ദൈവവചനത്തിലെ നിധികൾ | സങ്കീർത്തനങ്ങൾ 135–141
അതിശയകരമായി നമ്മളെ സൃഷ്ടിച്ചിരിക്കുന്നു
സൃഷ്ടികളിൽ പ്രകടമായിരിക്കുന്ന ദൈവത്തിന്റെ ഗുണങ്ങളെക്കുറിച്ച് ദാവീദ് ധ്യാനിച്ചു. അതുകൊണ്ട് യഹോവയെ സേവിക്കുന്നതിനുവേണ്ടി ജീവിതം ഉപയോഗിക്കാൻ ദാവീദ് തീരുമാനിച്ചു.
സൃഷ്ടിക്രിയകളെക്കുറിച്ച് ആഴത്തിൽ ചിന്തിച്ചപ്പോൾ ദാവീദ് യഹോവയെ സ്തുതിക്കാൻ പ്രേരിതനായി:
“ഭയങ്കരവും അതിശയവുമായി എന്നെ സൃഷ്ടിച്ചിരിക്കയാൽ ഞാൻ നിനക്കു സ്തോത്രം ചെയ്യുന്നു”
“ഞാൻ രഹസ്യത്തിൽ ഉണ്ടാക്കപ്പെടുകയും ഭൂമിയുടെ അധോഭാഗങ്ങളിൽ നിർമ്മിക്കപ്പെടുകയും ചെയ്തപ്പോൾ എന്റെ അസ്ഥികൂടം നിനക്കു മറവായിരുന്നില്ല”
‘ഞാൻ പിണ്ഡാകാരമായിരുന്നപ്പോൾ നിന്റെ കണ്ണു എന്നെ കണ്ടു; അവയെല്ലാം നിന്റെ പുസ്തകത്തിൽ എഴുതിയിരുന്നു’