വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • wp20 നമ്പർ 3 പേ. 13
  • സഹായം നൽകു​ന്ന​വർക്കുള്ള അനു​ഗ്ര​ഹങ്ങൾ

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • സഹായം നൽകു​ന്ന​വർക്കുള്ള അനു​ഗ്ര​ഹങ്ങൾ
  • 2020 വീക്ഷാഗോപുരം (പൊതുപതിപ്പ്‌)
  • ഉപതലക്കെട്ടുകള്‍
  • സമാനമായ വിവരം
  • വിശു​ദ്ധ​തി​രു​വെ​ഴു​ത്തു​കൾ പറയു​ന്നത്‌
  • സഹായം ആവശ്യ​മു​ള്ള​വരെ സഹായി​ക്കുക എന്നതിന്റെ അർഥം
  • യഹോവയിൽനിന്നുള്ള സഹായം നിങ്ങൾ സ്വീകരിക്കുന്നുണ്ടോ?
    2004 വീക്ഷാഗോപുരം
  • ‘വംശീയ മതിൽ’ തകർക്കാനാകുമോ?
    2007 വീക്ഷാഗോപുരം
  • നിങ്ങൾ ‘ദൈവവിഷയമായി സമ്പന്നനാണോ’?
    2007 വീക്ഷാഗോപുരം
  • ചെമ്മരിയാടുകളുടെയും കോലാടുകളുടെയും ഭാവി എന്ത്‌?
    വീക്ഷാഗോപുരം—1995
കൂടുതൽ കാണുക
2020 വീക്ഷാഗോപുരം (പൊതുപതിപ്പ്‌)
wp20 നമ്പർ 3 പേ. 13
പോകേണ്ട ശരിയായ വഴി ഒരു ഭൂപടം ഉപയോഗിച്ച്‌ മറ്റൊരു വ്യക്തിയെ കാണിക്കുന്ന ഒരാൾ.

മതമോ ദേശമോ പ്രായ​മോ കണക്കി​ടാ​തെ മറ്റുള്ള​വരെ സഹായി​ക്കാൻ നിങ്ങൾക്കു കഴിയു​മോ?

സഹായം നൽകുന്നവർക്കുള്ള അനുഗ്രഹങ്ങൾ

ഇന്നു ധാരാളം ആളുകൾ ഭക്ഷണവും പാർപ്പി​ട​വും ഇല്ലാതെ കഷ്ടപ്പെ​ടു​ന്നു. വേറെ ചിലർ നല്ലൊരു ഭാവി​ക്കു​വേണ്ടി ആഗ്രഹി​ക്കു​ന്നു. ഇങ്ങനെ​യു​ള്ള​വരെ സഹായി​ക്കു​മ്പോൾ എങ്ങനെ​യാണ്‌ നമുക്കു ദൈവ​ത്തി​ന്റെ പ്രീതി​യും അംഗീ​കാ​ര​വും കിട്ടു​ന്നത്‌?

വിശു​ദ്ധ​തി​രു​വെ​ഴു​ത്തു​കൾ പറയു​ന്നത്‌

“എളിയ​വ​നോ​ടു കരുണ കാണി​ക്കു​ന്നവൻ യഹോ​വ​യ്‌ക്കു കടം കൊടു​ക്കു​ന്നു; അവൻ ചെയ്യു​ന്ന​തി​നു ദൈവം പ്രതി​ഫലം നൽകും.”​—സുഭാ​ഷി​തങ്ങൾ 19:17.

സഹായം ആവശ്യ​മു​ള്ള​വരെ സഹായി​ക്കുക എന്നതിന്റെ അർഥം

കവർച്ച​ക്കാർ ഉപദ്ര​വിച്ച്‌, പാതി മരിച്ച​വ​നാ​യി ഉപേക്ഷി​ക്ക​പ്പെട്ട ഒരു വ്യക്തി​യെ​ക്കു​റിച്ച്‌ യേശു തന്റെ ദൃഷ്ടാ​ന്ത​ക​ഥ​യിൽ പറഞ്ഞു. (ലൂക്കോസ്‌ 10:29-37) അതുവഴി വന്ന ഒരു അപരി​ചി​തൻ, അദ്ദേഹം മറ്റൊരു വംശത്തിൽപ്പെട്ട ഒരാളാ​യി​ട്ടു​പോ​ലും അയാളു​ടെ അടുത്തു​ചെന്ന്‌ അയാളു​ടെ മുറി​വു​കൾ വെച്ചു​കെട്ടി.

ദയാലു​വാ​യ ആ അപരി​ചി​തൻ മുറി​വേറ്റ വ്യക്തിക്കു പ്രഥമ​ശു​ശ്രൂ​ഷ​യും സാമ്പത്തി​ക​സ​ഹാ​യ​വും നൽകി. കൂടാതെ, സുഖം​പ്രാ​പി​ക്കു​ന്ന​തി​നു​വേണ്ട മറ്റു കാര്യ​ങ്ങ​ളും ചെയ്‌തു.

ഈ ദൃഷ്ടാ​ന്ത​ക​ഥ​യിൽനിന്ന്‌ നമുക്ക്‌ എന്തു പഠിക്കാം? സഹായം ആവശ്യ​മു​ള്ള​വർക്കു​വേണ്ടി നമുക്കു ചെയ്യാൻ കഴിയു​ന്ന​തി​ന്റെ പരമാ​വധി ചെയ്യുക. (സുഭാ​ഷി​തങ്ങൾ 14:31) ദാരി​ദ്ര്യ​വും കഷ്ടപ്പാ​ടും ഉടൻതന്നെ അവസാ​നി​പ്പി​ക്കു​മെന്നു തിരു​വെ​ഴു​ത്തു​ക​ളി​ലൂ​ടെ ദൈവം പഠിപ്പി​ക്കു​ന്നു. എന്നാൽ ദൈവം എപ്പോൾ, എങ്ങനെ അതു ചെയ്യും? സ്‌നേ​ഹ​വാ​നായ നമ്മുടെ സ്രഷ്ടാവ്‌ നമുക്കാ​യി കരുതി​വെ​ച്ചി​രി​ക്കുന്ന അനു​ഗ്ര​ഹങ്ങൾ എന്തെല്ലാ​മാണ്‌? അടുത്ത ലേഖന​ത്തിൽ അതു കാണാം.

“ദൈവം എന്നെ ഒരിക്ക​ലും ഉപേക്ഷി​ച്ചില്ല!”

ഗാംബിയയിൽനിന്ന്‌ വന്ന ഒരു കുടി​യേ​റ്റ​ക്കാ​രൻ പറഞ്ഞത്‌:

“ഞാൻ യൂറോ​പ്പിൽ എത്തിയ​പ്പോൾ എനിക്ക്‌ ഒന്നും ഉണ്ടായി​രു​ന്നില്ല. ജോലി​യോ പണമോ വീടോ ഒന്നും. എന്നാൽ വിശു​ദ്ധ​തി​രു​വെ​ഴു​ത്തു​ക​ളിൽനി​ന്നുള്ള പഠനം എനിക്ക്‌ ഒത്തിരി ഉപകാ​ര​പ്പെട്ടു. സഹായം ചോദിച്ച്‌ മറ്റുള്ള​വരെ ബുദ്ധി​മു​ട്ടി​ക്കാ​തെ സ്വന്തമാ​യി അധ്വാ​നിച്ച്‌ മറ്റുള്ള​വർക്ക്‌ ഒരു സഹായ​മാ​കാൻ ഞാൻ പഠിച്ചു. ദൈവം എന്നെ ഒരിക്ക​ലും ഉപേക്ഷി​ച്ചില്ല. ദൈവ​ത്തി​ന്റെ അനു​ഗ്രഹം എപ്പോ​ഴും എന്റെ കൂടെ​യു​ണ്ടാ​യി​രു​ന്നു!”

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക