ദൈവവചനത്തിലെ നിധികൾ | എസ്ഥേർ 1-5
എസ്ഥേർ ദൈവജനത്തിനുവേണ്ടി നിലകൊണ്ടു
എസ്ഥേർ, ദൈവജനത്തെ സംരക്ഷിക്കുന്നതിന് അസാധാരണമായ വിശ്വാസവും ധൈര്യവും കാണിച്ചു
ക്ഷണിക്കാതെ രാജസന്നിധിയിൽ ചെല്ലുന്നവർ മരിക്കാൻ സാധ്യതയുണ്ടായിരുന്നു. 30 ദിവസത്തിനകത്ത് രാജാവ് എസ്ഥേരിനെ ക്ഷണിച്ചിരുന്നുമില്ല
സെർക്സിസ് ഒന്നാമൻ എന്ന് കരുതപ്പെടുന്ന അഹശ്വേരോശ് രാജാവ് ഉഗ്രകോപിയായിരുന്നു. ഒരിക്കൽ, അദ്ദേഹം ഒരു മനുഷ്യനെ രണ്ടായി മുറിച്ച് മറ്റുള്ളവർക്ക് ഒരു താക്കീതായി പ്രദർശിപ്പിക്കാൻ കല്പിച്ചു. മറ്റൊരിക്കൽ, അനുസരണക്കേട് കാണിച്ചതിന് വസ്ഥിയെ രാജ്ഞിസ്ഥാനത്തുനിന്ന് നീക്കിക്കളഞ്ഞു
എസ്ഥേരിന്, താൻ ഒരു യഹൂദസ്ത്രീയാണെന്ന് വെളിപ്പെടുത്തുകയും രാജാവിന്റെ വിശ്വസ്ത ഉപദേശകൻ അദ്ദേഹത്തെ ചതിക്കുകയായിരുന്നെന്ന് ബോധ്യപ്പെടുത്തുകയും വേണമായിരുന്നു