മാതൃകാവതരണങ്ങൾ
വീക്ഷാഗോപുരം ഒക്ടോബർ – ഡിസംബർ
“ജീവിതത്തിൽ ഇത്രയധികം അനിശ്ചിതത്വങ്ങൾ ഉള്ള സ്ഥിതിക്ക് ഉത്കണ്ഠകളെ തരണം ചെയ്യാനാകുമെന്നു നിങ്ങൾക്കു തോന്നുന്നുണ്ടോ? (മറുപടി ശ്രദ്ധിക്കുക.) എനിക്ക് സഹായകരമായി തോന്നിയ ചില വിവരങ്ങൾ ഞാൻ പറയട്ടേ? (വീട്ടുകാരൻ അനുവദിക്കുന്നെങ്കിൽ മത്തായി 6:25 വായിക്കുക.) തിരുവെഴുത്തു തത്വങ്ങൾ ബാധകമാക്കിയാൽ സാമ്പത്തിക പ്രശ്നങ്ങൾ, കുടുംബപ്രശ്നങ്ങൾ, വ്യക്തിപരമായ അപകടം എന്നിവയെക്കുറിച്ചുള്ള ഉത്കണ്ഠകൾ എങ്ങനെ പരമാവധി കുറയ്ക്കാം എന്ന് വീക്ഷാഗോപുരത്തിന്റെ ഈ ലക്കത്തിൽ ചർച്ച ചെയ്തിട്ടുണ്ട്.”