ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ പുനരവലോകനം
പിൻവരുന്ന ചോദ്യങ്ങൾ, 2012 ആഗസ്റ്റ് 27-ന് ആരംഭിക്കുന്ന വാരത്തിലെ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ പരിപാടിയിൽ പരിചിന്തിക്കുന്നതായിരിക്കും. ഓരോ പോയിന്റും ചർച്ച ചെയ്യപ്പെടുന്ന വാരം ഏതെന്നും രേഖപ്പെടുത്തിയിട്ടുണ്ട്.
1. വിശ്വാസത്യാഗം ഭവിച്ച യെഹൂദയെ കുറിച്ചുള്ള യെഹെസ്കേലിന്റെ ദർശനം മുൻനിഴലാക്കിയത് എന്തിനെയാണ്, അത് നമ്മെ ഏത് സുപ്രധാന പാഠം പഠിപ്പിക്കുന്നു? (യെഹെ. 8:15-17) [ജൂലൈ 2, w07 7/1 പേ. 13 ഖ. 6; w93 4/15 പേ. 27-28 ഖ. 7,12]
2. ഇന്നത്തെ മിക്ക മതനേതാക്കന്മാരും ഏതു വിധത്തിലാണ് യെഹെസ്കേലിന്റെ നാളിലെ വ്യാജപ്രവാചകന്മാരെ അനുകരിക്കുന്നത്? (യെഹെ. 13:3,7) [ജൂലൈ 9, w99 10/1 പേ. 13 ഖ. 14-15]
3. യെഹെസ്കേൽ 17:22-24-ൽ രേഖപ്പെടുത്തിയിരിക്കുന്ന പ്രവചനത്തിൽ “ഇളയതായിരിക്കുന്ന ഒന്ന്” ആരാണ്, അവനെ നടുന്ന ‘ഉയരവും ഉന്നതവുമായുള്ള പർവതം’ എന്താണ്, അവൻ “ഭംഗിയുള്ളോരു ദേവദാരു”വായിത്തീരുന്നത് ഏതു വിധത്തിലാണ്? [ജൂലൈ 16, w07 7/1 പേ. 12 ഖ. 7]
4. യെഹെസ്കേൽ 18:2-ൽ പരാമർശിച്ചിരിക്കുന്ന പഴഞ്ചൊല്ല് അനുസരിച്ച്, തങ്ങളുടെ കഷ്ടപ്പാടുകൾക്ക് യെഹെസ്കേലിന്റെ സഹ പ്രവാസികൾ ആരെയാണ് കുറ്റപ്പെടുത്തിയത്, ഈ വിവരണത്തിൽനിന്ന് നമുക്ക് ഏത് വിലപ്പെട്ട പാഠം പഠിക്കാം? [ജൂലൈ 23, w88 11/1 പേ. 17 ഖ. 10]
5. യഹോവയുടെ ഉദ്ദേശ്യത്തിനു മാറ്റംവരുത്താൻ മനുഷ്യർക്കോ ഭൂതങ്ങൾക്കോ കഴിയില്ലെന്ന് യെഹെസ്കേൽ 21:18-22-ൽ രേഖപ്പെടുത്തിയിരിക്കുന്ന സംഭവം വ്യക്തമാക്കുന്നത് എങ്ങനെ? [ജൂലൈ 30, w07 7/1 പേ. 14 ഖ. 4]
6. യെഹെസ്കേൽ 24:6, 11, 12-ൽ രേഖപ്പെടുത്തിയിരിക്കുന്ന പ്രകാരം കുട്ടകത്തിലെ ക്ലാവ് എന്തിനെ പ്രതിനിധീകരിക്കുന്നു, 14-ാം വാക്യത്തിൽ ഏതു തത്ത്വം കാണാം? [ആഗ. 6, w07 7/1 പേ. 14 ഖ. 2]
7. സോർ നഗരത്തിന് എതിരെയുള്ള പ്രവചനം എങ്ങനെ നിവൃത്തിയേറി? [ആഗ. 6, si പേ. 133 ഖ. 4]
8. ‘സോർ രാജാവിനും’ ആദ്യവഞ്ചകനായ സാത്താനും ഇണങ്ങുന്ന ഏതു പദപ്രയോഗങ്ങൾ യെഹെസ്കേൽ 28:2, 12-17-ൽ കാണാം? [ആഗ. 13, w05 10/15 പേ. 23-24 ഖ. 10-14]
9. ഈജിപ്ത് 40 വർഷം ശൂന്യമായി കിടന്നത് എപ്പോഴാണ്, അങ്ങനെ സംഭവിച്ചു എന്ന് വിശ്വസിക്കാൻ എന്ത് അടിസ്ഥാനമാണ് ഉള്ളത്? (യെഹെ. 29:8-12) [ആഗ. 13, w07 8/1 പേ. 8 ഖ. 5]
10. ആളുകളുടെ നിസ്സംഗതയെയും പരിഹാസത്തെയും പ്രതികരണമില്ലായ്മയെയും യെഹെസ്കേൽ നേരിട്ടത് എങ്ങനെ, യഹോവ അവന് എന്ത് ഉറപ്പ് നൽകി? (യെഹെ. 33:31-33) [ആഗ. 20, w92 1/1 പേ. 26 ഖ. 16-17]