ഷേ അതൊ​ന്നും കത്തിൽ വ്യക്തമാ​ക്കു​ന്നില്ല. സഹോ​ദ​ര​ന്മാർ വന്നപ്പോൾ, അവർ അപരി​ചി​ത​രാ​യി​രു​ന്നി​ട്ടു​പോ​ലും ഗായൊസ്‌ അവരോട്‌ ആതിഥ്യം കാണി​ച്ച​തി​നെ യോഹ​ന്നാൻ പ്രശം​സി​ച്ചു. അതിഥി​സ​ത്‌കാ​രം കാണി​ക്കു​ന്ന​തിൽ ദൈവ​ദാ​സർ എന്നും നല്ല മാതൃ​ക​യാ​യി​രു​ന്നു. അതു​കൊണ്ട്‌ ഗായൊ​സി​ന്റെ ഈ പ്രവൃത്തി വിശ്വ​സ്‌ത​ത​യു​ടെ തെളി​വാ​യി യോഹ​ന്നാൻ എടുത്തു​കാ​ണി​ക്കു​ന്നു.—ഉൽപ. 18:1-8; 1 തിമൊ. 3:2; 3 യോഹ. 5.

ഗായൊ​സി​ന്റെ അതിഥി​സ​ത്‌കാ​രത്തെ യോഹ​ന്നാൻ അഭിന​ന്ദി​ച്ചു​പ​റ​ഞ്ഞ​തിൽനിന്ന്‌ നമുക്കു മറ്റൊരു കാര്യം മനസ്സി​ലാ​ക്കാം: യോഹ​ന്നാൻ താമസി​ച്ചി​രുന്ന സ്ഥലത്തു​നിന്ന്‌ സഹോ​ദ​രങ്ങൾ മറ്റു സഭകളിൽ പോയി​വ​രുക പതിവാ​യി​രു​ന്നു. അവർക്കു​ണ്ടായ അനുഭ​വ​ങ്ങ​ളെ​ക്കു​റിച്ച്‌ അവർ യോഹ​ന്നാ​നോ​ടു പറഞ്ഞി​ട്ടു​ണ്ടാ​കാം. ഒരുപക്ഷേ അങ്ങനെയായിരിക്കാം സഭകളിലെ വിശേ​ഷ​ങ്ങ​ളൊ​ക്കെ യോഹ​ന്നാൻ അറിഞ്ഞത്‌.

യാത്ര​യ്‌ക്കി​ടെ സഹവി​ശ്വാ​സി​ക​ളു​ടെ വീട്ടിൽ താമസി​ക്കാ​നാ​ണു സഹോ​ദ​രങ്ങൾ താത്‌പ​ര്യ​പ്പെ​ട്ടി​രു​ന്നത്‌. അക്കാലത്തെ സത്രങ്ങൾ താമസി​ക്കാൻ പറ്റിയ ഇടങ്ങള​ല്ലാ​യി​രു​ന്നു. അവിട​ങ്ങ​ളി​ലെ സേവനം മോശ​മാ​യി​രു​ന്നെന്നു മാത്രമല്ല, അവ അധാർമി​ക​പ്ര​വർത്ത​ന​ങ്ങൾക്കു കുപ്ര​സി​ദ്ധ​വു​മാ​യി​രു​ന്നു. അതു​കൊണ്ട്‌ കഴിവ​തും സുഹൃ​ത്തു​ക്ക​ളു​ടെ വീട്ടി​ലാ​ണു യാത്ര​ക്കാർ താമസി​ച്ചി​രു​ന്നത്‌. സഹോ​ദ​ര​ങ്ങ​ളാ​കട്ടെ, സഹവി​ശ്വാ​സി​ക​ളോ​ടൊ​പ്പം താമസി​ച്ചു.

‘ദൈവ​ത്തി​ന്റെ പേരി​നെ​പ്രതി അവർ പുറ​പ്പെട്ടു’

‘ദൈവ​ത്തി​നു പ്രസാ​ദ​ക​ര​മായ വിധത്തിൽ അവരെ (സഞ്ചാരി​കളെ) യാത്ര​യാ​ക്കാൻ’ യോഹ​ന്നാൻ ഗായൊ​സി​നോട്‌ ആവശ്യ​പ്പെട്ടു. അതുവഴി, തുടർന്നും ആതിഥ്യം കാണി​ക്കാൻ യോഹ​ന്നാൻ ഗായൊ​സി​നെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യാ​യി​രു​ന്നു. അതിഥി​കളെ യാത്ര​യാ​ക്കുക എന്നു പറഞ്ഞ​പ്പോൾ യോഹ​ന്നാൻ അർഥമാ​ക്കി​യത്‌, അവർക്ക്‌ അടുത്ത സ്ഥലത്തേക്കു പോകാൻവേണ്ട സഹായം ചെയ്‌തു​കൊ​ടു​ക്കു​ക​യെ​ന്നും അവിടെ എത്തുന്ന​തു​വ​രെ​യുള്ള യാത്ര​യ്‌ക്ക്‌ ആവശ്യ​മാ​യ​തെ​ല്ലാം നൽകു​ക​യെ​ന്നും ആണ്‌. ഗായൊസ്‌ മുമ്പും അങ്ങനെ​ത​ന്നെ​യാ​ണു ചെയ്‌തി​രു​ന്നത്‌. അതു​കൊ​ണ്ടാണ്‌ ഗായൊ​സി​ന്റെ അതിഥി​കൾ അദ്ദേഹ​ത്തി​ന്റെ സ്‌നേ​ഹ​ത്തെ​യും വിശ്വാ​സ​ത്തെ​യും കുറിച്ച്‌ യോഹ​ന്നാ​നോ​ടു നല്ല അഭി​പ്രാ​യം പറഞ്ഞത്‌.—3 യോഹ. 3, 6.

മിഷന​റി​മാ​രോ യോഹ​ന്നാ​ന്റെ പ്രതി​നി​ധി​ക​ളോ സഞ്ചാര മേൽവി​ചാ​ര​ക​ന്മാ​രോ ആയിരു​ന്നി​രി​ക്കാം ഗായൊ​സി​ന്റെ ആ അതിഥി​കൾ. ആരായാ​ലും ശരി, അവർ യാത്ര ചെയ്‌തതു ദൈവ​രാ​ജ്യ​ത്തി​ന്റെ സന്തോ​ഷ​വാർത്ത പ്രചരി​പ്പി​ക്കു​ന്ന​തി​നാ​യി​രു​ന്നു. “ദൈവ​ത്തി​ന്റെ പേരി​നെ​പ്ര​തി​യാ​ണ​ല്ലോ അവർ പുറ​പ്പെ​ട്ടി​രി​ക്കു​ന്നത്‌” എന്നു യോഹ​ന്നാൻ അവരെ​ക്കു​റിച്ച്‌ പറഞ്ഞു. (3 യോഹ. 7) ക്രിസ്‌തീ​യ​സ​ഭ​യി​ലെ അംഗങ്ങ​ളാ​യി​രുന്ന അവരെ ഊഷ്‌മ​ള​മാ​യി സ്വാഗതം ചെയ്യാ​നുള്ള കടപ്പാടു സഹവി​ശ്വാ​സി​കൾക്കു​ണ്ടാ​യി​രു​ന്നു. യോഹ​ന്നാൻ ഇതെക്കു​റിച്ച്‌ ഇങ്ങനെ എഴുതി: “ഇങ്ങനെ​യു​ള്ള​വ​രോട്‌ ആതിഥ്യം കാണി​ക്കാൻ നമ്മൾ ബാധ്യ​സ്ഥ​രാണ്‌. അങ്ങനെ നമ്മൾ സത്യത്തി​നു​വേണ്ടി പ്രവർത്തി​ക്കു​ന്ന​വ​രു​ടെ സഹപ്ര​വർത്ത​ക​രാ​യി​ത്തീ​രും.”—3 യോഹ. 8.

സഭയിലെ ഒരു പ്രശ്‌നം കൈകാ​ര്യം ചെയ്യാൻ സഹായം

ഗായൊ​സി​നു നന്ദി പറയാൻ മാത്ര​മാ​യി​രു​ന്നില്ല യോഹ​ന്നാൻ ആ കത്ത്‌ എഴുതി​യത്‌. സഭയിലെ ഗുരു​ത​ര​മായ ഒരു പ്രശ്‌നം കൈകാ​ര്യം ചെയ്യാൻ ഗായൊ​സി​നെ സഹായി​ക്കു​ക​യെന്ന ഉദ്ദേശ്യ​വു​മു​ണ്ടാ​യി​രു​ന്നു. കാര്യം എന്താ​ണെന്ന്‌ അറിയില്ല, യാത്ര ചെയ്‌തു​വ​രുന്ന ക്രിസ്‌ത്യാ​നി​കൾക്കു ക്രിസ്‌തീ​യ​സ​ഭ​യി​ലെ അംഗമാ​യി​രുന്ന ദിയൊ​ത്രെ​ഫേസ്‌ ആതിഥ്യ​മ​രു​ളി​യില്ല. മറ്റുള്ളവർ അങ്ങനെ ചെയ്യു​ന്നതു തടയാ​നും ശ്രമിച്ചു.—3 യോഹ. 9, 10.

അവസരം ലഭിച്ചാൽപ്പോ​ലും ദിയൊ​ത്രെ​ഫേ​സി​നെ​പ്പോ​ലുള്ള ഒരാളു​ടെ​കൂ​ടെ താമസി​ക്കാൻ വിശ്വ​സ്‌ത​രായ ക്രിസ്‌ത്യാ​നി​കൾ ആഗ്രഹി​ക്കില്ല. സഭയിൽ ഒന്നാമ​നാ​ക​ണ​മെ​ന്നാ​യി​രു​ന്നു അദ്ദേഹ​ത്തി​ന്റെ ആഗ്രഹം. യോഹ​ന്നാ​നെ​യും മറ്റുള്ള​വ​രെ​യും പറ്റി മോശ​മായ കാര്യങ്ങൾ പറഞ്ഞു​നടന്ന ദിയൊ​ത്രെ​ഫേ​സി​നെ​ക്കു​റിച്ച്‌ യോഹ​ന്നാ​നു നല്ലതൊ​ന്നും പറയാ​നു​ണ്ടാ​യി​രു​ന്നില്ല. അയാൾ തെറ്റായ കാര്യങ്ങൾ പഠിപ്പി​ക്കു​ന്നു എന്നൊ​ന്നും യോഹ​ന്നാൻ പറഞ്ഞി​ല്ലെ​ങ്കി​ലും അപ്പോ​സ്‌ത​ല​നെന്ന നിലയി​ലുള്ള യോഹ​ന്നാ​ന്റെ അധികാ​ര​ത്തോ​ടു മറുത്തു​നിൽക്കു​ക​യാ​ണെന്നു പറഞ്ഞു. ഒന്നാമ​നാ​കാ​നുള്ള ദിയൊ​ത്രെ​ഫേ​സി​ന്റെ അടങ്ങാത്ത ആഗ്രഹ​വും ക്രിസ്‌ത്യാ​നി​കൾക്കു ചേരാത്ത മനോ​ഭാ​വ​വും അദ്ദേഹം വിശ്വ​സ്‌ത​നാ​ണോ എന്ന സംശയ​മു​യർത്തി. അധികാ​ര​മോ​ഹി​ക​ളും അഹങ്കാ​രി​ക​ളും ആയ വ്യക്തികൾ സഭയുടെ ഐക്യം തകർക്കാൻ സാധ്യ​ത​യു​ണ്ടെ​ന്നാ​ണു ദിയൊ​ത്രെ​ഫേ​സി​ന്റെ മോശം മാതൃക കാണി​ച്ചു​ത​രു​ന്നത്‌. അതു​കൊണ്ട്‌ യോഹ​ന്നാൻ ഗായൊ​സി​നോട്‌ ഇങ്ങനെ പറഞ്ഞു: ‘തിന്മയാ​യ​തി​നെ അനുക​രി​ക്ക​രുത്‌.’ (3 യോഹ. 11) ആ വാക്കുകൾ നമുക്കും ബാധക​മാണ്‌.

നന്മ ചെയ്യാ​നുള്ള നല്ലൊരു പ്രേര​ക​ഘ​ട​കം

മാതൃ​കാ​യോ​ഗ്യ​നായ ഒരാ​ളെ​ക്കു​റി​ച്ചും യോഹ​ന്നാൻ പറഞ്ഞു. ദമേ​ത്രി​യൊസ്‌ എന്നായി​രു​ന്നു അദ്ദേഹ​ത്തി​ന്റെ പേര്‌. യോഹ​ന്നാൻ ഇങ്ങനെ എഴുതി: “ദമേ​ത്രി​യൊ​സി​നെ​ക്കു​റിച്ച്‌ എല്ലാവ​രും നല്ല അഭി​പ്രാ​യം പറഞ്ഞി​രി​ക്കു​ന്നു; . . . ഞങ്ങൾക്കും ദമേ​ത്രി​യൊ​സി​നെ​ക്കു​റിച്ച്‌ നല്ല അഭി​പ്രാ​യ​മാണ്‌. ഞങ്ങൾ പറയു​ന്നതു സത്യമാ​ണെന്നു നിനക്ക്‌ അറിയാ​മ​ല്ലോ.” (3 യോഹ. 12) ദമേ​ത്രി​യൊ​സി​നു ഗായൊ​സി​ന്റെ സഹായം വേണമാ​യി​രു​ന്നെന്നു തോന്നു​ന്നു. മൂന്നു യോഹ​ന്നാൻ എന്ന കത്തു ദമേ​ത്രി​യൊ​സി​നെ പരിച​യ​പ്പെ​ടു​ത്തി​ക്കൊ​ണ്ടുള്ള ഒരു ശുപാർശ​ക്ക​ത്താ​ണെ​ന്നും പറയാം. യോഹ​ന്നാൻ ദമേ​ത്രി​യൊ​സി​ന്റെ കൈയി​ലാ​യി​രി​ക്കാം ഗായൊ​സി​നുള്ള കത്തു കൊടു​ത്തു​വി​ട്ടത്‌. യോഹ​ന്നാ​ന്റെ പ്രതി​നി​ധി​യോ ഒരു സഞ്ചാര മേൽവി​ചാ​ര​ക​നോ ആയിരുന്ന ദമേ​ത്രി​യൊസ്‌ യോഹ​ന്നാൻ കത്തിൽ എഴുതിയ കാര്യ​ങ്ങ​ളു​ടെ പ്രാധാ​ന്യം കൂടുതൽ വ്യക്തമാ​ക്കി​ക്കൊ​ടു​ത്തി​രി​ക്കാം.

ആതിഥ്യം കാണി​ക്കു​ന്ന​തിൽ ഗായൊസ്‌ അപ്പോൾത്തന്നെ നല്ലൊരു മാതൃ​ക​യാ​യി​രു​ന്നു. പിന്നെ എന്തിനാണ്‌ ആതിഥ്യം കാണി​ക്കാൻ യോഹ​ന്നാൻ പ്രോ​ത്സാ​ഹി​പ്പി​ച്ചത്‌? അക്കാര്യ​ത്തിൽ ഗായൊ​സി​നു കുറച്ചു​കൂ​ടെ ധൈര്യം ആവശ്യ​മാ​ണെന്നു യോഹ​ന്നാ​നു തോന്നി​യോ? അതിഥി​പ്രി​യ​രായ സഹോ​ദ​ര​ങ്ങളെ സഭയിൽനിന്ന്‌ പുറത്താ​ക്കാൻ ദിയൊ​ത്രെ​ഫേസ്‌ നടത്തുന്ന ശ്രമങ്ങൾ ഗായൊ​സി​നെ നിരു​ത്സാ​ഹ​പ്പെ​ടു​ത്തു​മെന്ന്‌ അപ്പോ​സ്‌തലൻ ചിന്തി​ച്ചു​കാ​ണു​മോ? കാര്യം എന്തുമാ​കട്ടെ, ഇങ്ങനെ പറഞ്ഞു​കൊണ്ട്‌ യോഹ​ന്നാൻ ഗായൊ​സി​നു ബലം പകർന്നു: “നന്മ ചെയ്യു​ന്നവർ ദൈവ​ത്തിൽനി​ന്നു​ള്ളവർ.” (3 യോഹ. 11) നന്മ ചെയ്യാ​നും അതിൽ തുടരാ​നും ഉള്ള ശക്തമായ ഒരു പ്രേര​ക​ഘ​ട​ക​മാണ്‌ ആ വാക്കുകൾ.

ആതിഥ്യം കാണി​ക്കു​ന്ന​തിൽ തുടരാൻ യോഹ​ന്നാ​ന്റെ കത്തു ഗായൊ​സി​നെ സഹായി​ച്ചോ? മൂന്നു യോഹ​ന്നാൻ ഇന്നു ബൈബി​ളി​ന്റെ ഭാഗമാണ്‌. മാത്രമല്ല, അതിലെ വാക്കുകൾ ‘നന്മയാ​യ​തി​നെ അനുക​രി​ക്കാൻ’ ആളുകളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നു. ഇതു കാണി​ക്കു​ന്നതു ഗായൊ​സിന്‌ അതു പ്രയോ​ജനം ചെയ്‌തെ​ന്നാണ്‌.

മൂന്നു യോഹ​ന്നാ​നിൽനിന്ന്‌ നമുക്കുള്ള പാഠങ്ങൾ

നമ്മുടെ പ്രിയ​പ്പെട്ട ഗായൊസ്‌ സഹോ​ദ​ര​നെ​ക്കു​റിച്ച്‌ നമുക്കു കൂടു​ത​ലൊ​ന്നും അറിയില്ല. എങ്കിലും അദ്ദേഹ​ത്തി​ന്റെ ജീവി​ത​ത്തെ​ക്കു​റി​ച്ചുള്ള ആ ചെറിയ വിവര​ണ​ത്തിൽനിന്ന്‌ നമുക്കു പലതും പഠിക്കാ​നുണ്ട്‌.

അതിഥികളായ ഒരു ദമ്പതികളോടൊപ്പം ഒരു കുടുംബം ഭക്ഷണം കഴിക്കുന്നു

‘അതിഥി​കളെ സത്‌ക​രി​ക്കു​ന്നതു ശീലമാ​ക്കാൻ’ നിങ്ങൾക്ക്‌ എങ്ങനെ കഴിയും?

ഒന്നാമ​താ​യി, ദീർഘ​ദൂ​രം സഞ്ചരി​ക്കാൻ മനസ്സു കാണിച്ച വിശ്വ​സ്‌ത​സ​ഹോ​ദ​രങ്ങൾ കാരണ​മാ​ണു നമ്മളിൽ പലർക്കും ബൈബിൾസ​ത്യ​ത്തെ​ക്കു​റി​ച്ചുള്ള അറിവ്‌ കിട്ടി​യ​തെന്ന്‌ ഓർക്കുക. ക്രിസ്‌തീ​യ​സ​ഭ​യി​ലുള്ള എല്ലാവർക്കും ഇക്കാലത്ത്‌ സന്തോ​ഷ​വാർത്ത​യ്‌ക്കു​വേണ്ടി ദൂരസ്ഥ​ല​ങ്ങ​ളി​ലേക്കു യാത്ര ചെയ്യേ​ണ്ടി​വ​രാ​റില്ല. എന്നാൽ ഗായൊ​സി​നെ അനുക​രി​ച്ചു​കൊണ്ട്‌ നമു​ക്കെ​ല്ലാം സഞ്ചാര​വേല ചെയ്യുന്ന സഹോ​ദ​ര​ങ്ങളെ പിന്തു​ണ​യ്‌ക്കു​ക​യും പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും ചെയ്യാം. രാജ്യ​പ്ര​ചാ​ര​ക​രു​ടെ ആവശ്യം അധിക​മുള്ള മറ്റൊരു സ്ഥലത്തേ​ക്കോ മറ്റൊരു രാജ്യ​ത്തേ​ക്കോ മാറി​ത്താ​മ​സി​ക്കുന്ന സഹോ​ദ​രീ​സ​ഹോ​ദ​ര​ന്മാ​രെ​യും നമുക്കു സഹായി​ക്കാ​നാ​യേ​ക്കും. ഇങ്ങനെ, നമുക്ക്‌ ‘അതിഥി​കളെ സത്‌ക​രി​ക്കു​ന്നതു ശീലമാ​ക്കാം.’—റോമ. 12:13; 1 തിമൊ. 5:9, 10.

രണ്ടാമത്തെ കാര്യം ഇതാണ്‌: അപൂർവം ചില സാഹച​ര്യ​ങ്ങ​ളിൽ, സഭയിൽ അധികാ​ര​സ്ഥാ​നത്ത്‌ ഇരിക്കു​ന്ന​വർക്കെ​തി​രെ ചിലർ പ്രവർത്തി​ച്ചേ​ക്കാം; അപ്പോൾ നമ്മൾ അതിശ​യി​ച്ചു​പോ​ക​രുത്‌. അപ്പോ​സ്‌ത​ല​ന്മാ​രായ യോഹ​ന്നാ​ന്റെ​യും പൗലോ​സി​ന്റെ​യും അധികാ​രത്തെ ചിലർ ചോദ്യം ചെയ്‌തി​രു​ന്നെന്ന കാര്യം ഓർക്കുക. (2 കൊരി. 10:7-12; 12:11-13) ഇന്നു സഭയിൽ അത്തരം പ്രശ്‌നങ്ങൾ ഉണ്ടാകു​ന്നെ​ങ്കിൽ നമ്മുടെ പ്രതി​ക​രണം എന്തായി​രി​ക്കണം? പൗലോസ്‌ തിമൊ​ഥെ​യൊ​സി​നെ ഇങ്ങനെ ഉപദേ​ശി​ച്ചു: “കർത്താ​വി​ന്റെ അടിമ വഴക്കു​ണ്ടാ​ക്കേ​ണ്ട​തില്ല. പകരം എല്ലാവ​രോ​ടും ശാന്തമാ​യി ഇടപെ​ടു​ന്ന​വ​നും പഠിപ്പി​ക്കാൻ കഴിവു​ള്ള​വ​നും മറ്റുള്ളവർ തന്നോടു തെറ്റു ചെയ്‌താ​ലും സംയമനം പാലി​ക്കു​ന്ന​വ​നും വിയോ​ജി​പ്പു​ള്ള​വർക്കു സൗമ്യ​മാ​യി കാര്യങ്ങൾ പറഞ്ഞു​കൊ​ടു​ക്കു​ന്ന​വ​നും ആയിരി​ക്കണം.” ദേഷ്യം തോന്നുന്ന സാഹച​ര്യ​ങ്ങ​ളി​ലും സൗമ്യത കൈവി​ടാ​തി​രി​ക്കു​ന്നെ​ങ്കിൽ, ഇന്നു വിമർശി​ക്കുന്ന ചില വ്യക്തികൾ പതു​ക്കെ​പ്പ​തു​ക്കെ അവരുടെ മനോ​ഭാ​വ​ത്തി​നു മാറ്റം വരുത്തി​യേ​ക്കാം. ഒരുപക്ഷേ യഹോവ ‘അവർക്കു മാനസാ​ന്തരം നൽകി​യെന്നു വരാം. അത്‌ അവരെ സത്യ​ത്തെ​ക്കു​റി​ച്ചുള്ള ശരിയായ അറിവി​ലേക്കു നയി​ച്ചേ​ക്കാം.’—2 തിമൊ. 2:24, 25.

മൂന്നാ​മ​താ​യി, എതിർപ്പു​കൾക്കു മധ്യേ​യും യഹോ​വയെ വിശ്വ​സ്‌ത​മാ​യി സേവി​ക്കുന്ന സഹോ​ദ​ര​ങ്ങളെ നമ്മൾ ആദരി​ക്കു​ക​യും ആത്മാർഥ​മാ​യി അഭിന​ന്ദി​ക്കു​ക​യും വേണം. അപ്പോ​സ്‌ത​ല​നായ യോഹ​ന്നാൻ ഗായൊ​സി​നെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും ഗായൊസ്‌ ശരിയായ കാര്യ​ങ്ങ​ളാ​ണു ചെയ്യു​ന്ന​തെന്ന്‌ ഉറപ്പു​കൊ​ടു​ക്കു​ക​യും ചെയ്‌തു. സഹോ​ദ​രീ​സ​ഹോ​ദ​ര​ന്മാർ ‘തളർന്നു​പോ​കാ​തി​രി​ക്കാൻ’ ഇന്നുള്ള മൂപ്പന്മാ​രും യോഹ​ന്നാ​നെ​പ്പോ​ലെ അവരെ പ്രോ​ത്സാ​ഹി​പ്പി​ക്കണം.—യശ. 40:31; 1 തെസ്സ. 5:11.

അപ്പോ​സ്‌ത​ല​നാ​യ യോഹ​ന്നാൻ ഗായൊ​സിന്‌ എഴുതിയ കത്താണു ബൈബി​ളി​ലെ ഏറ്റവും ചെറിയ പുസ്‌തകം. ഗ്രീക്ക്‌ ഭാഷയിൽ വെറും 219 വാക്കു​കളേ അതിലു​ള്ളൂ. എന്നാൽ മൂല്യ​വ​ത്തായ അനേകം കാര്യങ്ങൾ ഇന്നുള്ള ക്രിസ്‌ത്യാ​നി​കൾക്ക്‌ അതിൽനിന്ന്‌ പഠിക്കാ​നാ​കും.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക