ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ പുനരവലോകനം
പിൻവരുന്ന ചോദ്യങ്ങൾ, 2014 ഫെബ്രുവരി 24-ന് ആരംഭിക്കുന്ന വാരത്തിലെ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ പരിപാടിയിൽ പരിചിന്തിക്കുന്നതായിരിക്കും.
1. സാത്താൻ ഹവ്വായുടെ ശ്രദ്ധ എന്തിലേക്കു ക്ഷണിച്ചു, വിലക്കപ്പെട്ട വൃക്ഷഫലം ഭക്ഷിക്കുകവഴി ഹവ്വാ എന്തു പ്രകടമാക്കി? (ഉല്പ. 3:6) (ജനു. 6, w11 5/15 പേ. 16-17 ഖ. 5)
2. ശക്തമായ വിശ്വാസം ഹാബേൽ എങ്ങനെയായിരിക്കാം വളർത്തിയെടുത്തത്, അതിന്റെ ഫലമെന്തായിരുന്നു? (ഉല്പ. 4:4, 5; എബ്രാ. 11:4) (ജനു. 6, w13 1/1 പേ. 12 ഖ. 3; പേ. 14 ഖ. 4-5)
3. എന്തിന്റെ അടിസ്ഥാനത്തിലാണ് ജന്തുക്കളെ ശുദ്ധിയുള്ളവയും ഇല്ലാത്തവയുമായി വേർതിരിച്ചത്? (ഉല്പ. 7:2) (ജനു. 27, w04 1/1 പേ. 29 ഖ. 7)
4. ലോത്തിനെയും ഭാര്യയെയും കുറിച്ച് ഉല്പത്തി 19:14-17, 26-ലെ വിവരണത്തിൽനിന്നു നമുക്ക് എന്തു പഠിക്കാം? (ജനു. 27, w03 1/1 പേ. 16-17 ഖ. 20)
5. പുനരുത്ഥാനത്തിലും യിസ്ഹാക്കിലൂടെ സന്തതി വരുമെന്ന യഹോവയുടെ വാഗ്ദാനത്തിലും അബ്രാഹാം വിശ്വാസം പ്രകടമാക്കിയത് എങ്ങനെ? (ഉല്പ. 22:1-18) (ഫെബ്രു. 3, w09 4/1 പേ. 15 ഖ. 4)
6. “മൂത്തവൻ ഇളയവനെ സേവിക്കും” എന്നു രേഖപ്പെടുത്തിയിരിക്കുന്ന ഉല്പത്തി 25:23-ലെ പ്രവചനത്തിൽനിന്ന് ഏതു പ്രധാന സത്യങ്ങളാണ് നമുക്കു പഠിക്കാനാകുന്നത്? (ഫെബ്രു. 10, w03 10/15 പേ. 29 ഖ. 2)
7. ഒരു കോവണി ഉൾപ്പെട്ട യാക്കോബിന്റെ സ്വപ്നത്തിന്റെ പൊരുൾ എന്തായിരുന്നു? (ഉല്പ. 28:12, 13) (ഫെബ്രു. 10, w04 1/15 പേ. 28 ഖ. 6)
8. ഏതാനും ദൂദായിപ്പഴങ്ങൾക്ക് പകരമായി ഭർത്താവിനോടൊപ്പം ശയിക്കാനുള്ള അവസരത്തെ റാഹേൽ തിരസ്കരിച്ചത് എന്തുകൊണ്ട്? (ഉല്പ. 30: 14,15) (ഫെബ്രു. 17, w04 1/15 പേ. 28 ഖ. 7)
9. അനുഗ്രഹം കിട്ടാനായി കിണഞ്ഞു ശ്രമിക്കുന്നതിൽ യാക്കോബ് വെച്ച മാതൃക നമുക്ക് എങ്ങനെ അനുകരിക്കാം? (ഉല്പ. 32: 24-29) (ഫെബ്രു. 24, w04 1/15 പേ. 28 ഖ. 9)
10. ദീനായ്ക്കു സംഭവിച്ച പരിണിതഫലങ്ങൾ ഒഴിവാക്കാൻ ഏതു കാര്യത്തിൽ നമുക്കു ശ്രദ്ധിക്കാനാകും? (ഉല്പ. 34:1, 2) (ഫെബ്രു. 24, w01 8/1 പേ. 20-21)